Thursday, November 13, 2008

ഉദയാസ്തമനദൃശ്യങ്ങള്‍.

ഉദയാസ്തമനദൃശ്യങ്ങള്‍.

പ്രഭാതം, സുപ്രഭാതം.
പ്രഭാതം പൊട്ടിവിടര്‍ന്നൂ കുന്നിന്‍ ചെരിവില്‍...പുലര്‍കാല മഞ്ഞിനെ ചുംബിച്ചുണര്‍ത്തുന്നു സൂര്യകിരണങ്ങള്‍.


സന്ധ്യയോടടുക്കുമ്പോള്‍ ആകാശവും പറന്നടുക്കുന്ന ഹെലികോപ്റ്ററും.പകല്‍ മുഴുവന്‍ ഓടിത്തളര്‍ന്ന സൂര്യേട്ടനും തല ചായ്ക്കാന്‍ നേരമായ്..വിടവാങ്ങലിനു സാക്ഷി.അസ്തമനം കണ്ടാസ്വദിക്കുന്ന ഒരാളെ കാണുന്നില്ലേ ഈ ചിത്രത്തില്‍.
സൂക്ഷിച്ചുനോക്കൂ, ഇടതുവശത്ത് ഒരു കെട്ടിടത്തിന്റെ മുകളില്‍ ഒരാള്‍ നില്‍പ്പുണ്ട്.
അങ്ങാകാശച്ചെരുവില്‍ മുങ്ങാംകുഴിയിടാം, വീണ്ടും പൊങ്ങിവരാം അടുത്ത കടവില്‍..
വേറൊരു സന്ധ്യ.കുങ്കുമപൊട്ടണിഞ്ഞ സന്ധ്യാംബരം.സന്ധ്യതന്‍ കവിള്‍ നാണം കൊണ്ടു ചുവന്നതോ അതോ മാരന്‍ മുത്തിച്ചുവപ്പിച്ചതോ.യാത്രാമൊഴിക്കു മുമ്പ്.

നാളെയും കാത്ത്,
ഒരു പുതിയ പ്രതീക്ഷയുടെ പ്രഭാതകിരണവുമായി.

22 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് November 13, 2008 at 12:32 PM  

അങ്ങാകാശച്ചെരുവില്‍ മുങ്ങാംകുഴിയിടാം, വീണ്ടും പൊങ്ങിവരാം അടുത്ത കടവില്‍..


ഉദയാസ്തമനദൃശ്യങ്ങള്‍.

nardnahc hsemus November 13, 2008 at 12:43 PM  

സന്ധ്യയോടടുക്കുമ്പോള്‍ ആകാശവും പറന്നടുക്കുന്ന ഹെലികോപ്റ്ററും

ഹഹഹ.. ഇയ്ക്ക് വയ്യ...
കോളിളക്കത്തിലെ സീനല്ലേ അത്?? ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന കൃഷ് അണ്ണാച്ചിയെ ഞാന്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു.. അടുത്ത തവണയെങ്കിലും ഇടണേ...

എന്തായാലും “അരുണാചലിലെ ആദ്യകിരണങ്ങള്‍“ കാട്ടിത്തന്നതിനു നന്ദി!!

:)

പൊറാടത്ത് November 13, 2008 at 12:47 PM  

രസിച്ചു മാഷേ.. അവസാനത്തെ രണ്ടെണ്ണം കിടിലൻ..

ചാണക്യന്‍ November 13, 2008 at 1:12 PM  

നല്ല പോട്ടോംസ്,
അഭിനന്ദനങ്ങള്‍....

Kerala Clicks November 13, 2008 at 1:13 PM  

തിരക്കിനിടയില്‍ ഉദയാസ്തമനങ്ങള്‍ നമുക്ക് നഷ്ടമാകുന്നു..
ഉണര്‍ന്നാലുടന്‍ തിരക്കിലേക്ക്..
അതു തീരുമ്പോളേക്കും സൂര്യന്‍ മറഞ്ഞിരിയ്ക്കും..
നല്ല ചിത്രങ്ങള്‍..

കുമാരന്‍ November 13, 2008 at 1:53 PM  

നല്ല ചിത്രങ്ങള്‍ !!

keralainside.net November 13, 2008 at 2:09 PM  

This post is being listed please categorize this post
www.keralainside.net

വികടശിരോമണി November 13, 2008 at 2:52 PM  

കലക്കൻ പോട്ടോകൾ.

മഴത്തുള്ളി November 13, 2008 at 3:40 PM  

പുലര്‍കാല മഞ്ഞിനെ ചുംബിച്ചുണര്‍ത്തുന്ന ക്രിഷ് മാഷും സൂര്യകിരണങ്ങളും ഇഷ്ടമായി. :)

ഈ “നര്‍ദ്നാഹ്ക് ഹ്സേമൂസ്“ ആരാ. “വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്നവന്‍” എന്ന് നിഘണ്ടുവില്‍ കണ്ടു. “ഹാലിളക്കം“ സിനിമയിലെ കഥാപാത്രമാണോ? ;)

G.manu November 13, 2008 at 3:47 PM  

ഹായ് ഹായ്..എന്നാ പ്രമാദ ഫോട്ടോസ് അണ്ണാ‍ാ

നന്ദകുമാര്‍ November 13, 2008 at 6:10 PM  

ക്രിഷേ നന്നായിരിക്കുന്നു. എല്ലാ ഫോട്ടോസും ഇഷ്ടപ്പെട്ടില്ലെങ്കിലും, പലതും നന്നായിരിക്കുന്നു. ആകാശവും ഹെലികോപ്റ്ററുമൊക്കെ. പിന്നെ കൂടെയുള്ള നുറുങ്ങ് വിവരണത്തിനു ഒരു ഷേക്ക് ഹാന്‍ഡ് :)

നന്ദന്‍/നന്ദപര്‍വ്വം

Vellayani Vijayan/വെള്ളായണിവിജയന്‍ November 13, 2008 at 6:16 PM  

“പോട്ടങ്ങള് കൊള്ളാമല്ലോ? എനക്ക് തോനെ ഇഷ്ടമായി”
ആശംസകള്‍............
വെള്ളായണി

മോഹനം November 13, 2008 at 6:47 PM  

എല്ലാം നല്ല പടങ്ങള്‍ , എന്നാലും സാമ്യതയുള്ള ചിലത് ഒഴിവാക്കി മറ്റൊരിക്കല്‍ പോസ്റ്റാമായിരുന്നു...

അനില്‍@ബ്ലോഗ് November 13, 2008 at 10:27 PM  

പോട്ടംസ് നന്നായി.

അടിക്കുറിപ്പുകള്‍ ഒട്ടും മോശമല്ല .

ആശംസകള്‍.

smitha adharsh November 14, 2008 at 4:05 PM  

good photos..really good..

അനൂപ്‌ കോതനല്ലൂര്‍ November 14, 2008 at 6:43 PM  

നന്നായിരിക്കുന്നു ക്രഷേട്ടാ.
സന്ധ്യ കാണാൻ എന്താം ഭംഗി.
നാട്ടിലെ ചിത്രങ്ങൾ എന്നും കൊതിപ്പിക്കുകയാണ്

വേണു venu November 15, 2008 at 11:04 PM  

ഒന്നാം തരം സന്ധ്യകള്‍.
പണ്ടെഴുതിയ രണ്ടു വരികള്‍ പാടി പോകട്ടെ കൃഷേ..
“പൌര്‍ണമിപ്പെണ്ണിനു നാണം പകര്‍ന്നൊരു
വൈശാഖ സന്ധ്യ ചിരിച്ചു..
ഓണനിലാവുമായ് മാനത്ത് നിന്നൊരു കിന്നാരം പാടിയ...“
മനോഹര ചിത്രങ്ങള്‍.‍ :)

ശിശു November 18, 2008 at 3:15 PM  

ക്രിഷണ്ണോ.. ആകെ അലക്കിപ്പൊളിക്കുവാണല്ലൊ മാഷെ? പ്രൊഫഷണലായിത്തുടങ്ങിയല്ലൊ?, കിടിലമായിട്ടുണ്ട്.. ഇതൊക്കെ ഫോട്ടൊഷോപ്പിലിട്ട് പൊട്ടെഴുതിച്ചെടുക്കുന്നതാണൊ? അതൊ?
ഏതായാലും സുന്ദരം.. ഇന്നേകാണാന്‍ കഴിഞ്ഞുള്ളൂ.. എന്റെ നെറ്റിന്റെ അവസ്ഥ അറിയാലൊ?

ശ്രീ November 18, 2008 at 7:45 PM  

കൊതിപ്പിയ്ക്കുന്ന ചിത്രങ്ങള്‍...
:)

krish | കൃഷ് November 18, 2008 at 11:09 PM  

ഉദയാസ്തമനദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ച് അഭിപ്രായം പറഞ്ഞ,
ഹ്സെമുസ്,
പൊറാടത്ത്,
ചാണക്യന്‍,
കേരളക്ലിക്സ്,
കുമാരന്‍,
വികടശിരോമണി,
മഴത്തുള്ളി,
ജി.മനു,
നന്ദകുമാര്‍,
വെള്ളായണി വിജയന്‍,
മോഹനം,
അനില്‍,
സ്മിത ആദര്‍ശ്,
അനൂപ്,
വേണു,
ശിശു,
ശ്രീ,
എന്നിവര്‍ക്ക് വളരെ നന്ദി.

My......C..R..A..C..K........Words December 1, 2008 at 4:43 PM  

nalla chithrangal aaraanu ithu eduthathu kollaam...

Suresh October 6, 2009 at 9:48 PM  

good

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP