വലയില്‍ കുടുക്കുന്ന സുന്ദരിമാര്‍.
വലയില്‍ കുടുക്കുന്ന സുന്ദരിമാര്.
ഇതിന് മുമ്പ് നാം കുറെ സുന്ദരികളായ നെറ്റ്വര്‍ക്കിംഗ് എക്സിക്കൂട്ടീവുമാരെ ഇവിടെ പരിച്ചയപ്പെട്ടതല്ലേ.
ഇനി വലവിരിച്ച് ഇരയെ കുരുക്കുന്ന കുറെ സുന്ദരിമാരെ പരിചയപ്പെടാം. വിഷകന്യകമാരെ. സുന്ദരികള്‍ എന്ന് കേട്ട് തെറ്റിദ്ധരിക്കല്ലേ. രണ്ടു കാലും കൈയ്യുമുള്ള സുന്ദരികളുടെ കാര്യമല്ല. എട്ടു കാലുള്ളവരെക്കുറിച്ചാണു കാര്യങ്ങള്‍. അതെ എട്ടുകാലികളെക്കുറിച്ച്...
കറുപ്പും മഞ്ഞയും ഇടകലര്‍ന്ന കുത്തും വരകളുമുള്ള ഈ ചിലന്തിയുടെ ശരിയായ പേര്‍ നിശ്ചയമില്ല. ഇത് കുറച്ചുകൂടെ വലുതാവുമ്പോള്‍ ആകൃതിക്ക് വ്യത്യാസം വരാറുണ്ട്. ശ്രദ്ധിച്ചു നോക്കിയാല്‍ ചുവന്ന ഒരു ഉറുമ്പുപോലെ ഒരാളെ കാണുന്നില്ലെ. അത് മിക്കവാറും ആണ്‍ചിലന്തിയാകാനാണ് സാധ്യത.
വലയില്‍ ഒരു സര്‍ക്കസ്. വല നിര്‍മ്മാണത്തില്‍ മിടുക്കികളാണ് ഈ ചിലന്തികള്‍. ഒന്നൊന്നര മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
സാധാരണഗതിയില്‍ ആണ്‍ ചിലന്തിയേക്കാള്‍ എത്രയോ വലിപ്പമുള്ളതായിരിക്കും പെണ്‍ചിലന്തി. പെണ്‍ ചിലന്തിയാണ് സാധാരണ വലനിര്‍മ്മാണം നടത്തുന്നത്. വളരെ നേര്‍ത്ത നീളമുള്ള ഒരു ചിലന്തിനൂല്‍ മുകലില്‍ നിന്നും താഴോട്ടിടുന്നു. ഇത് കാറ്റിന്റെ സഹായത്താല്‍ അടുത്തുള്ള ചെടിയിലോ മറ്റെന്ത്ങ്കിലും വസ്തുവിലോ ഒട്ടിപ്പിടിക്കും. ഇങ്ങനെ ഒന്നോ രണ്ടോ നൂല്‍ പിടിപ്പിച്ച് കഴിഞ്ഞാണ് അതിലൂടെ സഞ്ചരിച്ച് ഇവര്‍ ശരിക്കും വലനിര്‍മ്മാണം തുടങ്ങുന്നത്.
ചില ചിലന്തികള്‍ക്ക് എട്ട് കണ്ണുകള്‍ ഉള്ളപ്പോള്‍ ചിലതിന് ആറും, ചിലതിന് നാലും രണ്ടും കണ്ണുകള്‍ കാണാന്‍ സാധിക്കും.
ചെറിയ ചാറ്റല്‍ മഴയുള്ളപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. മഴത്തുള്ളികള്‍ ചിലന്തിയമ്മയുടെ കാലുകളില്‍ പറ്റിയിരിക്കുന്നത് ശ്രദ്ധിക്കൂ. ഇത് ഗോള്‍ഡന്‍ ഓര്‍ബ് വെബ് ചിലന്തിയാണെന്ന് സംശയം. കൂടുതല്‍ അറിയാവുന്നവര്‍ പറയുമല്ലോ.വെബ് മാസ്റ്റര്‍. വലനെയ്ത് ആശാത്തി. പ്രകൃതിയിലെ യഥാര്‍ത്ത വല നെയ്യുന്നവര്‍.
പെണ്‍ ചിലന്തിയുടെ വലക്കു ചുറ്റും വളരെ ചെറിയ ആകാരമുള്ള ആണ്‍ ചിലന്തികള്‍ ആകര്‍ഷിക്കപ്പെടാനായി കറങ്ങിനടക്കുന്നു.ഏകദേശം നാല്‍പ്പതിനായിരം വിവിധ വര്‍ഗ്ഗത്തിലുള്ള ചിലന്തികളുണ്ടത്രേ. ഇതില്‍ ചിലതെല്ലാം വിഷമുള്ളവയാണ്. ഇര കുടുങ്ങിയാല്‍ വിഷം കുത്തിവെച്ച് അതിനെ നിശ്ചലമാക്കുന്നു. പിന്നെ പതുക്കെ ഭോജ്യം. ചിലന്തിയുടെ വിഷം ആര്‍ത്രൈറ്റിസ് ചികിത്സക്ക് ഉപയോഗപ്പെടുത്താറുണ്ടത്രേ.
എട്ടുകാലി വര്‍ഗ്ഗങ്ങളില്‍ ‘ബ്ലാക് വിഡോ സ്പൈഡര്‍’, റെഡ്ബാക്ക് സ്പൈഡര്‍’ എന്നിവ ഇണ ചേരലിനു ശേഷം പെണ്‍ ചിലന്തി ആണ്‍ ചിലന്തിയെ കൊല്ലുകയോ ഭക്ഷിക്കുകയോ ചെയ്യാറുണ്ട്. ചില ചുള്ളന്മാര്‍ ഈച്ച, പാറ്റ തുടങ്ങിയവ സംഭോഗത്തിനുമുന്‍പേ ലവള്‍ക്ക് കൊടുത്ത് കാര്യം കഴിഞ്ഞ് തടിയൂരിപ്പോവാറുണ്ട്.
വലയുണ്ടാക്കി കാത്തിരുന്നത് വെറുതെയായില്ല. ഒരു ചെത്ത് പയ്യന്‍ ചിത്രശലഭത്തെയല്ലെ അവള്‍ വലയില്‍ കുരുക്കിയത്. നല്ലൊരു സദ്യ ഒത്തുകിട്ടിയതല്ലേ. ഇനി കുറെ ദിവസത്തേക്ക് കുശാലായി. വലത്ത് മുകളില്‍ ഇണക്കാരന്‍ (ഉറുമ്പിന്റെ സൈസില്‍) ഇരിക്കുന്നത് കണ്ടില്ലേ.
കയറില്‍ തൂങ്ങി ഒരു സര്‍ക്കസ്. ആണാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. ഒരു ഉറുമ്പിന്റെയത്ര വലിപ്പമേയുള്ളൂ. ചില വര്‍ഗ്ഗങ്ങളില്‍ ആണ്‍ ചിലന്തിയേക്കാള്‍ 1000 ഇരട്ടി വരെ വലിപ്പമുണ്ടാകുമത്രെ പെണ്‍ ചിലന്തിക്ക്. ആനപ്പുറത്ത് അണ്ണാന്‍ കയറിയപോലെ. ചിലപ്പോള്‍ പെണ്‍ ചിലന്തി അറിഞ്ഞുപോലും കാണില്ല.
ഇത് ഇച്ചിരി വലിപ്പം കൂടിയ ഇനമാ. അല്ലാ മൂത്ത ഇനമാ. വലക്കപ്പുറത്തുനിന്നും ഒരു കാഴ്ച.
കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളീല്‍ ചിലയിനം എട്ടുകാലി ഫ്രൈ വളരെ വിശിഷ്ടഭോജ്യമത്രേ.ഇതാണ് അവളുടെ തനിസ്വരൂപം. കണ്ടിട്ട് ഒരു ഭയങ്കരിയെപ്പോലുണ്ട്. വളരെ ശക്തമായ വലയാണ് ഈ തരം ചിലന്തികള്‍ നിര്‍മ്മിക്കുന്നത്. അതോ ഇനി വെബ് ഹാക്കര്‍ ആണോ? കാമറ അടുത്ത് ചെന്നപ്പോള്‍ ഇത് അങ്ങോട്ടുമിങ്ങോട്ടും ഒരു ഓട്ടമൊക്കെ നടത്തിയതാ. വലിയ ആകാരവും കൂര്‍ത്ത നഖമുള്ള കാലുകളും കണ്ടപ്പോള്‍ ആക്രമിക്കുമോ എന്ന ശങ്ക കാരണം അവസാനം വടിയെടുത്ത് വകവരുത്തി. വിഷമുള്ളതാണെങ്കിലോ. വെറുതേ.. അല്ലാണ്ട് പേടിയുണ്ടായിട്ടല്ലാ.
*****
കുറച്ച് കൂടി സുന്ദരന്മാരെയും സുന്ദരിമാരെയും ചേര്‍ത്ത പോസ്റ്റ് അപ്പ്‌ഡേറ്റ് ചെയ്തത്:




31 comments | അഭിപ്രായങ്ങള്‍:
വലയൊരുക്കി ചുള്ളന്മാരെ കുരുക്കുന്ന കുറെ സുന്ദരികളെ പരിചയപ്പെടാം.
വിഷ സുന്ദരികള്‍... അല്ലേ കൃഷ് ചേട്ടാ...
പോസ്റ്റ് നന്നായി. :)
ക്യഷ്
വളരെ നന്നായിരിക്കുന്നു ചിത്രങ്ങള്‍. വിവരണങ്ങളും. ചിലന്തികളെകുറിച്ച് ഇത്രയും നല്ല ഒരു പോസ്റ്റിട്ടതിന് നന്ദി. ഇനിയും പ്രതീക്ഷിക്കാമല്ലൊ ഇതുപൊലെ വേറിട്ട പോസ്റ്റുകള്‍ അല്ലേ?
ee sundarikal malayaalikal thanneyaano?
kiTilan paTanngaL!
അതുശരി, സുന്ദരികളും സുന്ദരന്മാരും നിറഞ്ഞ ചിലന്തിസമൂഹത്തിലെ “സുന്ദരികളെ“ മാത്രം തിരഞ്ഞുപിടിച്ച് പോസ്റ്റിയത് ഒട്ടും ശരിയായില്ല”. വനിതാസംവരണം ആവാം പക്ഷെ ഇങനെ ഗംബ്ലീറ്റ് തൂത്തുവാരിയാവരുത്... :)
.......
, പെണ്‍ ചിലന്തിയാണ് സാധാരണ വലനിര്‍മ്മാണം നടത്തുന്നത്.
ആസാമില്‍ അധികവും സ്ത്രീകളാണ് കുടുംബം പോറ്റുന്നതെന്നും മാര്‍ക്കറ്റിലും മറ്റും സ്ത്രീകളായിയ്ക്കും കടകളില്‍ എന്നുമൊക്കെ കേട്ടിട്ടുണ്ട്, ആയതിനാല്‍ ഈ പെണ്‍ചിലന്തി സ്വഭാവവും നോര്‍ത്ത്-ഈസ്റ്റ് ലേഡീ മാനിയ ആണോ കൃഷ് ഭായ്?
.....
ഫോട്ടോ ഫീച്ചര്‍ നന്നായെന്ന് പ്രത്യേകം പറയേണ്ടല്ലൊ.. യു ആര്‍ ഓള്‍വേയ്സ് ഉസ്താദ് ഇന്‍ ദാറ്റ്... :)
തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു!
അണ്ണാന്‍ പണ്ട് ആനയോടു ചോദിച്ചതു പോലെ "നോവുന്നോ നോവുന്നോ എന്നു ചോദിക്കുമോ ഈ ആണ്‍ചിലന്തികള്‍?
ഹോ ഇത്രേം എട്ടുകാലികള്‍ ഉണ്ടല്ലേ ഈ ഭൂമിയില്‍ .. നല്ല പോസ്റ്റ്.. ആ ആ പടങ്ങള്‍ കാനുമ്പോള്‍ പേടിയും അറപ്പും ഒക്കെ തോന്നുന്നു.. എട്ടുകാലിയെ എനിക്കു പേടിയാ....
നിങ്ങൾ നാഷണൽ ജ്യോഗ്രഫിക് ചാനലിൽ ചേർന്നോ?
എത്ര സുന്ദരം ഈ പോസ്റ്റ്...ഇതുപോലൊരു സുന്ദര ചിലന്തിയായി ജനിച്ചാല്‍ മതിയായിരുന്നു...
കൊച്ചിയിലെ സേക്രട്ട് ഹാര്‍ട്ട് കോളേജിലെ ചിലന്തി പിടുത്തക്കാരെക്കുറിച്ച് ഇവിടെ കാണൂ
...
സസ്നേഹം,
ശിവ.
Gollaams :)
ഹേയ്
ചിലന്തി പിടുത്തക്കാരാ,
എവിടെ നിന്ന് കിട്ടി ഈ ഇനങ്ങളെ
പലതും ചിത്രത്തില്‍ പോലും
കണ്ടിട്ട് കൂടിയില്ല്,
ഉഗ്രന്‍ ചിത്രവും
അതിലേറെ ആ അടികുറിപ്പും,
ആനക്ക് നെറ്റിപട്ടം പോലെ
ആയി ചിത്രത്തിന്റെ അടികുറിപ്പ്
നല്ല സുന്ദരിമാറ്
മൊത്തതീ വലഞ്ഞല്ലേ :)
എനിക്ക് പേടിയാ..
മാഷേ.. അടിപൊളി.. :)
“അവസാനം വടിയെടുത്ത് വകവരുത്തി. വിഷമുള്ളതാണെങ്കിലോ. വെറുതേ.. അല്ലാണ്ട് പേടിയുണ്ടായിട്ടല്ലാ“..
അത് കലക്കി
ചിലന്തി പുരാണം.. കലക്കി മാഷേ.
പടങ്ങള്‍ക്കും റിസര്‍ച്ചിനും പ്രത്യേക നന്ദി.
അപ്പൊ ഇതെല്ലാം സൂപ്പര്‍ മേനോത്തികളാല്ലേ ?
മേനോന്‍മാരു അല്ലേലും വീട്ടില്‍ ഇരിക്കത്തില്ലല്ലോ :)
nice pictures
കൃഷേട്ടാം ചിലന്തികളെ കുറിച്ച് ഇത്രയും പറഞ്ഞ്
തന്നതിന് നന്ദി
നല്ല ചിത്രങ്ങളും
ഹമ്മോ...ഈ സുന്ദരി ചിലന്തികള്‍ ഇത്രേം ഭയങ്കരത്തികളാണോ...അവരുടെ മുന്നില്‍ ആണ്‍ ചിലന്തികള്‍ കാണാന്‍ പോലുമില്ല...വ്യത്യസ്തമായ ഈ പോസ്റ്റിനു നന്ദി കൃഷ് ജീ...:)
കുറച്ച് കൊച്ചുസുന്ദരന്മാരെയും സുന്ദരിമാരെയും ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു.
ശ്രീ, നന്ദി. എല്ലാ തരവും വിഷമുള്ളതല്ല.
പ്രശാന്ത് : നന്ദി.
ബഹുവ്രീഹി : ഇന്ത്യാക്കാരികളാ. മറ്റിടങ്ങളിലും കാണാം.
‘സെമൂസ്‘ : (“സമോസ’ എന്നാക്കിയാല്‍ പറയാന്‍ എളുപ്പമായി.): നന്ദി. ഹേയ്, അതുമായി ബന്ധമൊന്നുമില്ലന്നേ.
ഭക്ഷണപ്രിയന്‍: :) അതു ഞമ്മ കേട്ടില്ലല്ലോ ഷ്ടാ.
കാന്താരിക്കുട്ടി: നന്ദി. അപ്പോ കാന്താരിക്കും പേടിയോ.
വാല്‍മീകി: നന്ദി. ചേര്‍ന്നില്ലാ. ഇനിയിപ്പോ അവര്‍ വിളിക്കുമോ ആവോ? പണിയാകുമോ?
ശിവ: നന്ദി. ശിവയുടെ ആഗ്രഹം കൊള്ളാം. ഒരൊറ്റ ആഗ്രഹപൂര്‍ത്തിയോടെ ലവള്‍ അകത്താക്കിക്കൊള്ളും. :)
പിന്നെ ആ ചിലന്തിപിടുത്തക്കാരുടെ ലിംങ്ക് കൊള്ളാട്ടോ. നന്ദി.
നിക്ക്: നന്ദി.
മാണിക്യം: നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. ആ കമന്റ് കൊള്ളാട്ടോ. :)
ശ്രീലാല്‍: നന്ദി. പേടിയുള്ളവരുടെ ലിസ്റ്റ് കൂടുകയാണല്ലോ.
പൊറാടത്ത്: നന്ദി.
ഗോപന്‍: നന്ദി. (ദാ മേനോന്മാര്‍ വടിയും കൊണ്ട് വരുന്നുണ്ടേ...:) )
ധ്വനി: നന്ദി.
അനൂപ് : നന്ദി.
റെയര്‍ റോസ‘മ്മ : നന്ദി. അതല്ലേ ബാഹ്യസൌന്ദര്യത്തില്‍ മയങ്ങിപോകരുതെന്ന് പറയുന്നത്.
വന്നപ്പോള്‍ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ...ശരിക്കും നല്ല പോസ്റ്റ്...
ഇത്രേം എട്ടുകാലികളെ ആദ്യമായാണ് കാണുന്നത്
നല്ല പടങ്ങള്‍...
അബിനന്ദന്‍സ് :)
കൃഷേട്ടാ..
ചിലന്തിപുരാണം വിജ്ഞാനപ്രദം. പടങ്ങളും നന്നായി.
ഓ.ടോ:- കാര്യം കഴിഞ്ഞതിന് ശേഷം പുരുഷനെ തിന്നുന്ന ആ ചിലന്തിപ്പെണ്ണുമ്പിള്ളയെപ്പോലെയുള്ള ഇനമൊന്നും മനുഷ്യകുലത്തില്‍ ഇല്ലാഞ്ഞത് നന്നായി. ഈ ചിലന്തികള്‍ മുഴുവനും കൃഷേട്ടന്റെ മുറീന്നാണോ ? ഇത്ര വിശദമായി പടങ്ങള്‍ കിട്ടിയതുകൊണ്ടുള്ള അസൂയ കാരണം ചോദിച്ചതാ കേട്ടോ ? ഞാന്‍ ഓടി :)
സ്മിത ആദര്‍ശ്: നന്ദി.
സിയ: നന്ദി.
നിരക്ഷരന്‍: നന്ദി. ഹാഹാ. അങ്ങനെ വല്ലതുമുണ്ടായിരുന്നെങ്കില്‍ എന്തായേനെ. എന്തായാലും ആലോചിച്ച് തല പുണ്ണാക്കണ്ട. പിന്നെ, ആ മുടി കണ്ട് ചിലന്തികള്‍ വല കൂട്ടാതെ നോക്കണേ. :)
കൃഷ് ജീ,
കൊള്ളാം...
:)
അത് ടൈഗര്‍ ചിലന്തിആണോ ???
വളരെ നല്ല ശ്രമം, അനിയാ. ഇതൊക്കെ കൌതുകത്തൊടെയും അന്വേഷണത്വരയോടെയും ശ്രദ്ധിക്കുന്നവര്‍ നിങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലുണ്ടെന്നറിയുമ്പോള്‍ സന്തോഷമുണ്ടു. രസകരമായ പല വിവരങ്ങളും കിട്ടുന്നു. നന്ദി. തുടരുക.
വളരെ നല്ല ശ്രമം. ഇതൊക്കെ കൌതുകത്തോടെയും അന്വേഷണത്വരയോടെയും ശ്രദ്ധിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടെന്നറിയുമ്പോള്‍ സന്തോഷമുണ്ടു. രസകരമായ പല വിവരങ്ങളും കിട്ടുന്നു. നന്ദി. തുടരുക
ഹരിശ്രീ: നന്ദി. ഇത് ടൈഗര്‍ ചിലന്തി അല്ലെന്ന് തോന്നുന്നു.
ചരിത്രചരിതം: നന്ദി.
കൃഷ് ജീ,
കൊള്ളാം...
ചിലന്തിച്ചിത്രങ്ങൾ കേമമായിട്ടുണ്ട്...ഞങ്ങളും ചിലന്തിപിടുത്തക്കാരാണേ..നനവിൽ ഒരുപാടിനം ചിലന്തികളുണ്ട്..ഇതുവരെ പോസ്റ്റിയിട്ടില്ല..എത്ര സുന്ദമായ ജീവികളാണല്ലേ ജൈവകീടനാശിനികൾ കൂടിയായ ചിലന്തികൾ!...
കുറെ ഏറെ മെനക്കെട്ടല്ലൊ കൃഷ്
നന്നായിട്ടുണ്ട് നന്ദി
Post a Comment