പവൻ ഹൻസ് ഹെലികോപ്റ്റർ തിരോധാനവും പ്രതീക്ഷയും.
പവൻ ഹൻസ് ഹെലികോപ്റ്റർ തിരോധാനവും പ്രതീക്ഷയും.
രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ദുരൂഹത നിറഞ്ഞ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയേയും വഹിച്ചുകൊണ്ടുള്ള യാത്രയിൽ പവൻ ഹൻസ് ഹെലികോപ്റ്ററിന്റെ തിരോധാനം. ഏപ്രിൽ 30നു ഇന്ത്യാ - ചൈനാ അതിർത്തിയിലുള്ള 10000 അടി ഉയരത്തിലുള്ള തവാങ്ങിൽ നിന്നും മുഖ്യമന്ത്രിയേയും 2 പൈലറ്റ് അടക്കം 5 പേരെയും വഹിച്ചുകൊണ്ട് രാവിലെ 9.50നു ഇറ്റാനഗറിലേക്ക് പുറപ്പെട്ട യൂറോകോപ്റ്റർ ബി-3 ശ്രേണിയിലുള്ള ചെറിയ ഹെലികോപ്റ്റർ 20 മിനുട്ട് പറന്നതിനുശേഷം റേഡിയോ ബന്ധം നഷ്ടമാവുകയും, ഹെലികോപ്റ്റർ കാണാതാവുകയാണ് ചെയ്തത്. തവാങ്ങ് - ഇറ്റാനഗർ വഴിമദ്ധ്യേ 14000 അടി ഉയരത്തിൽ മഞ്ഞുമൂടി കിടക്കുന്ന സേലാ പാസ്സ് കടന്നുവേണം യാത്ര ചെയ്യാൻ ഇവിടെ മൂടൽമഞ്ഞ് കൊണ്ട് കാലാവസ്ഥ മോശമാവാറുണ്ട്. ഈ എയർ റൂട്ടിൽ അല്ലെങ്കിൽ പിന്നെ ബൂട്ടാൻ വഴി വേണം ആകാശമാർഗ്ഗം യാത്ര ചെയ്യാൻ.
ആകാശപ്പക്ഷി. (എം.ഐ.-17)
ആദ്യ റിപ്പോർട്ടുകൾ പ്രകാരം ബൂട്ടാണിൽ എമർജൻസി ലാൻഡിംഗ് നടത്തിയെന്നുള്ള വാർത്തകൾ ബൂട്ടാൻ നിരാകരിച്ചു. അതിനെതുടർന്ന് ഏപ്രിൽ 30നും മെയ് 1 നും വായുസേനയും കരസേന/പോലീസ് ചേർന്ന് ഊർജ്ജിത തിരച്ചിൽ തുടരുകയാണ്.മലനിരകൾ താണ്ടി ലക്ഷ്യത്തിലേക്ക് പറക്കുന്നു.
ഇന്ത്യൻ ബഹിരാകാശ വിഭാഗം സാറ്റലൈറ്റ് മുഖേന ആ ഭൂപ്രദേശത്തിന്റെ ഇമേജറി എടുത്ത് അനലൈസിസ് ചെയ്തുവരുന്നു. വായുസേനയുടെ 7 ഹെലികോപ്റ്ററും റഡാർ പിടിപ്പിച്ച 2 സുഖോയ് യുദ്ധവിമാനങ്ങളൂം ആകാശമാർഗ്ഗേ തിരച്ചിൽ തുടർന്നപ്പോൾ 2400 ഇന്ത്യൻ സൈനികരും 1200 ബൂട്ടാൻ സൈനികരും ഇന്ത്യ-ബൂട്ടാൻ അതിർത്തിയിലും എയർ റൂട്ടിനു താഴെയുള്ള പ്രദേശങ്ങളിൽ/ദുർഘടമായ മലമ്പ്രദേശങ്ങളിൽ നേരിയ പ്രതീക്ഷയോടെ തിരച്ചിൽ തുടരുകയാണ്, 2009 സെപ്റ്റംബറിൽ ആന്ധ്രാ മുഖ്യമന്ത്രി വൈ.യെസ്. രാജശേഖരറെഡ്ഡിക്ക് സംഭവിച്ചത് ഇവിടേയും ആവർത്തിക്കരുതേ എന്ന പ്രാർത്ഥനയോടെ.പവൻ ഹൻസ് ഹെലികോപ്റ്റർ കോർപ്പറേഷന്റെ ചെറിയ ഹെലികോപ്റ്റർ. ഈ ഇനത്തിൽ പെട്ട ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രിയേയും വഹിച്ചുകൊണ്ടുള്ള തവാങ്ങ് - ഇറ്റാനഗർ യാത്രയിൽ കാണാതായത്. (വീടിന്റെ മുകളിലൂടെ പറക്കുമ്പോൾ എടുത്ത ദൃശ്യം)
മുഖ്യമന്ത്രി ദൊർജീ ഖണ്ടു, സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദൊർജീ ഖണ്ടു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയശേഷം പോലീസ് - സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുന്നു.
ദലായ് ലാമയോടൊപ്പം മുഖ്യമന്ത്രി ദൊർജീ ഖണ്ടു.
ടിബറ്റൻ ബുദ്ധമത ആത്മീയ ആചാര്യൻ ദലായ് ലാമക്കൊപ്പം മുഖ്യമന്ത്രി ദൊർജീ ഖണ്ടു.
കഴിഞ്ഞ ഏപ്രിൽ 19നാണ് പവൻ ഹൻസിന്റെ ഗുവാഹാട്ടിയിൽ നിന്നും തവാങ്ങിലേക്ക് പോവുകയായിരുന്ന എം.ഐ.17 ഹെലികോപ്റ്റർ തവാങ്ങ് ഹെലിപ്പാടിനുടുത്ത് ലാൻഡ് ചെയ്യുന്നതിനു മുമ്പായി തകർന്ന് വീണ് 17 പേരുടെ ജീവൻ അപഹരിച്ചത്. അത്ഭുതകരമായി അന്ന് കത്തിത്തുടങ്ങിയ ഹെലികോപ്റ്ററിൽനിന്നും ഓടിക്കൂടിയ സമീപവാസികൾ 6 പേരെ വലിച്ചെടുത്ത് രക്ഷിക്കുകയായിരുന്നു.പവൻ ഹൻസ് എം.ഐ.17 ഹെലികോപ്റ്റർ, നഹർലാഗൻ(ഇറ്റാനഗർ) ഹെലിപോർട്ടിൽനിന്നും ടേക്ക് ഓഫിനു മുമ്പായി.
കഴിഞ്ഞ വർഷം നവമ്പറിൽ തവാങ്ങിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ഉടൻ ലഫ്. കേണൽ അടക്കം 11 സൈനികരേയും വഹിച്ചുകൊണ്ടുള്ള എം.ഐ.17 ഹെലികോപ്റ്റർ തകർന്നിരുന്നു.
കൃത്യം 10 വർഷങ്ങൾക്ക് മുമ്പ് (2001 മേയിൽ) അരുണാചൽ വിദ്യാഭ്യാസ് മന്ത്രി ദേരാ നാത്തുംഗ് അടക്കം 6 പേരാണ് മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ മലമുകളിൽ ഇടിച്ച് തകർന്ന് മരണപ്പെട്ടത്.
പറന്നുയുരന്ന എം.ഐ. 17 ശ്രേണിയിൽ പെട്ട ഹെലികോപ്റ്റർ. 26 യാത്രക്കാർ വരെ ഇതിനു വഹിക്കാൻ കഴിയും.അടുത്ത ലക്ഷ്യത്തിലേക്കുള്ള സുരക്ഷിതമായ ടേക്ക് ഓഫ്. ദിവസേന ഇവിടെ നിന്നും ആറ് മുതൽ എട്ട് വരെ ട്രിപ്പുകൾ വിവിധ ജില്ലകളിലേക്കും തിരിച്ചും പറക്കുന്നു.
ഭാരത സർക്കാരിന്റെയും ഒ.എൻ.ജി.സി.യുടേയും സംയുക്ത സംരഭമായ പവൻ ഹൻസ് ഹെലികോപ്റ്റർ ലിമിറ്റഡ് ഏഷ്യയിലെ തന്നെ വലിയ ഒരു ഹെലികോപ്റ്റർ കമ്പനിയായി മാറിയിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള 40-ൽ പരം ഹെലികോപ്റ്റർ മുഖ്യമായും ഒ.എൻ.ജി.സിയുടെ ഓഫ്ഷോർ കേന്ദ്രങ്ങളിലേക്കും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തലസ്ഥാന/ജില്ലാ ആസ്ഥാനങ്ങളിലേക്ക് സിവിൽ/കമേർസ്യൽ സർവീസ്, വി.ഐ.പി., എമർജൻസി സർവീസ് എന്നിവ ചെയ്യുന്നു. ദുർഘടമായ പാതയിലൂടെ കൂടുതൽ സമയമെടുത്ത് യാത്ര ചെയ്യുന്നതിനു പകരമായി പലരും പവൻ ഹൻസ് സർവീസ് ആശ്രയിക്കാറുണ്ട്. ഇറ്റാനഗർ രാജ്ഭവൻ ഹെലിപ്പാഡിൽ നിന്നും.
ലാൻഡിംഗിനു ശേഷം ക്രൂ മെമ്പറും ഹെലികോപ്റ്ററും.
സമീപത്തുള്ള കുട്ടികൾക്കും സാധാരണക്കാർക്കും ഹെലികോപ്റ്റർ എന്താണെന്നും അറിയാനും, അതിനകത്ത് കയറി കാണുവാനുമുള്ള ഒരു അവസരം നൽകിയപ്പോൾ.
എം.ഐ.-17 ഹെലികോപ്റ്ററിൽ നിരവധി തവണ യാത്ര ചെയ്തിട്ടുള്ളതുകൊണ്ട് ഇതുപോലുള്ള അപകട(?) വാർത്ത കേൾക്കുമ്പോൾ ഒരു ഉൾഭയം.
കാണാതായ ഹെലികോപ്റ്ററും മുഖ്യമന്ത്രി അടക്കമുള്ള അതിലെ യാത്രക്കാരും സുരക്ഷിതരായി, അവരെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ.
പോസ്റ്റ് അപ്ഡേറ്റ്:
ഇന്ന് (4.5.2011) കിട്ടിയ വാർത്ത സന്തോഷകരമല്ല.
5 ദിവസത്തെ കരസേന/വായുസേനാ/പോലീസ് സംയുക്ത തിരച്ചിലിനൊടുവിൽ തകർന്ന ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഇന്ന് കണ്ടെത്തി. സേല - ലുഗുത്താംഗിനിടയിൽ ഒരു ദുർഘടമായ സ്ഥലത്താണ് (4500 മീറ്റർ ഉയരത്തിൽ) തകർന്ന അവശിഷ്ടങ്ങളും അഴുകിയ മൃതദേഹങ്ങളും കണ്ടെത്തിയത്. ഗ്രാമവാസികൾ ദൊർജീ ഖണ്ടുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പൊർട്ട്.
അകാലത്തിൽ അപകടത്തിൽ മരണപ്പെട്ട ദൊർജീ ഖണ്ടുവിനു മറ്റുള്ളവർക്കും ആദരാഞ്ജലികൾ, അനുശോചനങ്ങൾ.
11 comments | അഭിപ്രായങ്ങള്‍:
കാണാതായ പവൻഹൻസ് ഹെലികോപ്റ്ററും മുഖ്യമന്ത്രിയടക്കമുള്ള യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്തുമെന്ന പ്രതീക്ഷയോടെ.
നന്ദി... ഈ വിവരങ്ങൾക്ക്.
നല്ല വിവരണവും പടങ്ങളും നന്ദി
good post
വളരെ നന്ദി കൃഷ്, ഇത്രയും വിവരങ്ങള്‍ നല്‍കിയതിന്!
അശുഭ വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കട്ടെ!
വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി. പാവം രക്ഷപ്പെട്ടുകാനും എന്ന് തോന്നുന്നില്ല
ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി...
ചിത്രങ്ങള്‍ക്കും വിവരണള്‍ക്കും നന്ദി കൃഷ്..
നല്ല ചിത്രങ്ങളൂം വിവരണങ്ങളും..
എന്നിട്ടെന്തായി തിരച്ചിലിന്റെയൊടുക്കം..?
നല്ല ചിത്രങ്ങഉം വിവരണവും.ഇപ്പോഴും വിവരമൊന്നും കിട്ടിയിട്ടില്ലല്ലോ..
കമന്റിയ എല്ലാവർക്കും നന്ദി.
ഇന്ന് കിട്ടിയ വാർത്ത സന്തോഷകരമല്ല.
5 ദിവസത്തെ കരസേന/വായുസേനാ/പോലീസ് സംയുക്ത തിരച്ചിലിനൊടുവിൽ തകർന്ന ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഇന്ന് കണ്ടെത്തി. സേല - ലുഗുത്താംഗിനിടയിൽ ഒരു ദുർഘടമായ സ്ഥലത്താണ് (4500 മീറ്റർ ഉയരത്തിൽ) തകർന്ന അവശിഷ്ടങ്ങളും അഴുകിയ മൃതദേഹങ്ങളും കണ്ടെത്തിയത്. ഗ്രാമവാസികൾ ദൊർജീ ഖണ്ടുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പൊർട്ട്.
അകാലത്തിൽ അപകടത്തിൽ മരണപ്പെട്ട ദൊർജീ ഖണ്ടുവിനു മറ്റുള്ളവർക്കും ആദരാഞ്ജലികൾ, അനുശോചനങ്ങൾ.
Post a Comment