വീണ്ടും ഒരു കുളിസീൻ!
വീണ്ടും ഒരു കുളിസീൻ !
വീണ്ടും ഒരു കുളിസീനോ? അതെ, ഇച്ചിരി സഹിച്ചേ മതിയാകൂ. കാരണം കുളിസീന് കാണാൻ വലിയ ഡിമാന്റാത്രേ.
ഈ ബ്ലോഗിൽ പുതിയ പോസ്റ്റ് ഇട്ടാലും ഇട്ടില്ലെങ്കിലും ഇവിടെ എത്തിപ്പെടുന്ന സന്ദർശകരിൽ നല്ലൊരു ശതമാനം പഴയ ഒരു കുളിസീൻ കാണാൻ വേണ്ടി മാത്രം വരുന്നവരാണെന്നാണ് സൂചന. ‘ഇങ്ങനെ വരുന്നവർ’ എല്ലാം തന്നെ ബ്ലോഗ് അഗ്രിഗേറ്റർ വഴിയോ പഴയ പോസ്റ്റ് ലിങ്ക് ക്ലിക്ക് ചെയ്ത് വരുന്നവരോ അല്ല. ഫീഡ്‌ജിറ്റിൽ ചികഞ്ഞുനോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്. മിക്കവരും ഗൂഗിൾ സെർച്ചിൽ ‘കുളിസീന് ’ തപ്പിനോക്കി വരുന്നവരാണെന്ന് ചുരുക്കം.
എന്തുചെയ്യാം, പണ്ടൊക്കെ കുളക്കടവിലും പുഴയോരത്തും മറ്റും കുളിസീൻ യഥേഷ്ടം ‘ലൈവ്’ കാണാൻ പറ്റുമായിരുന്നെങ്കിൽ, കാലം മാറിയപ്പോൾ മിക്കവരും കുളി കുളിമുറിയിലേക്ക് മാറ്റിയതാവാം, ‘കുളിനോക്കി’കളെ നെറ്റിൽ തപ്പാൻ പ്രേരിപ്പിച്ചത്.
അവരെ നിരാശപ്പെടുത്തരുതല്ലോ. ഇവർക്കായി കുളക്കടവിലെ കുറച്ച് കുളിസീൻ ഇതാ:കുളക്കടവിൽ കുളിക്കാനായി തയ്യാറെടുപ്പാണ്. ശരീരമൊക്കെ ഒന്നു നനച്ചുകളയാം.
പൊസിഷൻ ശരിയാക്കാൻ വെള്ളത്തിലോട്ട് ഒന്നു ചരിഞ്ഞുകിടക്കാം.
കുളിക്കുന്നിടത്ത് ഈ കുന്തം എന്തിനാ.. ഒന്നു മാറ്റിപ്പിടിയിഷ്ടാ..
നല്ല മണമുള്ള ലക്ഷുറി സോപ്പാണല്ലോ. എന്നാൽ നേരെ തേച്ചുതുടങ്ങിക്കോ. കുളത്തിൽ കിടന്ന് ഇങ്ങനെ തേച്ചുകുളിയുടെ രസമൊന്നു വേറെയാ.
എല്ലായിടത്തും വെള്ളമൊഴിക്കണേ..
എന്തൊരു തണുപ്പാ വെള്ളത്തിന്..ഇങ്ങനെ കിടക്കാൻ എന്തുരസം.
രാവിലെ ഈ കുളക്കടവിൽ നല്ലൊരു കുളി കഴിഞ്ഞപ്പോൽ എന്തൊരു ആശ്വാസം.
അപ്പോൾ, ഹാപ്പി കുളി.
(ചുമ്മാ കുളിസീൻ എന്ന് കേട്ടതും ഓടിയെത്തിക്കോളും. . ആർത്തി.........!! :) )
9 comments | അഭിപ്രായങ്ങള്‍:
nice catches
ഹഹ. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വന്നതല്ല. ജിടോക്ക് സ്റ്റാറ്റസ് കണ്ട് വന്നതാണ്. ഇത്തരം കുളിസീന്‍ ഇതിനു മുന്‍പും ഇവിടെ കണ്ടിട്ടുള്ളതിനാല്‍ തെറ്റിദ്ധരിച്ചില്ല.
കൊള്ളാം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ജല സമൃദ്ധമായ പുഴകള്‍ ഇപ്പോഴും ഉണ്ടല്ലേ? എനിക്കും ഒന്ന് നീന്തി കുളിക്കാന്‍ തോന്നുന്നു.
മറ്റേ കുളിസീന്‍ ഇഷ്ടായി...
ഇതാണ് കുളിസീന്‍..! very nice.
കൊള്ളാം ഇഷ്ട്ടപ്പെട്ടു
വീണ്ടും കൊതിപ്പിച്ചു.. പടം സൂപ്പര്‍.
ഹ്ഹാ.. ആനയുടേതായാലും കുളിസീന്‍ കണ്ടാല്‍ മതിയല്ലേ നിങ്ങള്‍ക്ക്?? :) :)
ഫോട്ടോസെല്ലാം ഉഗ്രന്‍. മൂന്നാമത്തേയും അഞ്ചാമത്തേയും ചിത്രങ്ങളുടെ താഴെ ഭാഗം ഇല്ലാത്തത് ഒരു അപൂര്‍ണ്ണത വരുത്തുന്നു. ആ ചിത്രങ്ങള്‍ ഒഴിവാക്കിയാലും ഈ കുളിസീനു ഒരു കുഴപ്പവും വരില്ലായിരുന്നു.
നന്ദി, സരീൻ, മഴത്തുള്ളികൾ, കാഴ്ചകൾ, നിരാശകാമുകൻ, ഫൈസൽ, നൗഷു, കുമാരൻ, നന്ദകുമാർ... കുളി കാണാൻ വന്നതിൽ സന്തോഷം!!
Post a Comment