Monday, September 20, 2010

കള്ള് ഷാപ്പ്.

കള്ള് ഷാപ്പ്.

മലപ്പുറം വിഷക്കള്ള് ദുരന്തപാശ്ചാത്തലത്തിൽ ഈയിടെ ചിറ്റൂർ-കൊല്ലങ്കോട് മേഖലയിൽ നിന്നുള്ള കള്ള് ചെത്ത് താൽക്കാലികമായി നിർത്തിവെക്കുകയും കേരളത്തിലെ ഷാപ്പുകളെല്ലാം അടച്ചിടുകയും ചെയ്തുവല്ലോ. ചെത്ത് തൊഴിലാളികളുടേയും സാധാ കുടിയന്മാരുടേയും പ്രതിഷേധങ്ങൾ കൊണ്ടാണെന്നു തോന്നുന്നു രണ്ട് ദിവസം മുമ്പാണ് എക്സൈസ് മന്ത്രി കള്ള് ചെത്ത് പുനരാംഭിക്കുവാനും മലപ്പുറത്തെ ഒഴിച്ച് മറ്റിടങ്ങളിലെ കള്ള് ഷാപ്പുകൾ തിങ്കളാഴ്ച തൊട്ട് തുറക്കുവാനും ഉത്തരവിട്ടത്.
ഇന്ന് മുതൽ ഷാപ്പുകൾ വീണ്ടും തുറക്കുന്നതുകൊണ്ടും, അവിടെ കണ്ടാൽ ആരെങ്കിലും വെറുതെ തെറ്റിദ്ധരിക്കേണ്ടേന്നു കരുതി , തലേദിവസം (ഞായറാഴ്ച) ഒരു ഷാപ്പ് പരിസരം വഴി പോയപ്പോൾ പകർത്തിയ ചിത്രങ്ങൾ.


പാലക്കാട് - കൊല്ലങ്കോട് റൂട്ടിലെ പാതയോരത്തെ ആലിൻ‌ചുവട്ടിലെ കള്ള് ഷാപ്പ്.

അരയാലിൻ ചുവട്ടിലെ ശീതളച്ഛായയിൽ നിത്യസന്ദർശകരായ പ്രിയ കുടിയന്മാരെയും കാത്ത്..

അതെ, ഒ,വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസഭൂമിയായ തസ്രാക്കിനടുത്ത് തന്നെ സ്ഥലം.

ഞങ്ങളെ കണ്ടതുകൊണ്ടാണോ, പുറകിൽ നിന്നും ഷാപ്പ് ചേട്ടൻ വന്നു പറഞ്ഞു, നിങ്ങൾ നാളെ വരീൻ.

ഞങ്ങൾ മൂന്ന് നാലുപേർ ക്യാമറയുമായി ‘സംശയാസ്പദകര’മായി ഷാപ്പ് പരിസരത്ത് ചുറ്റിത്തിരിയുന്നത് മണത്തറിഞ്ഞ ഷാപ്പ് കോണ്ട്രാക്ടർ ഉടൻ തന്നെ ദൂതനെ സൈക്കിളിൽ അയച്ചു ‘ നിങ്ങളൊക്കെ ആരാ, ഇവിടെ ക്യാമറയുമായി എന്തിനാ വന്നത്?’ തുടങ്ങി കുറെ ചോദ്യങ്ങൾ. ഞങ്ങൾ അവർക്കിട്ട് ‘പാര’ പണിയാൻ വന്ന പത്രക്കാരല്ലെന്ന് മനസ്സിലായപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പോസ് ചെയ്യാനും തയ്യാറായി.

4 comments | അഭിപ്രായങ്ങള്‍:

prasanth Gulfu September 20, 2010 at 4:43 PM  

Super... .. ...good detailing..

Junaiths September 21, 2010 at 12:20 AM  

രണ്ടു പന...
നാല് താറാമുട്ടേം

Mohanam September 21, 2010 at 12:09 PM  

ഇതേ ഷാപ്പ് തന്നെയല്ലേ രണ്ട് ദിവസം മുന്‍പ് മുള്ളൂക്കരനോ ഇടിവാളോ പോസ്റ്റിയത്.

thalayambalath September 21, 2010 at 8:08 PM  

ഷാപ്പിന്റെ ഇത്തരം മോഹിപ്പിക്കുന്ന പടങ്ങള്‍ കൊടുത്താല്‍ ഞാന്‍ നിര്‍ത്തിയേടത്തു നിന്ന് തൊടങ്ങും.... അഭിനന്ദനങ്ങള്‍

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP