Saturday, July 12, 2008

നെറ്റ്‌വര്‍ക്കിംഗ്‌.

നെറ്റ്‌വര്‍ക്കിംഗ്‌.

ഹേയ്‌.. ഇത്‌ നെറ്റ്‌വര്‍ക്ക്‌ ബിസിനസ്സ്‌ അല്ല.
ഇതാണ്‌ ശരിക്കുള്ള നെറ്റ്‌വര്‍ക്ക്‌. വല നിര്‍മ്മാണം, വയറ്റുപിഴപ്പാണേ.
ആഹാരം/ഇര തേടാനുള്ള സൂപ്പര്‍ വിദ്യ.

ഞാനാണ്‌ ഇത്‌ തുടങ്ങിവച്ചത്‌. എട്ടുകാലി അഥവാ സ്പൈഡര്‍ എന്നു നിങ്ങളെന്നെ വിളിക്കുന്നു. എന്റെ കരവിരുതുകള്‍ കണ്ട്‌ സ്പൈഡര്‍മാന്‍ എന്ന കഥാപാത്രം വരെ ഉണ്ടായി.
പിന്നീട്‌ പലരും എന്റെ ഈ വിദ്യ കണ്ടു പഠിച്ചു. മീന്‍ പിടിക്കാന്‍ മനുഷ്യരും ഈ വിദ്യ കരസ്ഥമാക്കി.
ആധുനിക യുഗത്തില്‍ ഈ വിദ്യയുടെ കണ്‍സെപ്റ്റ്‌ വെച്ച്‌, ടൈ ധരിച്ച നെറ്റ്‌വര്‍ക്ക്‌ എക്സികുട്ടീവുമാര്‍ പലരേയും 'വല'യിലാക്കി അവരുടെ ജീവിതമാര്‍ഗം കണ്ടെത്തി.
പോലീസുകാര്‍ കുറ്റവാളികളേയും കള്ളന്മാരേയും പിടിക്കാന്‍ 'വല' വിരിച്ചിട്ടുണ്ടെന്നു പറയുന്നതും എന്റെ ഈ വിദ്യ കടമെടുത്താ.. ഇര വന്നു കുടുങ്ങുമ്പോള്‍ പിന്നെ അവരെടുത്ത്‌ വേണ്ടപോലെ പെരുമാറിക്കോളും.
കാര്‍ട്ടൂണുകളിലും സിനിമയിലും സ്പൈഡറിന്റെ സാങ്കല്‍പ്പിക അവതാരമെടുത്ത സ്പൈഡര്‍മാനെ കുട്ടികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ നേരില്‍കണ്ടാലോ പലര്‍ക്കും പേടിയും അറപ്പും. (എന്തിന്‌ ബ്ലോഗര്‍ ശ്രീഹര്‍ഷന്‍ വരെ പേടിക്കുന്നു.) ഞാനെന്താ സുന്ദരനല്ലേ. നിങ്ങള്‍ക്കൊരു ശല്യവും ചെയ്യാത്ത ഞാനെന്താ ഇത്ര ഭീകരനോ..
ഒരു വലിയ ഈച്ചയെ വലയിലാക്കിയിട്ടുണ്ട്‌.. ഇത്‌ അകത്താക്കട്ടെ. ആദ്യം വയറുനിറക്കട്ടെ. അപ്പോള്‍ പിന്നെ കാണാം. നേരില്‍ കണ്ടാല്‍ പേടിക്കല്ലേ.

10 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് July 12, 2008 at 12:08 AM  

ഒരു പുനഃപോസ്റ്റിംഗ് (കമന്റുകളോടെ):

കൃഷ്‌ | krish said...

ഹേയ്‌.. ഇത്‌ നെറ്റ്‌വര്‍ക്ക്‌ ബിസിനസ്സ്‌ അല്ല.
ഇതാണ്‌ ശരിക്കുള്ള നെറ്റ്‌വര്‍ക്ക്‌.

ആധുനിക യുഗത്തില്‍ ഈ വിദ്യയുടെ കണ്‍സെപ്റ്റ്‌ വെച്ച്‌, ടൈ ധരിച്ച നെറ്റ്‌വര്‍ക്ക്‌ എക്സികുട്ടീവുമാര്‍ പലരേയും 'വല'യിലാക്കി അവരുടെ ജീവിതമാര്‍ഗം കണ്ടെത്തി.

പുതിയ പോസ്റ്റ്‌.
4/7/07 2:37 PM

ചക്കര said...

യഥാര്‍ഥ നെറ്റ്വര്‍ക്ക്.. നല്ല പടങ്ങള്‍ :)
4/7/07 3:29 PM

മെലോഡിയസ് said...

ഉള്ളത് പറഞ്ഞാ എനിക്കും ഈ എട്ട്കാലികളെ പേടിയാ..
നല്ല ഫോട്ടോസ് കൃഷ്‌ ചേട്ടാ... :)
4/7/07 3:48 PM

ഇത്തിരിവെട്ടം said...

എന്തൊരു ഗ്ലാമറ്... കലക്കീട്ട്‌ണ്ട് ഇഷ്ടാ..
4/7/07 3:53 PM

ശിശു said...

ഇതിപ്പഴാ കണ്ടത്.. കലക്കീട്ടുണ്ടല്ലൊ ക്രിഷേ...

അടിപൊളി. രസകരമായ വിവരണവും.
വേഡ് വെരി. ഇവിടെയും??
4/7/07 4:18 PM

Sul | സുല്‍ said...

എമണ്ടന്‍ പടങ്ങള്‍ കൃഷ് :)
-സുല്‍
4/7/07 4:19 PM

चन्द्रशेखरन नायर said...

ഇവനാണ് നല്ല കീടനാശിനി. ഇവനെ കൊല്ലാനല്ലെ കള, കുമിള്‍, കീടനാശിനികള്‍. ഇവനെപ്പോലെ ധാരാളം മിത്ര കീടങ്ങള്‍. അവയാണ് നമ്മുടെ രക്ഷകര്‍. നെല്പാടങ്ങളില്ല, സമയത്തിന് മഴയില്ല, കൂത്താടിയെതിന്നുന്ന ചെറു മത്സ്യങ്ങളില്ല, തവളകളില്ല, ഞണ്ടുകളില്ല, വിട്ടുവിട്ടുള്ള മഴകാരണം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വളരുന്നത്‌ കൊതുകുകള്‍ മാത്രം. ഈ നെറ്റ്‌ വര്‍ക്ക്‌ താറുമാറാക്കിക്കളഞ്ഞു.
4/7/07 4:30 PM

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൃഷ് ചേട്ടാ,എട്ടു കാലന്മാരെല്ലാം സുന്ദരന്മാരാണല്ലോ. ഫോട്ടൊസ് ഒക്കെ കലക്കി. എന്റെ എട്ടു കാലനെ കണ്ട് പേടിച്ച ശ്രീഹര്‍ഷന്‌ ഞാന്‍ ഈ ലിങ്കും അയച്ചുകൊടുത്തിട്ടുണ്ട്. അവന്‍ ചുമ്മാതെ പേടിക്കട്ടെ! ഉഗ്രന്‍ ചിത്രങ്ങള്‍.നെറ്റ്വറ്ക്കിംഗ് കലക്കി.
4/7/07 4:44 PM

kaithamullu : കൈതമുള്ള് said...

പോട്ടംസ് നന്നായിരിക്കുന്നൂ, കൃഷ്!

അപ്പോ ലവന്‍ നേരിട്ടാ കന്‌വേര്‍സ് ചെയ്യുന്നേ, അല്യോ?

Monpa, Miji, Aka, Sherdukpen - ഏതു ഭാഷയിലാ ഡയലോഗ്?
4/7/07 5:15 PM

അപ്പു said...

Nice..good work!
4/7/07 5:43 PM

അഭിലാഷ് (ഷാര്‍ജ്ജ) said...

മോശമില്ലാത്ത ഫോട്ടോസ്... കൃഷ്...
പിന്നെ ഈ ആശാനെ എനിക്കത്ര ഇഷ്ടമല്ല കേട്ടോ... പക്ഷെ ആശാനോട് ഒരു കടപ്പാട് ഉണ്ട് ട്ടാ... എന്താന്നുവച്ചാ, ഇയാളാണല്ലോ IT ലോകത്തില്‍ “നെറ്റ്വര്‍ക്ക് അഡ്‌മിനിസ്‌ട്രേറ്റര്‍” എന്ന ഒരു പോസ്റ്റ് കണ്ടുപിടിച്ചത്? അല്ലേ കൃഷ്...
4/7/07 5:56 PM

ആപ്പിള്‍കുട്ടന്‍ said...

good, nice photos and description. actually, ഇങ്ങേര്‍ക്ക് വിഷമുണ്ടോ? ഇവനെ കാണുമ്പോഴേ അറിയാണ്ടെങ്ങാനും തൊട്ടുപോയാല്‍ ഗുലുമാലാകുമോന്ന് പേടിച്ച് ഒരു 5 അടി മാറി നിന്ന് എന്തൊരു ജന്മമാണപ്പാ, മനുഷ്യനെ പേടിപ്പിക്കാന്‍ വിഷവും കൊണ്ട് നടക്കുന്നു എന്ന് പറഞ്ഞ് പോയിട്ടുണ്ട്.
4/7/07 6:33 PM

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൃഷ് ചേട്ടാ, നെറ്റ്വര്‍ക്കിംഗ് എന്ചിനീയറന്മാര്‍ കൊള്ളാമല്ലോ, ഞാന്‍ ലിങ്ക് ശ്രീഹര്‍ഷന്‌ അയച്ചുകൊടുത്തിട്ടുണ്ട്. എന്റെ എട്ടുകാലനെ കണ്ട് ഭയന്ന അവന്‍ തീറ്ച്ചയായും പേടിക്കാതിരിക്കില്ല! ചുമ്മതെ ഒന്നു വിരട്ടാമല്ലോ. ഏതായാലും പടങ്ങള്‍ഉഗ്രന്‍! ഇത് എവിടെനിന്നും കിട്ടി ഇത്ര വെറൈറ്റിയിലുള്ളവയെ?
4/7/07 7:51 PM


പുള്ളി said...

ക്രിഷ്, ചുവന്ന ബാന്‍ഡുകളുള്ള ആദ്യ ചിത്രം വളരെ ഇഷ്ടപ്പെട്ടു.
ചന്ദേട്ടനില്‍നിന്ന് വരേണ്ടിയിരുന്ന കമന്റ് കണ്ടപ്പോള്‍ സന്തോഷം തോന്നി. തേങ്ങാക്കൂട്ടില്‍ പാറ്റശല്യം വളരെ കുറവ് എന്നാല്‍ വീട്ടിലോ എട്ടുകാലികളെ കയറ്റാത്തതുകൊണ്ട് ധാരാളം പാറ്റകളും എന്നതാണ്‌ പല വീടുകളിലേയും സ്ഥിതി.
4/7/07 10:53 PM

ദേവന്‍ said...

നല്ല കുപ്പായ ഡിസൈന്‍ ആണല്ലോ കൃഷിന്റെ നാട്ടിലെ ചിലന്തികള്‍ക്ക്? പടം അസ്സലായി, വിവരണവും.
5/7/07 12:53 AM

SAJAN | സാജന്‍ said...

നല്ല സ്റ്റൈലന്‍ ചിലന്തികള്‍.. നല്ല സ്റ്റൈലന്‍ പടങ്ങളും...:)
5/7/07 3:25 PM

കൃഷ്‌ | krish said...

ചക്കര : നന്ദി.
മെലോഡിയസ്‌: നന്ദി. എന്തര്‌ പേടി.
ഇത്തിരി: നന്ദി.
ശിശു: നന്ദി. (വേഡ്‌ വെരി എടുത്തുമാറ്റി).
സുല്‍ : നന്ദി.
ചന്ദ്രേട്ടന്‍: താങ്കള്‍ ഇവിടെ വന്ന്‌ ഈ കാര്യം പറഞ്ഞതിന്‌ നന്ദി. അതെ, ഇവന്‍ ചെറുപ്രാണികളേയും കീടങ്ങളേയും നശിപ്പിക്കുന്നുണ്ട്‌. പക്ഷേ ചിലന്തികളുടെ എണ്ണം വീട്ടിനകത്ത്‌ കൂടുതലായാല്‍ കുട്ടികള്‍ക്ക്‌ ഒരു പേടി.
(കൊതുകുകളെ നശിപ്പിക്കുന്ന തവളകളെ കൊന്ന്‌ തവളക്കാല്‍ കയറ്റുമതി ചെയ്താല്‍ ഡോളര്‍ കിട്ടില്ലേ. പിന്നെ കൊതുകും, ചിക്കന്‍ഗുനിയയും, ഡെങ്കിപ്പനിയും.. ഇതു കൂടുമ്പോള്‍ സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കും!! ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ മരുന്ന് വിറ്റുപോകും, ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ചാകര!!)
ഷാനവാസ്‌ : ഇതു കണ്ട്‌ ശ്രീഹര്‍ഷന്റെ പേടി മാറിയോ.. അതോ കൂടുതലായോ.
(ഇത്തവണ അവധി കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ക്വാര്‍ട്ടേഴ്സിനുപുറത്ത്‌ ഇവന്‍ അങ്ങിനെ വലയെല്ലാം കെട്ടി വിലസുകയാ..അപ്പോള്‍ തന്നെ ക്ലിക്കി. ഈ തരം 8കാലിയെ ഇതിനുമുന്‍പ്‌ ഞാന്‍ കണ്ടിട്ടില്ല).
കൈതമുള്ള്‌ : നന്ദി. (ആംഗ്യത്തിലൂടെയാ ആശയവിനിമയം!!).
അപ്പു : നന്ദി.
അഭിലാഷ്‌ : നന്ദി. IT ലോകത്തില്‍ 'നെറ്റ്‌വര്‍ക്ക്‌ അഡ്‌മിനിസ്ട്രേറ്റര്‍" എന്ന പോസ്റ്റ്‌ കണ്ടുപിടിച്ചത്‌ ഇവന്റെ വിദ്യയും അഭ്യാസവും കണ്ടുകൊണ്ടായിരിക്കണം. (അപ്പോള്‍ ഈ IT നെറ്റ്‌വര്‍ക്ക്‌ അഡ്‌മിനിസ്ട്രേറ്റര്‍മാരെ "8കാലന്‍" എന്നുവിളിക്കുന്നതില്‍ തെറ്റില്ലല്ലോ!!)

ആപ്പിള്‍ക്കുട്ടാ : നന്ദി. ഇങ്ങനെ ചോദിച്ചാല്‍ എങ്ങനെയാ. ചില മനുഷ്യരുടെ ഉള്ളിലുള്ള അത്രയും 'വിഷം' ഇവനില്‍ ഉണ്ടോ..?

പുള്ളി : നന്ദി, പുള്ളിക്കാരാ. ഈ കളര്‍ബാന്‍ഡുകള്‍ എനിക്കും ഇഷ്ടപ്പെട്ടു.

ദേവന്‍: നന്ദി. ഈ ഡിസൈന്‍ ഞാനും മുന്‍പ്‌ കണ്ടിട്ടില്ല (സാധാരണ വീടുകളില്‍ കാണുന്നത്‌ ബ്രൗണ്‍ നിറത്തിലുള്ള ഭംഗിയില്ലാത്തവയല്ലേ).
സാജന്‍ : നന്ദി.

പ്രകൃതിയിലെ ഈ നെറ്റ്‌വര്‍ക്ക്‌ എഞ്ചിനീയറെ കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

കൃഷ്‌ |krish
6/7/07 12:5

qw_er_ty

കാപ്പിലാന്‍ July 12, 2008 at 3:07 AM  

പടംസ് കൊള്ളാം .നല്ല ഭാവനയും .ഇത് നോക്കിയിരുന്നപ്പോള്‍ ദേഹത്ത് കൂടി ഒരു ചിലന്തി പോകുന്നത് പോലെ ഒരു തോന്നല്‍ .ഇതൊരു രോഗമാണോ കൃഷ് ഡോക്ടര്‍ ?

CHANTHU July 12, 2008 at 2:00 PM  

സുന്ദരന്‍.

അനൂപ്‌ കോതനല്ലൂര്‍ July 12, 2008 at 3:31 PM  

എട്ടുകാലിയുടെ വല നെയ്ത്ത് വളരെ രസമാണ്
അതു നോകിയിരിക്കണം.
പൊട്ടി പോയാലും വീണ്ടും വീണ്ടും വല നെയ്ത് അത്
പ്രകടിപ്പിക്കുന്ന ആതമ വിശ്വാസം നാം എന്തെ കാണാതെ പോകുന്നു.
നല്ല പോസ്റ്റ് കൃഷേട്ടാ
സസേനഹം
പിള്ളേച്ചന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ July 12, 2008 at 6:20 PM  

നെറ്റ്‌വര്‍ക്കിങ് വീരനെ പിടിച്ചു ല്ലേ

നന്നായി ചിത്രങ്ങളും വിവരണവും

Gopan (ഗോപന്‍) July 13, 2008 at 8:11 AM  

നല്ല പടംസ് കൃഷ്.

സതീശ് മാക്കോത്ത്| sathees makkoth July 13, 2008 at 12:28 PM  

നെറ്റ്വർക്കിങ്ങ് പടങ്ങൾ കൊള്ളാം.

ചാണക്യന്‍ July 13, 2008 at 6:24 PM  

Great....

മാണിക്യം July 16, 2008 at 6:14 PM  

മപ്പ് പടങ്ങള് തന്നേ !
കൂടെ അടികുറിപ്പ് പടഥ്തിന്റെ മാറ്റ് പതിന്മടങ്ങാക്കി!
സ്നേഹാശംസകള്‍!!

jp November 1, 2008 at 10:49 PM  

ഈ കൃഷ് ഇത്തരക്കാരനാണെന്ന് ഞാനറിഞ്ഞിരുന്നില്ല!.

ഇന്ന് ചാറ്റിനിടയീല്‍ വിഷയം ഒരു കൈനാറിപ്പൂവില്‍ നിന്ന് ചിലന്തിയിലെത്തി.
പ്രകൃതിയിലെ ഇത്തരം കൊച്ചു വികൃതിക്കുട്ടന്മാരെ നമ്മള്‍ പലപ്പോഴും ശ്രദ്ധിയ്ക്കാ‍റില്ല. ആരെങ്കിലുമൊക്കീ ഇതുപോലെ അവയേപ്പറ്റിയൊക്കെ പറയുമ്പോളേ നമ്മളും ഇതൊക്കെ ആലോചിയ്ക്കൂ.

പടങ്ങള്‍ മാത്രമല്ല, കുറിപ്പും എനിയ്ക്കിഷ്ടപ്പെട്ടു. സരസമാ‍ായി അവതരിപ്പിച്ചിര്രിയ്ക്കുന്നു.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP