ആന്റപ്പനും ആന്റമ്മയും.
ആന്റപ്പനും ആന്റമ്മയും.
നമുക്കാദ്യം ആന്റപ്പനെ പരിചയപ്പെടാം. സുന്ദരനായ ആന്റപ്പന്‍ ഉറുമ്പന്നൂരിലെ ഒരു ഹീറോ തന്നെയാണെന്ന് പറയാം. സുമുഖന്‍, ആപ്പിളിന്റെ നിറമുള്ള ശരീരം, കഠിനാധ്വാനി, കരുത്തന്‍, നല്ല മസിലുകള്‍, തന്നേക്കാള്‍ എത്രയോ അധികം ഭാരമുള്ള വസ്തുക്കളെ, 'ബ്രഹ്മചാരി' സില്‍മയില്‍ മോഹന്‍ലാല്‍ ഫ്രിഡ്ജ് ചുമലിലേറ്റുന്ന ലാഘവത്തോടെ, എടുത്തുനടക്കുന്നവന്‍. ആന്റപ്പനോട് ഏറ്റുമുട്ടാന്‍ ആ നാട്ടിലാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
ഏതൊരു പെണ്ണും കൊതിക്കുന്ന ആന്റപ്പനെ സ്വന്തമാക്കാന്‍ ആ നാട്ടിലെ യുവതികളായ ഉറുമ്പികളെല്ലാം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആന്റപ്പന്‍ വീണില്ല. അങ്ങിനെയിരിക്കെയാണ് ഉറുമ്പചോല ദേശത്തുനിന്നും താമസത്തിനായി യുവതിയായ ആന്റമ്മയും മാതാപിതാക്കളും ഉറുമ്പന്നൂരില്‍ എത്തിയത്. അംഗലാവണ്യം നിറഞ്ഞുനില്‍ക്കുന്ന സുന്ദരിയായ ആന്റമ്മക്ക് ആ നാട് വളരെയേറെ ഇഷ്ടപ്പെട്ടു.
അവിടമൊക്കെ ചുറ്റിക്കറങ്ങാനിറങ്ങിയ ആന്റമ്മ നമ്മുടെ ആന്റപ്പനെ വഴിയില്‍ വെച്ച് കണ്ടുമുട്ടി. ആദ്യനോട്ടത്തില്‍ തന്നെ കണ്ണും കണ്ണും ഉടക്കി. ഇമ വെട്ടിയും വെട്ടാതെയും അവര്‍ പരസ്പരം നോക്കിനിന്നു. 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ' എന്ന ജയന്‍-സീമ ഗാനം പാശ്ചാത്തലത്തില്‍ മുഴങ്ങിയോ. ഇതുവരെ ഒരു പെണ്ണിനും കൈമാറാത്ത ആന്റപ്പന്റെ ഹൃദയം ആന്റമ്മക്കുവേണ്ടി ടപ്പ് ടപ്പ് എന്ന് വേഗത്തില്‍ തുടിക്കാന്‍ തുടങ്ങി. സ്വതവേ ചുവന്നു തുടുത്ത ആന്റമ്മയുടെ കവിളുകള്‍ നാണത്താല്‍ ഒന്നുകൂടി തുടുത്തു. ലപ്പ് അറ്റ് ഫസ്റ്റ് സൈറ്റ്. നാണത്താല്‍ ഇടക്ക് തിരിഞ്ഞു നോക്കി കടക്കണ്ണിട്ട് നോക്കി ആന്റമ്മ കടന്നുപോയി.
ആന്റമ്മദര്‍ശനത്തിനു ശേഷം ആന്റപ്പന്റെ മനസ്സാകെ ഇളകിയിരിക്കയാണ്. വിശപ്പില്ല, വേണ്ടത്ര ഉറക്കമില്ല. ആന്റമ്മയെ തന്നെ ഓര്‍ത്ത് കിടക്കും. അവളെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ഒന്നു മനസ്സിലായി. തനിക്കു പറ്റിയ ഇണ അവള്‍ തന്നെ, അവള്‍ മാത്രം. അവളുടെ നിതംബഭംഗിയും നീണ്ട കൈകാലുകളും പവിഴാധരങ്ങളും ആന്റപ്പനച്ചായന്റെ മനസ്സില്‍ നിന്നും മായുന്നില്ലാ. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണം. ആന്റപ്പന്‍ കണ്ണാടിയില്‍ നോക്കി മസിലുപിടിച്ച് തന്റെ ശരീര സൗന്ദര്യം ആസ്വദിച്ചു.
അവിടെ, ആന്റമ്മയുടെയും സ്ഥിതി ഏകദേശം ഇതൊക്കെതന്നെയായിരുന്നു. പകല്‍ക്കിനാവു കാണല്‍, കണ്ണാടിക്കുമുന്നില്‍ ഏറെ നേരം നിന്ന് അണിഞ്ഞൊരുങ്ങല്‍, മൂളിപ്പാട്ടുപാടല്‍ ഇത്യാദി വഹകള്‍.
ഒരു ദിവസം, താന്‍ ശേഖരിച്ചുവെച്ച പഞ്ചാരത്തരികളുമായി ആന്റപ്പന്‍ ആന്റമ്മയെ കാണാനായി പുറപ്പെട്ടു. അതാ, ആന്റമ്മ തോട്ടിന്‍കരയില്‍. ആന്റപ്പന്റെ ഹൃദയം പടപടാന്നു മിടിച്ചുതുടങ്ങി. കാണാന്‍ കൊതിച്ചിരുന്ന ആന്റപ്പനെ കണ്ട മാത്രയില്‍ ആന്റമ്മ നാണം കൊണ്ടു പുളകമണിഞ്ഞുപോയി. അടുത്തെത്തിയ ആന്റപ്പന്‍ താന്‍ കൊണ്ടുവന്ന സ്നേഹോപഹാരമായ പഞ്ചാരത്തരികള്‍ ആന്റമ്മക്ക് സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു.. "ആ..ആ.. ആന്റമ്മാ, ഐ ഐ ലവ് യൂ" . കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ കേട്ട് ലജ്ഞാവതിയായി ആന്റമ്മ മൊഴിഞ്ഞു.. "ആന്റപ്പന്‍ ചേട്ടാ..എനിക്കും ചേട്ടനെ ഇഷ്ടമാ". ഓണ്‍ലൈന്‍ ലോട്ടറിയടിച്ചപോലെ ആന്റപ്പന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി, ആന്റമ്മയുടെ കൈപിടിച്ച് പറഞ്ഞു " ഞാന്‍ ഭാഗ്യവാനാണ്, ഇത്രേം സുന്ദരിയായ ആന്റമ്മക്ക് എന്നോട് ഇഷ്ടം തോന്നിയതില്‍"(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
പിന്നീട് അവര്‍ സ്നേഹം കൊണ്ട് എന്തൊക്കെയോ മൊഴിഞ്ഞു. ആന്റമ്മയുടെ കവിളുകള്‍ കൂടുതല്‍ തുടുത്തുതുടങ്ങി. അവര്‍ ആലിംഗനബദ്ധരായി ചുടുചുംബനങ്ങള്‍ പരസ്പരം കൈമാറി.
അങ്ങനെ ഒരു ഉറുമ്പുപ്രണയം കൂടി പൂവണിഞ്ഞു.
ശുഭം.
43 comments | അഭിപ്രായങ്ങള്‍:
കൃഷേ ഈ ആന്റപ്പനും ആന്റമ്മയും അപ്പോള്‍ പുലിയാണല്ലേ.
നല്ലപടങ്ങള്‍.
-സുല്‍
സുന്ദരനായ ആന്റപ്പന്‍ ഒരു ഹീറോ തന്നെയാണെന്ന് പറയാം. സുമുഖന്‍, ആപ്പിളിന്റെ നിറമുള്ള ശരീരം, കഠിനാധ്വാനി, കരുത്തന്‍, നല്ല മസിലുകള്‍, തന്നേക്കാള്‍ എത്രയോ അധികം ഭാരമുള്ള വസ്തുക്കളെ, 'ബ്രഹ്മചാരി' സില്‍മയില്‍ മോഹന്‍ലാല്‍ ഫ്രിഡ്ജ് ചുമലിലേറ്റുന്ന ലാഘവത്തോടെ, എടുത്തുനടക്കുന്നവന്‍. ആന്റപ്പനോട് ഏറ്റുമുട്ടാന്‍ ആ നാട്ടിലാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.....
പുതിയ പോസ്റ്റ്.
ഹോ.. ഈ സുല്ലിന്റെ കാര്യമേ..
പോസ്റ്റ് ഇടുന്നതും നോക്കി തേങ്ങയും പിടിച്ച് ഇരിക്ക്യാര്‍ന്നോ..
ആന്റപ്പനും ആന്റമ്മേം പ്രെമിച്ചോണ്ട് നടക്കുമ്പോ പോട്ടം പിടിക്കാന്‍ നാണമില്ലാത ഫോടോക്കാരന്‍
എന്നാലും ഓരോരോ പ്രേമേയ്
നല്ലപടങ്ങള്‍.
നല്ല പടങ്ങള്‍... :)
ഹ ഹ. ഉറുമ്പു പ്രണയം! ANTഅപ്പനും ANTഅമ്മയും കിടിലന്‍!
:)
ഹഹ കലക്കി..
ആന്റപ്പന്‍ എന്ന പേരിനു കൊടുകൈ
ഒരു യുഗ്മഗാനം കാച്ചിയേക്കം..
പഞ്ചാരത്തുണ്ടും കൊണ്ടും മൊഞ്ചും കൊണ്ടു നടന്നവനെ.
പഞ്ചായത്തെല്ലാം കാണ്‍കെ ഉമ്മ പകര്‍ന്നവനേ..
കൊഞ്ചും കളിചിരിയും നല്‍കാം... കിന്നാരത്താലം നല്‍കാം
ചൊല്ലാമോ പകരം നല്‍കാമോ..... കരളലയിലൊരിത്തിരി..
കല്ലോലക്കുളിരും പൂന്തേനും..ഹോ....
കല്ലോലക്കുളിരും പൂന്തേനും..
പിന്നീട് അവര്‍ സ്നേഹം കൊണ്ട് എന്തൊക്കെയോ മൊഴിഞ്ഞു. ആന്റമ്മയുടെ കവിളുകള്‍ കൂടുതല്‍ തുടുത്തുതുടങ്ങി. അവര്‍ ആലിംഗനബദ്ധരായി ചുടുചുംബനങ്ങള്‍ പരസ്പരം കൈമാറി.
നന്നായിരിക്കുന്നു. ഇത്തവണ പുതുമയുള്ള പ്രണയവും പ്രമേയവുമായാണല്ലോ. ഇനിയും ഇതുപോലെ പുതുമയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ഫോട്ടം കൊള്ളാട്ടോ... വിവരണവും..
(എങ്കിലും, നിലവില്‍ ആന്റപ്പന്മാര്‍ക്ക് ചിറകുണ്ടാകാറുണ്ട് എന്നാണ് കേള്‍വി..)
കൃഷ് മാഷേ,
ഹോ, ഉറുമ്പന്നൂരാണോ, രക്ഷപ്പെട്ടു, ഉറുമ്പിന്റെ പ്രണയമാണോ, പിന്നെയും രക്ഷപ്പെട്ടു :)
പിന്നെ എന്താ മാഷേ ഈയിടെ പ്രണയം മനസ്സില്‍ കയറിവരുവാണല്ലോ. അതെല്ലാം മനസ്സില്‍ നിന്നും കൈവിരലിലേക്കും ക്യാമറയിലൂടെ ബ്ലോഗിലേക്കും.
എന്നാലും ആന്റപ്പന്റെ ഹൃദയം തുടിച്ച ‘ടപ്പ് ടപ്പ്” അല്പം കടുപ്പം തന്നെ. കൊച്ചു ഹൃദയം അല്ലേ, ഫ്യൂസടിച്ചു പോകും ;)
ha ha hahahahahah
ന്റമ്മോ......
ഉറുമ്പുറുമ്പ് കാട്ടുറുമ്പ് അവിടുന്നും കിട്ടി ഉരിയരി ഇവിടുന്നും കിട്ടി ഉരിയരി ലാസ്റ്റ് ആരെങ്കിലും എന്തെങ്കിലുമൊക്കെയായി ഹിഹി..ഹഹഹ
കൃഷ്,
ഇത് അടിപൊളി പ്രണയം തന്നെ. ചിത്രങ്ങള്‍ അതി മനോഹരം!
അവസാനം കണ്ടത് പ്രണയം ആണോ കൊലപാതകം ആണോന്നൊരു സംശയം. :-)
പ്രിയ പറഞ്ഞതു തന്യാ എനിക്കും പറയാനുള്ളത്.
ശ്രീ വല്ലഭന്റെ സംശയം എനിക്കും തോന്നാതിരുന്നില്ല.. പിന്നെ ആധുനിക പ്രണയമല്ലേ.. ഇങ്ങിനെയും കാണും എന്നു സമാധാനി മനസ്സേ എന്നു പറഞ്ഞു.. ക്ര്യഷേ.. ഉറുമ്പു പുരാണം കലക്കി.. പിന്നെ ഉറുമ്പു കടി കൊള്ളാതെ നോക്കണേ...
എന്നാലും എന്‍റെ കൃഷേട്ട..അവരുടെ പ്രണയത്തിന്‍ സ്വര്‍ഗത്തില്‍ ഒരു കട്ടുരുംപായി ഈ പോട്ടം പിടിക്കുന്ന സാമാനവും തൂക്കി നടക്കാന്‍ "നാണമില്ലേ നിനക്ക് ,നാണമില്ലേ " എന്നാണ് കപിഷ് ചോദിക്കുന്നത് .
നല്ല പടം,അതിനൊത്ത കഥ ..ഗുഡ്
എണ്റ്റപ്പന്‍ കാപ്പിലാന്‍ മൊയലാളി ചോദിച്ചതു തന്നെ ആണു എനിക്കും ചോദിക്കാന്‍ ഉള്ളതു, നാണമില്ലെ????
അവര്‍ക്കും ഇല്ലെ അവരുടേതായ ഇത്തിരി ലോകം, എന്നാലും .....
അല്ലാ, ഈ സാധനവും കൊണ്ടു അവിടെ , സ്റ്റേജിണ്റ്റെ അടുത്തൊന്നും കണ്ടുപോകരുതു, പറഞ്ഞേക്കാം.
കൊള്ളാട്ടൊ ക്രിഷേട്ടാ...കിടിലന്‍...
ഹ ഹ ഹ! അതു കലക്കി.... :-
എന്നാലും ആ പാവങ്ങളെ സ്വസ്ഥമായിട്ട് പ്രേമിക്കാന്‍ വിടാതെ പുറകേ നടന്നു ഫോട്ടം പിടിച്ചല്ലോ കൃഷണ്ണാ... ഛെ ഛെ... ഇതൊന്നും ശരിയല്ല!
(നമ്മക്കൊരുഗ്രന്‍ ലവ് സീന്‍ കാണാനായി!)
ക്രിഷേട്ടാ തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി
കൊടകരപുരാണം സ്റ്റയിലന്‍ കഥയാണെന്നാ .
വന്നു നോക്കിയപ്പോള്‍ സത്യം പറഞ്ഞാ പെട്ടെന്ന് ചിരിച്ച് പോയി .
മാഷുടെ വിവരണം നല്ല കിടിലനായിട്ടുണ്ട് ,
നാഷണല്‍ ജ്യോഗ്രഫിക്കാര്‍ കണ്ടാല്‍ മാഷെ തൂക്കിയെടുത്ത് കൊണ്ട് പോകും , അത്ര പെര്‍ഫക്ഷന്‍ ഉണ്ട് ചിത്രങ്ങള്‍ക്ക്
ആ തലകെട്ട് സുഖിച്ചു. പടങ്ങളും വിവരണവും തീരെ മോശമായില്ല അല്ലേ?
:)
ഹെന്‍റമ്മോ.. ഇവിടെ നിര്‍ത്തിയതു നന്നായി. അല്ലേല്‍ ആന്റപ്പന്‍റെ കയ്യിന്‍റെ ടെംബറേച്ചറുകൂടി അറിഞ്ഞേനെ..
haa...ഈ ആന്‍റപ്പനും ആന്‍റിയും കൊള്ളാമല്ലോ.
ഇവരുടെ തറവാടു് ഇവിടെ ഉണ്ടു്.
യുവമിഥുനങ്ങള്‍
കിടിലന്‍ പടങ്ങളും രസികന്‍ വരികളും മാഷേ.
ചാത്തനേറ്: കടി കൊള്ളാഞ്ഞത് ഭാഗ്യം...
ഓടോ: സുല്ലിക്ക തേങ്ങേടെ മൊത്തക്കച്ചവടം നിര്‍ത്തിയാ!!!!!
നല്ല പടങ്ങള്‍. വിവരണവും അടിപൊളി.
ഈ ആന്റപ്പനെന്ന പേരു ഞങ്ങള്‍ തൃശ്ശൂര്‍ക്കാരു കോപ്പിറൈറ്റ് എടുത്തിട്ടുള്ളതാണ്. അത് കണ്ണില്‍ക്കണ്ട ഉറുമ്പപ്പനും മറ്റും കൊടുക്കുന്നത് പ്രതിഷേധം അര്‍ഹിക്കുന്നു. ഇവിടെ ആരുമില്ലേ ഇതിനെതിരെ പ്രതികരിക്കാന്‍ ?
ങ്ഹും..
:)
ഈ ആന്റപ്പചരിതം കലക്കീ
ഇനി ധൈര്യമുണ്ടെങ്കില്‍ ഒരു പുലിയപ്പനും പുലിയമ്മയും എന്ന ഒരു പോസ്റ്റു കൂടി ഇടൂ...അതിനുമുന്ന് സ്വന്തം പോട്ടം ഒരെണ്ണം എടുത്ത് ഫ്രെയിം ചെയ്തു വെയ്ക്കാന്‍ മറക്കണ്ട :)
കൃഷ്.. ഇതിപ്പോ ഉറുമ്പായതോണ്ട് കൊഴപ്പല്ല്യാ.. നാളെ ഇനി വല്ല ശുനകന്മാരുടെയും പിന്നാലെ പോവാനാണ് ഭാവംന്ന്ച്ചാ.. വെവരറിയും..
കൃഷായി.. സോറി കൃഷ് ചേട്ടായി ഗൊള്ളാം...:)
ആദ്യം ഇത് എ.കെ.ആന്റണിയെക്കുറിച്ചെന്തോ ആയിരിക്കും എന്നു കരുതി കയറിയില്ല. പിന്നീട് കയറി വായിച്ച് കമന്റിടാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഹാങ്ങ് ആയി. ഇന്നു രാവിലെ വീണ്ടും കയറി നോക്കി..അപ്പോഴും കമന്റിടാന്‍ സിസ്റ്റം സമ്മതിച്ചില്ല..എന്നാ പിന്നെ ഇട്ടിട്ടുള്ള കാര്യമേയുള്ളൂ എന്ന് ഞാനും കരുതി..
നന്നായിട്ടുണ്ട്..
അവസാനത്തെ പടം ആന്റപ്പന്‍ പൊക്കി കൊണ്ടു പോകുന്നതാണോ?
ആന്റപ്പനേയും ആന്റമ്മയേയും കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
സുല്‍ :)
പ്രിയ ഉണ്ണികൃഷ്ണന്‍ :)
മാളവിക :)
ഷാരു :)
ശ്രീ :)
ജി.മനു :) കവിത കൊള്ളാംട്ടോ.
പ്രശാന്ത് ആര്‍. കൃഷ്ണ :)
നിലാവര്‍ നിസ :)
മഴത്തുള്ളി :) ഹോ, അങ്ങനെ രക്ഷപ്പെട്ടു അല്ലേ, അച്ചായാ.. (ഇനി രഹസ്യം ഞാന്‍ വെളിപ്പെടുത്തണോ, വേണ്ടയോ????)
കടവന്‍ :)
മിന്നാമിനുങ്ങ് സജി :) ഇത് മിനുങ്ങിപ്രണയമല്ലാല്ലേ.
ശ്രീ വല്ലഭന്‍ :) ഹൊ, ഒരു പ്രണയം കണ്ടിട്ട് അത് കൊലപാതകമാണെന്നോ, അപ്പോള്‍ കൊലപാതകം കണ്ടാല്‍ എന്താ പറയുക, വല്ലഭ് ജീ.
ബഷീര്‍ വെള്ളറക്കാട് :) ഏയ്, ഉറുമ്പുകടി കിട്ടിയില്ലാട്ടോ.
കാപ്പിലാന്‍ :) കപീഷ് അങ്ങനെ പറഞ്ഞോ, ഷാപ്പില്‍ വന്ന്.
കൊഞ്ചത്സ് :)കാപ്പിലാന്‍ മൊയലാളി പറഞ്ഞാലേ കൊഞ്ചല്‍ പറയൂ.
പപ്പൂസ് :)പപ്പൂസിന് ലവ് സീന്‍ ഇഷ്ടപ്പെട്ടോ, സന്തോഷം.
റെജിന്‍ പദ്മനാഭന്‍ :) ഹമ്പോ.. പേടിപ്പിക്കല്ലേ റെജിനേ.
വാല്‍മീകി :)
പാമരന്‍ :) ഹഹ.
വേണു :) തറവാട് കണ്ടു. അപ്പോ കാര്‍ന്നോരാണല്ലേ ഇവരെ തീറ്റിപ്പോറ്റി വളര്‍ത്തുന്നത്.
കുട്ടിച്ചാത്തന്‍ :)
കുട്ടന്മേനോന്‍ :) മേനോന്‍ എങ്കിലും ചോയിക്കാനുണ്ടായല്ലോ. അതുമതി.
ഹരിത് :)
പൈങ്ങോടന്‍ :)
പൊറാടത്ത് :) ഇല്ല, പോറാടത്തേ. അത് പൊറാടത്തിനു വിട്ടുതന്നിരിക്കുന്നു.
വഴിപോക്കന്‍ :)
മൂര്‍ത്തി :) ഓ, അങ്ങയെ സമ്മതിക്കണം.
നവരുചിയന്‍ :)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
അവധിക്ക് നാട്ടില്‍ പോകുന്നതുകാരണം, കുറച്ച് കാലത്തേക്ക് ബൂലോഗത്തുനിന്നും വിട്ട്നില്‍ക്കുന്നു.
സ്നേഹത്തോടെ,
കൃഷ്.
best wishes for a happy vacation..
convey my regards to all of ur family..
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
ഈ ബ്ലോഗില്‍ വരാന്‍ ഒരുപാട് വൈകി. വന്നപ്പോള്‍ കണ്ടത് ഒരു ഉറുമ്പു പ്രണയ കഥ. സത്യം പറ...നിങ്ങള്‍ പാപ്പരാസിയാണോ??!!
കഥയും ചിത്രങ്ങളും നന്നായെന്നു പറഞ്ഞാല്‍ പോരാ...എരമ്പി.....:-)
കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
(Valare nalla post. But I've miles to go... so bookmark cheythittu pinne sarikkonnu vayikkanam)
കലക്കി... കുറെ പാടു പെട്ടു കാണുമല്ലോ ഈ ഫോട്ടോസ് ഒപ്പിക്കാന്‍
super photos.....
:)
കൊഞ്ചുന്നൊരു കട്ടുറുമ്പീ
ചെഞ്ചുണ്ട് ചോന്നതെന്തേ?
പഞ്ചാര തിന്നതോണ്ടോ
പിഞ്ചൊന്നു കിട്ട്യതോണ്ടോ....
(ആന്റപ്പന്‍ പാടുന്നു.......)
ബഷീര്‍ വെള്ളറക്കാട്: നന്ദി.
മര’മാാക്രീ: അതറിഞ്ഞില്ലേ, മാക്രികള്‍ പറഞ്ഞാല്‍ നിര്‍ത്താണ്ടിരിക്കാന്‍ പറ്റ്വോ?
നന്ദകുമാര്‍: ഏയ്, പാപ്പരൊന്നും ആയിട്ടില്ലാ. :)
തസ്കരവീരന്‍: ഒപ്പിച്ചതല്ലാ, ഒപ്പിക്കത്സൊക്കെ തസ്കരന്മാരുടെ പരിപാടിയല്ലേ. ഇത് അടുത്ത് ചെന്ന് കാമറയില്‍ ഒപ്പിയെടുത്തതാ.
കള്ളപ്പൂച്ച : :)
മുരളിക : :)
ഗീതാഗീതികള്‍ : ആന്റപ്പന്റെ പാട്ട് കൊള്ളാംട്ടോ.
Post a Comment