ചില ആനച്ചിത്രങ്ങള്‍.
ചില ആനച്ചിത്രങ്ങള്‍.
കുറച്ച് ആനച്ചിത്രങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു.നടയാനേ വേഗം.
അല്‍പ്പം വിശ്രമമാവാം.
ഇതു താന്‍ട്രാ ‘രജനി’സ്റ്റൈല്‍
ലഞ്ച് ടൈം. പട്ട ഇനിയും പോരട്ടെ.
പട്ടയടി സമയം, ആനക്കും പാപ്പാനും.
ഒരു വടിയും ചാരിവെച്ചിട്ട് പാപ്പാന്‍ എവിടെപോയി കിടക്കണാവോ.
ഇങ്ങ് അടുത്തുവാ..
(ഇവന്മാരുടെ അടുത്ത് കൂട്ട് കൂടാനായി മൂന്ന് കിലോ പഴമാണ് കൊടുത്തത്. അത് കഴിഞ്ഞപ്പോള്‍ഇനിയും വേണംന്ന്.)
നോ കമന്റ്സ്!!
കുറച്ചുകൂടി പട്ട കിട്ടിയിരുന്നെങ്കില്‍.... ഇതുപോലെ..
എനിച്ച് പേടിയൊന്നൂല്ലാ, ആനേടെടുത്ത് നിക്കാന്‍.
23 comments | അഭിപ്രായങ്ങള്‍:
ഇതെവിടെയാ? ഗുരുവായൂര്‍ ആനക്കോട്ടയാണോ?
ഇനിയിപ്പോൾ ഇന്നും ആനേ സ്വപ്നം കാണും.ഇതെന്റെ ഒരു പതിവാ ആന്യെ കുറച്ച് പറഞാൽ കേട്ടാൽ,കണ്ടാൽ അന്നു സ്വപ്നം കാണും.ഇതേതാ ആനകൾ മാഷേ.ഒരു വൻ ചെറച്ച് നിൽക്കുന്നുണ്ടല്ലോ?
പടങ്ങൾ നന്നായിരിക്കുന്നു.
ഇത് നാട്ടില്‍ ഉത്സവത്തിനു എഴുന്നെള്ളത്തിനു കൊണ്ടുവന്ന ആനകളെ വിശ്രമിക്കുന്നതിനായി അടുത്തുള്ള സ്കൂള്‍ അങ്കണത്തില്‍ തളച്ചിട്ടിരിക്കുകയാണ്. ആനകളെ കണ്ടാല്‍ എങ്ങനെയാ അടുത്തുപോകാതിരിക്ക്യാ.
ആനകളുടെ ചിത്രങ്ങള്‍ കൊള്ളാം. ചെറുപ്പത്തിലും മാഷ് ആനകളെ കണ്ടാല്‍ വിടില്ലായിരുന്നു. ദാ ഇപ്പോഴും അങ്ങനെ തന്നെ :)
ഹിഹി..
ഹും! ആനവായില്‍ 3 കിലോ പഴം കൊണ്ട് എന്താകാന്‍???
:)
3 കിലോ പഴം പോയാലെന്താ.. കിണുക്കൻ ഒരു പോസ്റ്റായില്ലേ..:)
ആ അവസാന പടത്തിലെ ചുന്ദരിക്കുട്ടി ആരാ..?
ആനച്ചന്തം....
ഹ..ഹ..കൊള്ളാം, ആനയുടെ പട്ടയടിച്ചിത്രങ്ങൾ.
ആന ചിത്രങ്ങള്‍ ഗലക്കീ
ആനകളുടെ പേരും കൂടികൊടുത്ത് ആര്‍ഭാടമാക്കാമായിരുന്നു.
കൃഷ് ഭായി,
ആനയും ഉത്സവങ്ങളും ഒരു വീക്ക് പോയന്റ് ആണെന്നു തോന്നുന്നല്ലോ.
അനിൽ ചോദിച്ച ചോദ്യം തന്നെ ഞാനും ചോദിക്കുന്നു..ആനകളും ഉത്സവങ്ങളും വെടിക്കെട്ടും ഒന്നും വിടരുത് ! ആരാ ആ ചുന്ദരിക്കുട്ടി..മോളാണോ ??
അദാ!!! എന്താണ്ടോ കര്‍മ്മം!! നിങ്ങളെ സമ്മതിക്കണം ന്ന്.. ആന...ഉത്സവം. നിങ്ങള് പാലക്കാടന്‍ തന്ന്യേണ് ന്ന്.
പടം സൂപ്പറ് ട്ടാ. ഇനീം കൊറേ പടങ്ങള് പോസ്റ്റീക്കോളീന്‍ ട്ടാ :)
നന്ദന്‍/ നന്ദപര്‍വ്വം
ഗംഭീരം..
ഈ ഗജവീരന്മാര്‍...
അതാരാപ്പാ........അവസാനം എന്റെ ഗ്രൂപ്പില്‍ പെട്ട ഒരു മൊട്ടച്ചി.....
ഇന്റെ പോലെന്ന്യേ.......ഒരു പേടില്ല്യാ....
ചാത്തനേറ്:“എനിച്ച് പേടിയൊന്നൂല്ലാ, ആനേടെടുത്ത് നിക്കാന്‍” -- അതേ ക്യാമറയില്‍ ഒപ്റ്റിക്കല്‍ സൂം ഉള്ളിടത്തോളം കാലം..
ആനകൊടുത്താലും ക്രിഷേ ആശ കൊടുക്കരുതേ..
ആനകള്‍ക്ക്..
കിച്ചു & ചിന്നു: നന്ദി.
പാര്‍പ്പിടം: നന്ദി. ആനയെ സ്വപ്നം കാണുന്നത് ഒരു പതിവാണോ. ചെറച്ച് നില്‍ക്കുന്നതിനെക്കുറിച്ച് നോ കമന്റ്സ്. ഹഹ.
റെയിന്‍ഡ്രോപ്സ്: നന്ദി.
ശ്രീ: നന്ദി. ബാക്കി പട്ടയടിക്കട്ടെന്ന്.
പൊറാടത്ത്: നന്ദി. (ചുന്ദരിക്കുട്ടി അനിയന്റെ മോളാ)
ചാണക്യന്‍: നന്ദി.
ബിന്ദു കെപി: നന്ദി.
കുറുമാന്‍: നന്ദി. പേരറിഞ്ഞിട്ട് എന്തിനാ, ആനേടെ പുറത്ത് കയറാനാണോ, കുറു.
ഒന്നു രണ്ട് ആനയുടെ പേര്‍ അറിയാമെങ്കിലും ബാക്കിയുള്ളവയുടെ പേര്‍ മറന്നുപോയി. ഇതില്‍ ഒരാന ഉത്സവം കഴിഞ്ഞ് ലോറിയില്‍ കയറ്റുന്നതിനിടക്ക് ഇടഞ്ഞ് മറ്റൊരാനയെ ചെറുതായി കുത്തുകയും ചെയ്തു. പക്ഷേ, ഉടന്‍ തന്നെ പാപ്പാന്‍ ആനയെ വരുതിയിലാക്കി.
അനില്‍@ബ്ലോഗ്: നന്ദി. അതെ.
കാന്താരിക്കുട്ടി: നന്ദി. ഹഹ.
നന്ദകുമാര്‍: നന്ദി. ഹഹ.
രണ്‍ജിറ്റ് ചെമ്മാട്: നന്ദി.
നട്ടപ്പിരാന്തന്‍: നന്ദി.
കുട്ടിച്ചാത്തന്‍: നന്ദി.
ശിശു.: നന്ദി.
എന്തായാലും ആനകളൊക്കെ ആരോഗ്യമുള്ളവയാണ്.
കൊച്ചു സുന്ദരി എങ്ങിനെ ആനയെ പേടിക്കും..? അച്ഛന്റെയല്ലെ മോള്‍..!
എന്താ ചുന്ദരിയുടെ പേര്?
ആന കേറാമല ആളുകേറാ മല
ആയിരം കാന്താരി പൂത്തിറങ്ങി - എന്തൂട്ട്???
ചോദ്യം ആനയെ പേടിയില്ലാത്ത കേമിയോടാ.
നല്ല പടങ്ങള്‍
-സുല്‍
മാഷേ....ഞാന്‍ ഒരു ആന ഭ്രാന്തന്‍ ആണ്...ചില പടങ്ങള്‍ ഞാന്‍ കോപ്പി ചെയ്തോട്ടെ.
കുഞ്ഞ്യേ ആനയല്ല ഒരു വെല്യ ആനയുടെ ചിത്രം ദേ
ഇവിടെ......
ആനപ്പടങ്ങള്‍ നന്നായിരിക്കുന്നു
ഹേ! മനുഷ്യരേ,
ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ നിങ്ങളേപ്പോലെതന്നെയുള്ള അവകാശമുണ്ടു്. കാട്ടില്‍ നിന്നും ഞങ്ങളെ ചതിക്കുഴിയില്‍പെടുത്തിനിങ്ങളുടെ ഈ നശിച്ച ലോകത്തേയ്ക്കുപിടിച്ചുകൊണ്ടുവന്നു് നിങ്ങളുടെ അടിമയാക്കിഭാരം വലിയ്ക്കാനും സര്‍ക്കസ്സു് കളിയ്ക്കാനുംദൈവത്തിന്റെ പേരില്‍ മണിക്കൂറുകളോളംഞങ്ങളെ ഉത്സവപ്പറമ്പുകളില്‍തളച്ചിട്ടുപീഢിപ്പിയ്ക്കാനും സംസ്കാരശൂന്യരായനിങള്‍ക്കു തെല്ലും നാണമില്ലെ? ഞങ്ങളുടെ മഹാശാപത്തില്‍ നിന്നും മുക്തരാകണമെങ്കില്‍ ഞങ്ങളെ മോചിപ്പിച്ചു് വനത്തിലേയ്ക്കു് തിരിച്ചയക്കിന്‍!
elephant.fightback@gmail.com
Post a Comment