Sunday, June 22, 2008

ഓർമ്മകളെ തൊട്ടുണുർത്തുമ്പോൾ.

കടുത്ത വേനലിന് ആശ്വാസം നൽകികൊണ്ട് മാനത്ത് മഴമേഘങ്ങൾ അടിഞ്ഞുകൂടുമ്പോൾ മനസ്സിനും ഒരു ആശ്വാസമുണ്ടാകില്ലേ. പക്ഷേ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്തു തുടങ്ങിയപ്പോൾ എല്ലാവർക്കും അത് ഒരു ആനന്ദത്തിന്റെ കുളിരേകി. കുട്ടികൾ മഴത്തുള്ളികളെ ഏറ്റുവാങ്ങാനായി മുറ്റത്തേക്കിറങ്ങിനിൽക്കുന്നു. പെട്ടെന്നാണ് മഴക്ക് ശക്തി പ്രാപിച്ചത്. പതുക്കെ തുടങ്ങിയ മഴ കോരിച്ചൊരിയാൻ തുടങ്ങി. ഒപ്പം മിന്നലും ഇടിവെട്ടും. അതോടെ കുട്ടികൾ വീട്ടിനകത്തേക്ക് കയറി. കാറ്റിനു നല്ല തണുപ്പായി. മഴച്ചാറലുകൾ കാറ്റിൽ വീട്ടിനകത്തേക്കും അടിച്ചുതുടങ്ങി. തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ വേനൽമഴ തകർത്തുപെയ്യുകയാണ്. മുറ്റം മുഴുവൻ ഒരു കുഞ്ഞു പുഴപോലായി.

ഇനിയെന്താ പരിപാടി? കുട്ടികൾ ആലോചിച്ചു തുടങ്ങി. പഴയ നോട്ടുബുക്കിലെ താളുകളും പത്രത്താളുകളും കൊണ്ടുവന്ന് കടലാസുതോണി ഉണ്ടാക്കാൻ തുടങ്ങി. ഇനി മഴവെള്ളത്തിൽ തോണിയോട്ട മത്സരമാണ്. ഓരോരുത്തരായി മഴ കൂടുതൽ നനയാതെ അവരവരുടെ കടലാസുതോണി ഇറക്കിതുടങ്ങി. ഇതെല്ലാം കണ്ടുനിൽക്കാൻ തന്നെ ഒരു രസമല്ലേ.
മനസ്സിലേക്ക്‌ ഓര്‍മ്മകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം... മഴക്ക്‌ എത്ര ഭാവങ്ങളാണ്‌.


കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം മനസ്സിനു കുളിരേകുമ്പോള്‍..

ഓർമ്മകളെ നമ്മുടെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന കാഴ്ചകൾ. ആസ്വദിക്കാം.

പഴയ ഓർമ്മകളെ തൊട്ടുണർത്താം.
ഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ.

Saturday, June 21, 2008

കമ്മു.. ദി മോഡല്‍.

കമ്മു.. ദി മോഡല്‍.

ഇത്‌ ഞാന്‍ കമ്മു എന്ന വളര്‍ത്തുപൂച്ച.
ഈ പോസ്‌ എങ്ങിനെയുണ്ട്‌. എന്നെയോ അതോ അടുത്തുള്ള പൂവിനെയോ നിങ്ങള്‍ക്കിഷ്ടം.


എന്നെയിഷ്ടമായെന്നോ.. എങ്കില്‍ ഞാന്‍ കുറച്ചു പോസ്‌ കൂടി ചെയ്യാം.
പിന്നെ ഞാന്‍ പാവമാ കെട്ടോ.
ഇതെപ്പടി?


ആരാ അവിടെ.. ഡോണ്ട്‌ ഡിസ്റ്റര്‍ബ്‌ മീ...


കുറുക്കന്റെ കണ്ണ്‌ കോഴിക്കൂടിനുനേരെയാ.. എന്നുവെച്ച്‌ ഞാന്‍ ആ ടൈപ്പൊന്നുമല്ല..
സ്ട്രെയിറ്റ്‌ ഫോര്‍വേഡാ..നല്ല അനുസരണശീലമാ.


ചെറിയ ഒരു മഴക്കാറുള്ളതുപോലെ തോന്നുന്നു. ചിലപ്പോള്‍ പെയ്തേക്കാം.


ഇത്‌ എത്ര നേരമായി ഞാന്‍ പോസ്‌ ചെയ്യുന്നു. വേഗം തീര്‍ക്കഡേയ്‌.


എന്നെ കഴുത്തിന്‌ പിടിച്ച്‌ മാറ്റിയാലൊന്നും ഞാന്‍ പിന്‍മാറൂല്ല..

എന്താണെന്നല്ലേ.. താഴെ നോക്കൂ.


എന്റെ കണ്‍മുന്നില്‍ വെച്ച്‌ മീന്‍കാരന്‍ ലവനെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ മാറാനോ.. പിന്നേ.. അത്‌ പള്ളീല്‍ പറഞ്ഞാമതി.



ലവനെ കഷണമാക്കി വെച്ചിരിക്കുന്നതിന്റെ ബാക്കി എനിക്കല്ലേ. ഇന്നത്തേക്ക്‌ കുശാലായി.


എന്റെ കൂട്ടുകാര്‍ മണംപിടിച്ച്‌ ഇവിടെ എത്തുന്നതിനു മുന്‍പ്‌ ഉള്ളത്‌ അകത്താക്കട്ടെ.

അപ്പോള്‍ ശരി.ബൈ ബൈ .. മ്യാവൂ.


(ങാ.. എന്റെ മോഡലിങ്ങ്‌ എപ്പടി..പറയണം ട്ടോ.)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP