Thursday, August 28, 2008

പച്ചമാങ്ങാ പച്ചമാങ്ങാ.

പച്ചമാങ്ങാ പച്ചമാങ്ങാ.

പച്ചമാങ്ങാ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങാ...

കുറച്ച നാടന്‍ പച്ച മാങ്ങാ ചിത്രങ്ങള്‍.


പണ്ടൊക്കെ റോഡിന്റെ ഇരുവശവും മാവ്, പുളി, നെല്ലിക്ക തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും മാങ്ങയോ പുളിയോ നെല്ലിക്കയോ കിട്ടാന്‍ ഒരു വിഷമവുമില്ല. കല്ലെടുത്ത് ഉന്നം വെച്ച്ഒരേറ്. പെണ്‍കുട്ടികളുടെ സ്കൂള്‍ബാഗില്‍ മാങ്ങയോ, പുളിയോ നെല്ലിക്കയോ തീര്‍ച്ചയായും കാണും. കടലാസില്‍ പൊതിഞ്ഞ് കുറച്ച് ഉപ്പും. ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പച്ചമാങ്ങ എന്നാല്‍ കടകളില്‍ നിന്നും കിട്ടുന്ന മാങ്ങാമിഠായി ആണ്.

കാലം മാറി, റോഡരികിലുള്ള സര്‍ക്കാര്‍ മരങ്ങളെല്ലാം വെട്ടി മാറ്റി. പിന്നീട് ചിലയിടങ്ങളില്‍അക്കേഷ്യ പിടിപ്പിച്ചു. അതും കാണാനില്ല.

എന്നിട്ടും മധുരം കിനിയുന്ന അല്‍ഫോന്‍സോ മാങ്ങാഇന്ത്യന്‍ മാര്‍ക്കറ്റില്‍ സീസണില്‍ ആദ്യം എത്തുന്നത് പാലക്കാട് നിന്നുമാണ്.

ഉറുമ്പുണ്ട്. സൂക്ഷിക്കണേ. ആര്‍ത്തി മൂത്ത് പറിച്ചെടുത്താല്‍ ചിലപ്പോള്‍ ഉറുമ്പുകടി ഫ്രീ.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മാങ്ങാ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മൊത്തംഉല്‍പ്പാദനത്തിനും ഏകദേശം അമ്പത് ശതമാനം. ലോകത്തില്‍ ഏകദേശം ആയിരത്തില്‍ പരം വിവിധ തരം മാങ്ങകള്‍ ഉണ്ട്.



കൈയ്യെത്തും ഉയരത്തില്‍ ഇവര്‍ ഇങ്ങനെ നിക്കണ കാണുമ്പോള്‍ പറിച്ച് തിന്നാന്‍ തോന്നും. ഇച്ചിരിഉപ്പ് കൂടി കിട്ടിയാല്‍ സംഗതി കുശാല്‍.

മാങ്ങാ എന്നു കേള്‍ക്കുമ്പോഴേ മാങ്ങാ ഉപ്പിലിട്ടത്, കണ്ണിമാങ്ങാഅച്ചാര്‍, പച്ചമാങ്ങാ ചട്ണി, മാമ്പഴക്കാളന്‍ ഇതൊക്കെയാണ് നാവില്‍ വെള്ളത്തിന്റെ രൂപത്തില്‍കിനിഞ്ഞുവരുന്നത്. എന്തെല്ലാം തരത്തിലുള്ള മാങ്ങകള്‍. നീലം, മൂവാണ്ടന്‍, മല്‍ഗോവ, കിളിച്ചുണ്ടന്‍തുടങ്ങി അനേകം നാടന്‍ മാങ്ങകള്‍.
ഫ്രെഷ് മാമ്പഴം എന്നാല്‍ ഇന്നത്തെക്കാലത്ത് “മാങ്കോ ഫ്രൂട്ടി, ഫ്രെഷ് ആന്റ് ജ്യൂസി” എന്നാണല്ലോ നാവിന്‍ തുമ്പില്‍ വരുന്നത്.



മാര്‍ച്ച് മാസത്തില്‍ നാട്ടില്‍ നിന്നും എടുത്ത മാങ്ങാ ചിത്രങ്ങള്‍.

ഇന്ത്യയില്‍ മാങ്ങാ സീസണ്‍തുടങ്ങുന്നത് പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിന്നും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്നുമാണത്രേ. മാര്‍ച്ച് മാസത്തില്‍ തന്നെ വിവിധ തരത്തിലുള്ള വായില്‍ സ്വാദ് കിനിയുന്ന മാങ്ങകള്‍ പാകമായിഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നു. അതിനാല്‍ തന്നെ നല്ല വിലയും കിട്ടും. മുതലമട ഭാഗത്തുനിന്നുമുള്ള അല്‍ഫോന്‍സോ മാങ്ങക്ക് ഉത്തരേന്ത്യയില്‍ നല്ല മാര്‍ക്കറ്റാണ്.
അല്‍ഫോന്‍സൊയെ കൂടാതെ അമ്രപലി, ബംഗനപലി, ലംഗ്രാ, ബംഗ്ലൊര, മല്ലിക തുടങ്ങി അനേകതരം മാമ്പഴങ്ങളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. ഇപ്രാവശ്യം അസമയത്ത് പെയ്ത മഴകാരണം അല്‍ഫോന്‍സോയുടെ ഉല്പാദനം കുറഞ്ഞത് ഇവിടെ നിന്നുമുള്ള മാങ്ങക്ക് സീസന്‍തുടക്കത്തില്‍ റിക്കാര്‍ഡ് വിലയാണ് ഉണ്ടായിരുന്നത്.
കോട്ടമൈതാനിയില്‍ ഈ പ്രാവശ്യം ഏപ്രിലില്‍ മാമ്പഴ പ്രദര്‍ശനത്തില്‍ കൂടുതലും മുതലമടപ്രദേശത്തുനിന്നുമുള്ള, ചെറുനാരങ്ങ മുതല്‍ തേങ്ങയുടെ വലിപ്പമുള്ള പലതരം മാമ്പഴങ്ങളായിരുന്നു. മിക്കതിന്റെയും പേര്‍ ഓര്‍ക്കുന്നില്ല. കഴിച്ച മാമ്പഴങ്ങളുടെ മധുരം കിനിയുന്ന സ്വാദ് മാത്രം നാവില്‍തങ്ങി നില്‍ക്കുന്നു. ഒരു മാമ്പഴക്കാലം കൂടി കടന്നുപോയി.

Tuesday, August 26, 2008

ഗോത്രനൃത്തങ്ങള്‍.

ഗോത്രനൃത്തങ്ങള്‍.
കുറച്ച് ചിത്രങ്ങള്‍.

അഗ്രിഗേറ്ററില്‍ കാണാത്തതുകൊണ്ട് ഇവിടെ ക്ലിക്കുക.



http://arunakiranam.blogspot.com/2008/08/blog-post_26.html

Saturday, August 16, 2008

കുളിസീന്‍.

കുളിസീന്‍.


ആഹാ, വന്നല്ലോ വനമാല.

കുളിസീന്‍ എന്നു കേട്ടതും ഓടിയെത്തിയതാല്ലേ. എന്തായാലും വന്നതല്ലേ, എന്നാല്‍ പിന്നെ ഒരു കുളിസീന്‍ കണ്ടിട്ടുതന്നെ പോകാം. ന്താ സന്തോഷായില്ലേ.
ഇതൊരു മെഗാകുളിസീനാ, എന്നുവെച്ച്‌ ഷക്കീലയുടേതൊന്നുമല്ലാട്ടോ.


ഇതാണ്‌ 'ജംബോ' കുളിക്കുള്ള പുറപ്പാട്.
തൊട്ടടുത്ത്‌ നദിയൊന്നും ഇല്ലാത്തതുകൊണ്ടും, കുളത്തിലറങ്ങിയാല്‍ പിന്നെ രണ്ട്‌ ദിവസം വേറെയാര്‍ക്കും കുളത്തില്‍ കുളിക്കാന്‍ പറ്റാത്തതുകൊണ്ടും കുളി സ്റ്റൈല്‍ ഒന്നു മാറ്റിക്കളയാം.
ഇവിടെ നിന്നോണ്ട്‌ കുളിക്കുന്നത്‌ അത്ര പന്തിയല്ല.
എന്നാപ്പിന്നെ, '
ചരിയാനേ'

ഒന്നു താങ്ങികൊടുത്തുനോക്കാം. ഇവനെയൊക്കെ നമ്മള്‍ ചൂണ്ടാണിയില്‍ നിര്‍ത്തീട്ടുള്ളതല്ലേ.


ആദ്യം വെള്ളമൊഴിച്ചുകളയാം, ഒന്നു കുതിരട്ടെ.

ആന: ‘ എല്ലായിടത്തും വെള്ളം നിറയെ ഒഴിക്കണംട്ടോ. ഒന്നു തണുക്കട്ടെ’.


ഏറെ വെള്ളമൊഴിക്കിഷ്ടാ.
ന്റെ മേത്ത്‌ വെള്ളം തെറിപ്പിക്കാതെ ആനേടെ മേത്ത്‌ ഒഴിക്കഡാ.


ദേ ഇവ്ടെ ഒരു മറുക്’‘

മറുകല്ലടാ.. അത് ഞാന്‍ ഇരുന്നതിന്റെ തഴമ്പാ
ഒന്നു
ഉഷാറായി തേക്കിഷ്ടാ

ആശാനെ ഒരാനെയെ കുളിപ്പിക്കാന്‍ എത്ര ബക്കറ്റ്‌ വെള്ളം വേണ്ടിവരും.

തേച്ചിട്ടും തേച്ചിട്ടും നിറം വരാത്തതെന്തേ കരിവീരാ.


ഇതെന്താ എത്ര തേച്ചിട്ടും വെളുക്കണില്ലല്ലോ.

പത്ത്‌ മുപ്പത്‌ രാധാസ്‌ സോപ്പ്‌ കിട്ടിയിരുന്നെങ്കില്‍ ഇവനെ ഒന്നു സുന്ദരനാക്കാമായിരുന്നൂ.

ആനയെ കുളിപ്പിക്കാന്നു വെച്ചാല്‍ വല്യ ഒരു പണി തന്നേയ്‌.

ആനക്കാരനുമല്ലുടമയുമല്ലാ
പാവമാമൊരാനപ്രേമി
അരികെനില്‍പ്പാനുരുള്‍ഭയം
കൊണ്ടകന്നുനില്‍പ്പൂ ദേഹി.


(നാട്ടിലെ ഉത്സവദിവസം രാവിലെ, ദേവിയുടെ തിടമ്പ്‌ ഏറ്റാനുള്ള ഗജരാജനെ കുളിപ്പിക്കാന്‍ അടുത്തൊരു വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍. ഉത്സവമെല്ലാം കഴിഞ്ഞ്‌ അടുത്ത ദിവസം, വേറൊരു ഉത്സവസ്ഥലത്തേക്ക്‌ കൊണ്ടുപോകാനായി ലോറിയില്‍ കയറ്റുമ്പോള്‍ ഇവന്‍ ചെറുതായൊന്ന് ഇടയുകയും ലോറിയെ കുലുക്കുകയും വേറെ ആനയെ ചെറുതായൊന്നു മുട്ടി വിരട്ടുകയും ചെയ്തു. സമയത്ത്‌ ഇവന്റെ ചിന്നം വിളി വീട്ടിലിരുന്ന് ഞാന്‍ കേട്ടുവെങ്കിലും അതത്ര കാര്യമാക്കിയില്ല. പിന്നീടാണ്‌ അറിഞ്ഞത്‌ ഇവനുണ്ടാക്കിയ പൊല്ലാപ്പുകള്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം പാപ്പാന്‍ ആനയെ ശാന്തനാക്കി ലോറിയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP