ഓർമ്മകളെ തൊട്ടുണുർത്തുമ്പോൾ.
കടുത്ത വേനലിന് ആശ്വാസം നൽകികൊണ്ട് മാനത്ത് മഴമേഘങ്ങൾ അടിഞ്ഞുകൂടുമ്പോൾ മനസ്സിനും ഒരു ആശ്വാസമുണ്ടാകില്ലേ. പക്ഷേ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്തു തുടങ്ങിയപ്പോൾ എല്ലാവർക്കും അത് ഒരു ആനന്ദത്തിന്റെ കുളിരേകി. കുട്ടികൾ മഴത്തുള്ളികളെ ഏറ്റുവാങ്ങാനായി മുറ്റത്തേക്കിറങ്ങിനിൽക്കുന്നു. പെട്ടെന്നാണ് മഴക്ക് ശക്തി പ്രാപിച്ചത്. പതുക്കെ തുടങ്ങിയ മഴ കോരിച്ചൊരിയാൻ തുടങ്ങി. ഒപ്പം മിന്നലും ഇടിവെട്ടും. അതോടെ കുട്ടികൾ വീട്ടിനകത്തേക്ക് കയറി. കാറ്റിനു നല്ല തണുപ്പായി. മഴച്ചാറലുകൾ കാറ്റിൽ വീട്ടിനകത്തേക്കും അടിച്ചുതുടങ്ങി. തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ വേനൽമഴ തകർത്തുപെയ്യുകയാണ്. മുറ്റം മുഴുവൻ ഒരു കുഞ്ഞു പുഴപോലായി.

കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം മനസ്സിനു കുളിരേകുമ്പോള്‍..

പഴയ ഓർമ്മകളെ തൊട്ടുണർത്താം.
ഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ.
19 comments | അഭിപ്രായങ്ങള്‍:
മനസ്സിലേക്ക് ഓര്‍മ്മകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം. മഴക്ക് എത്ര ഭാവങ്ങളാണ്.
എത്രയൊക്കെ പെയ്താലും തീരാത്ത ഭാവങ്ങളല്ലേ മഴയ്ക്കുള്ളതു...മനസ്സിലേക്ക് ഓര്‍മ്മകളുടെ കളിവഞ്ചിയുമായെത്താനായി മഴ പെയ്തുകൊണ്ടേയിരിക്കട്ടെ.. ..:)
ഒരു കഥകളി നടന്‍റെ ഭാവങ്ങളെല്ലാം മഴയിലുണ്ട്.
അപ്പോഴത്തെ മനസ്സിന്‍റേയും സാഹചര്യത്തിന്‍റേയും സ്വഭാവമനുസരിച്ചു് മഴയുടെ ഭാവങ്ങളെ ആസ്വദിക്കാനും ആകും.
ഓര്‍മ്മകളുടെ കളിവഞ്ചികള്‍ നിറയുന്ന മഴക്കാലം.:)
അയ്യൊ അയ്യോ എവിടെതിരിഞ്ഞാലും മഴതന്നെ മഴ.ദേ വെള്ളത്തില്‍ വള്ളമുണ്ടാക്കിക്കളിക്കാന്‍ തോന്നുന്നു.. ഹ്ഹ കൃഷമ്മാവാ വാ നമുക്ക് വള്ളം ഉണ്ടാക്കിക്കളിക്കാം
നാട്ടിലെ മഴയെയോര്‍ത്ത് ഞാന്‍ രാത്രിമഴ എന്ന ചിത്രത്തിലെ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.ഇപ്പോള്‍ കൃഷിന്റെ മഴചിത്രങ്ങളും , ഒഴിവുദിവസം ഓര്‍മ്മകള്‍ കൊണ്ട് നിറച്ചു.
എനിക്കും നനയണം മഴ.
Rare rose...മഴ പെയ്തുകൊണ്ടേയിരിക്കട്ടെ.. ..
To avoid loadsheding....
ബിസ്മിയുടെ ഹീറോപ്പേന വേണ്ടെന്നു വച്ചിട്ട് റെയ്നോള്‍ഡ് പേന മേടിച്ചു കൂട്ടിയത് ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നില്ല,മറിച്ചോ ? ഇങ്ങനെ മഴയത്ത് മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുമ്പോ ആ റീഫില്ല്ലിന്റെ തല ഊരിവിട്ടാല്‍ അവന്‍ സ്പീഡ് ബോട്ടിനേപ്പോലെ നിറമിളക്കി പായുന്നത് കാണാനും ന്യായമായും അപ്പപ്പോള്‍ കിട്ടുന്ന കിഴുക്കുകള്‍ മേടിച്ചു കൂട്ടുവാനും..!
ഓര്‍മ്മകളേ..കൈവള ചാര്‍ത്തൂ..!
ye doulath bi lelo
ye shohrath bi lelo
bale cheenle muchse meri jawaani
magar muchko lotade
bachpan ka sawan
wo kaagas ki kashti
wo baarish ka paani...
ജഗ്‌ജിത് സിങിന്‍റ്റെ ഈ ഗസല്‍ ഓര്‍മ്മ വരുന്നു...
ഒരുനാള്‍ എന്റെ തൊടിയിലേയ്ക്കും മഴ വിരുന്നുകാരനായി വരും...ഞാനും നനയും ആ പുതുമഴയില്‍...ഞാനും കളിവള്ളമിറക്കും ആ മഴയിലേയ്ക്ക്...പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഒഴുകിപ്പോകും...യാത്രയുടെ അവസാനത്തിലേയ്ക്ക്...
അതേ...നമുക്ക് മനസ്സു കൊണ്ടെങ്കിലും ആ പഴയ
കാലത്തിലേക്ക് യാത്ര പുറ്പ്പെടാം.
മഴ എത്ര കണ്ടാലും കൊതിതീരാത്ത ഒന്നാണ്
കൃഷേട്ടന്റെ ചിത്രങ്ങള്‍ കണ്ടിട്ട് നാട്ടില്‍ പോവാന്‍ കൊതിയാകുന്നു.
മഴമഴയിങ്ങനെ പെയ്യുന്നേ
കടലാസ് തോണീ റെഡിയല്ലേ,
’കളകള’വെള്ളം പുളയുമ്പോള്‍
’കുടുകുടു’വെന്നു പറക്കണ്ടേ?
ഇപ്പോളും? ഓര്‍മ്മകളേ... :-(
മഴയും,കടലാസ് വഞ്ചിയും, കുട്ടിക്കാലവുമെല്ലാം...
നന്നായിട്ടുണ്ട് കൃഷ്.
മാഷേ, മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രതീതി ഇതുവായിച്ചുകൊണ്ടിരിക്കുമ്പോള്‍. മാത്രമല്ല ചിത്രങ്ങള്‍ തീര്‍ച്ചയായും വല്ലാത്ത ഓര്‍മ്മകള്‍ നല്‍കി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മഴ പെയ്യുന്ന കുറേ വീഡിയോ പിടിച്ചിരുന്നു. ഇനി വെറുതെയിരുന്ന് അതു കണ്ടാസ്വദിക്കാമല്ലോ :(
ഓ.ടോ. : തീക്കുറുക്കനെ പിടിച്ചുകെട്ടാന്‍ സഹായിച്ചതിനും നന്ദി ;)
മഴയത്ത് കളിവഞ്ചിയൊക്കെ ഉണ്ടാക്കി കളിക്കാന്‍ രസമുണ്ടെങ്കിലും അതിലു രസം/സുഖം കട്ടിലില്‍ പുതച്ചു മൂടി മുഖം മാത്രം പുറത്തേക്കിട്ട് ജനലില്‍ക്കൂടി മഴയുടെ ആരവം കേട്ട്,ഊത്തലുകള്‍ മുഖത്തേക്കടിക്കുമ്പോള്‍...അങ്ങിനെ കിടക്കുമ്പോള്‍ ആ കറന്റും പോകും..അപ്പോള്‍ മിന്നലിന്റെ വെളിച്ചവും ഇടിയുടെ ഭീകരതയും..! മഴ തോരുമ്പോള്‍ ഓടി മാവിന്റെ ചോട്ടില്‍ ചെന്നു നോക്കുകയും വെള്ളത്തുള്ളികള്‍ നിറഞ്ഞ മാങ്ങകള്‍ കൈകൊണ്ടു തുടച്ച് ചപ്പി വലിച്ച് തിന്നുന്നതും എല്ലാം.. ഇതെല്ലാം നഷ്ടമായല്ലൊ ഈ മരുഭൂമിയില്‍ കാശ് വാരാന്‍ വന്നപ്പോള്‍...
കൃഷ് ഭായി..ആദ്യത്തെ ഫോട്ടൊയില്‍ കാണുന്നത് സ്കൂളാണൊ?
കൊതിപ്പിച്ച് കളഞ്ഞു. എന്താ ഒരു മഴ ആദ്യത്തെ പടത്തില്‍. മഴ, ക്ലാര എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബ്ലല്യ ഹരമാ കൃഷേട്ടാ....:)
ഹോ ആ കടലാസ്തോണി...
കൊതിപ്പിച്ചല്ലോ
റെയര്‍ റോസ്, വേണു, മിന്നമിനുങ്ങുകള്‍/സജി, മുസാഫിര്‍, ശ്രീലാല്‍, അരീക്കോടന്‍, കിരണ്‍സ്, മഹ്ബൂബ്, ശിവ, അത്കന്‍, അനൂപ്, പപ്പൂസ്, സതീഷ് മാക്കോത്ത്, മഴത്തുള്ളി, കുഞ്ഞന്‍, നിരക്ഷരന്‍, പ്രിയ.. മഴ ആസ്വദിക്കാനും പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാനും വന്ന എല്ലാവര്‍ക്കും നന്ദി.
(മഴയെന്ന് കേള്‍ക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകളാണ് മനസ്സില്‍ ഓടിയെത്തുന്നത്. ഗസല്‍, കവിത, മൂടിപ്പുതച്ചുള്ള ഉറക്കം, കളിവള്ളം, ക്ലാര,...എന്നിങ്ങനെ.)
Post a Comment