പച്ചമാങ്ങാ പച്ചമാങ്ങാ.
പച്ചമാങ്ങാ പച്ചമാങ്ങാ.
പച്ചമാങ്ങാ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങാ...
കുറച്ച നാടന്‍ പച്ച മാങ്ങാ ചിത്രങ്ങള്‍.പണ്ടൊക്കെ റോഡിന്റെ ഇരുവശവും മാവ്, പുളി, നെല്ലിക്ക തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും മാങ്ങയോ പുളിയോ നെല്ലിക്കയോ കിട്ടാന്‍ ഒരു വിഷമവുമില്ല. കല്ലെടുത്ത് ഉന്നം വെച്ച്ഒരേറ്. പെണ്‍കുട്ടികളുടെ സ്കൂള്‍ബാഗില്‍ മാങ്ങയോ, പുളിയോ നെല്ലിക്കയോ തീര്‍ച്ചയായും കാണും. കടലാസില്‍ പൊതിഞ്ഞ് കുറച്ച് ഉപ്പും. ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പച്ചമാങ്ങ എന്നാല്‍ കടകളില്‍ നിന്നും കിട്ടുന്ന മാങ്ങാമിഠായി ആണ്.
കാലം മാറി, റോഡരികിലുള്ള സര്‍ക്കാര്‍ മരങ്ങളെല്ലാം വെട്ടി മാറ്റി. പിന്നീട് ചിലയിടങ്ങളില്‍അക്കേഷ്യ പിടിപ്പിച്ചു. അതും കാണാനില്ല.
എന്നിട്ടും മധുരം കിനിയുന്ന അല്‍ഫോന്‍സോ മാങ്ങാഇന്ത്യന്‍ മാര്‍ക്കറ്റില്‍ സീസണില്‍ ആദ്യം എത്തുന്നത് പാലക്കാട് നിന്നുമാണ്.ഉറുമ്പുണ്ട്. സൂക്ഷിക്കണേ. ആര്‍ത്തി മൂത്ത് പറിച്ചെടുത്താല്‍ ചിലപ്പോള്‍ ഉറുമ്പുകടി ഫ്രീ.
ലോകത്തിലെ ഏറ്റവും കൂടുതല്‍ മാങ്ങാ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മൊത്തംഉല്‍പ്പാദനത്തിനും ഏകദേശം അമ്പത് ശതമാനം. ലോകത്തില്‍ ഏകദേശം ആയിരത്തില്‍ പരം വിവിധ തരം മാങ്ങകള്‍ ഉണ്ട്. കൈയ്യെത്തും ഉയരത്തില്‍ ഇവര്‍ ഇങ്ങനെ നിക്കണ കാണുമ്പോള്‍ പറിച്ച് തിന്നാന്‍ തോന്നും. ഇച്ചിരിഉപ്പ് കൂടി കിട്ടിയാല്‍ സംഗതി കുശാല്‍.
മാങ്ങാ എന്നു കേള്‍ക്കുമ്പോഴേ മാങ്ങാ ഉപ്പിലിട്ടത്, കണ്ണിമാങ്ങാഅച്ചാര്‍, പച്ചമാങ്ങാ ചട്ണി, മാമ്പഴക്കാളന്‍ ഇതൊക്കെയാണ് നാവില്‍ വെള്ളത്തിന്റെ രൂപത്തില്‍കിനിഞ്ഞുവരുന്നത്. എന്തെല്ലാം തരത്തിലുള്ള മാങ്ങകള്‍. നീലം, മൂവാണ്ടന്‍, മല്‍ഗോവ, കിളിച്ചുണ്ടന്‍തുടങ്ങി അനേകം നാടന്‍ മാങ്ങകള്‍. ഫ്രെഷ് മാമ്പഴം എന്നാല്‍ ഇന്നത്തെക്കാലത്ത് “മാങ്കോ ഫ്രൂട്ടി, ഫ്രെഷ് ആന്റ് ജ്യൂസി” എന്നാണല്ലോ നാവിന്‍ തുമ്പില്‍ വരുന്നത്.
ഈ മാര്‍ച്ച് മാസത്തില്‍ നാട്ടില്‍ നിന്നും എടുത്ത മാങ്ങാ ചിത്രങ്ങള്‍.
ഇന്ത്യയില്‍ മാങ്ങാ സീസണ്‍തുടങ്ങുന്നത് പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിന്നും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്നുമാണത്രേ. മാര്‍ച്ച് മാസത്തില്‍ തന്നെ വിവിധ തരത്തിലുള്ള വായില്‍ സ്വാദ് കിനിയുന്ന മാങ്ങകള്‍ പാകമായിഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നു. അതിനാല്‍ തന്നെ നല്ല വിലയും കിട്ടും. മുതലമട ഭാഗത്തുനിന്നുമുള്ള അല്‍ഫോന്‍സോ മാങ്ങക്ക് ഉത്തരേന്ത്യയില്‍ നല്ല മാര്‍ക്കറ്റാണ്.
അല്‍ഫോന്‍സൊയെ കൂടാതെ അമ്രപലി, ബംഗനപലി, ലംഗ്രാ, ബംഗ്ലൊര, മല്ലിക തുടങ്ങി അനേകതരം മാമ്പഴങ്ങളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. ഇപ്രാവശ്യം അസമയത്ത് പെയ്ത മഴകാരണം അല്‍ഫോന്‍സോയുടെ ഉല്പാദനം കുറഞ്ഞത് ഇവിടെ നിന്നുമുള്ള മാങ്ങക്ക് സീസന്‍തുടക്കത്തില്‍ റിക്കാര്‍ഡ് വിലയാണ് ഉണ്ടായിരുന്നത്.
കോട്ടമൈതാനിയില്‍ ഈ പ്രാവശ്യം ഏപ്രിലില്‍ മാമ്പഴ പ്രദര്‍ശനത്തില്‍ കൂടുതലും മുതലമടപ്രദേശത്തുനിന്നുമുള്ള, ചെറുനാരങ്ങ മുതല്‍ തേങ്ങയുടെ വലിപ്പമുള്ള പലതരം മാമ്പഴങ്ങളായിരുന്നു. മിക്കതിന്റെയും പേര്‍ ഓര്‍ക്കുന്നില്ല. കഴിച്ച മാമ്പഴങ്ങളുടെ മധുരം കിനിയുന്ന സ്വാദ് മാത്രം നാവില്‍തങ്ങി നില്‍ക്കുന്നു. ഒരു മാമ്പഴക്കാലം കൂടി കടന്നുപോയി.
25 comments | അഭിപ്രായങ്ങള്‍:
പച്ചമാങ്ങാ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങാ...
കുറച്ച നാടന്‍ പച്ച മാങ്ങാ ചിത്രങ്ങള്‍.
ആഹാ... പടങ്ങള്‍ കണ്ടിട്ട് നാവില്‍ വെള്ളമൂറുന്നു...
പച്ചമാങ്ങ അരിഞ്ഞ് കുരുമുളകു പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കഴിയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു, പണ്ട് മാമ്പഴക്കാലത്ത്.
ഓര്‍ക്കുമ്പോള്‍ പിന്നേം കൊതിയാകുന്നൂ... ഒപ്പം കുറച്ചു നഷ്ടബോധവും ...
ആഹാ..നല്ല ഉഗ്രന്‍ മാങ്ങാക്കുട്ടന്മാര്‍...മാങ്ങാച്ചാറിന്റെ കാര്യം ഓര്‍മ്മ വരുന്നു...:)
ആഹാ..ആഹാ..ആഹാ..
കൊതിപ്പിച്ചുകളഞ്ഞല്ലൊ കൃഷേ
കൃഷ് ഭായി..
ഞാനൊരു ഓഫടിക്കട്ടെ..
ഏയ് ശ്രീക്കുട്ടാ ഇയാളെഴുതിയതു വായിക്കുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നു..ഇനിമേലാല്‍ ഇത്തരം കമന്റുകള്‍ ഇടരുത്..ങാ പറഞ്ഞേക്കാം.
കൃഷ് ജീ..
എന്താ പച്ചപ്പ്..ഇത് പച്ച മാങ്ങ തന്നെ..!
:)
ഉപ്പുണ്ടോ കൃഷേ കുറച്ചു മാങ്ങയെടുക്കാന്‍.
-സുല്‍
ക്യഷേട്ടാ..മാങ്ങാക്യഷി തുടങ്ങിയാ..നല്ല പുളിപ്പന്‍ പോസ്റ്റ്..;)
ഓഫ്: ടാ ശ്രീയെ.. ചവക്കാന്‍ പല്ലിനു ഇനാമല്‍സില്ലാത്തോണ്ട് ഞാനിപ്പം മാങ്ങ കിട്ടിയാ ഉപ്പും മുളകു പൊടീം ചേര്‍ത്ത് മിക്സീലടിച്ചു കുടിക്കും..;)
വായിലൂടെ ഒരു ബോട്ടോടിക്കാനുള്ള വെള്ളം വരുന്നേ..കഴിഞ്ഞ ദിവസം കൂടെ ഞാന്‍ മാമ്പഴ തെരയെ കുറിച്ചു ഓര്‍ത്തതേ ഉള്ളൂ.മാമ്പഴം പിഴിഞ്നു ഉണക്കി എടുക്കുന്ന മാമ്പഴത്തെര, തട്ടിന്‍പുറത്തു ഭരണിയില്‍ അമ്മൂമ്മ സൂക്ഷിക്കുന്ന ഉപ്പുമാങ്ങ,അലപം കാന്താരി ചേര്‍ത്ത് ഉപ്പുമാങ്ങാ തിന്നുന്നതിന്റെ ഒരു രസം ഹായ്..പിന്നെ കടുമാങ്ങേടെ കാര്യം പറയുകയേ വേണ്ടല്ലോ..
ഈ പടങ്ങള്‍ കണ്ടിട്ട് സഹിക്കുന്നില്ലാട്ടോ.പിന്നെ ഇപ്പോഴും മാര്‍ക്കറ്റില്‍ പച്ച മാങ്ങാ കിട്ടുന്നതു കൊണ്ട് ഓര്‍ക്കുമ്പോള്‍ പോയി വാങ്ങാം.
കൃഷ് ഭായ്,
മാങ്ങാ ഒരഞ്ചാറു കിലോ കൂടി ആവാമായിരുന്നു.
പിന്നെ പാലക്കാടിന്റെ അതിര്‍ത്തിയില്‍ ഇഷ്ടം പോലെ മാങ്ങ ഉണ്ടാവുന്നുണ്ടെന്നു കേട്ടിട്ടുണ്ട്. തോട്ടം വല്ലതും ഉണ്ടോ?
അല്‍ഫോന്‍സൊയെ കൂടാതെ അമ്രപലി, ബംഗനപലി, ലംഗ്രാ, ബംഗ്ലൊര, മല്ലിക തുടങ്ങി അനേകതരം മാമ്പഴങ്ങളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്.
അപ്പോള്‍ മാഷിന്റെ തോട്ടത്തിലെ റിയാലി, കര്‍മുറെ, പുളിച്ചി, സൂസി, ഡാകിനി, അമ്പിളി, പച്ചക്കുട്ടപ്പന്‍, കാക്കച്ചുണ്ടന്‍, കയോര്‍, ഡിക്കിന്‍സണ്‍, കിരിഷപലി, ജോക്കര്‍ എന്നിവയേക്കുറിച്ചെന്താ എഴുതാന്‍ മറന്നോ?
കൊള്ളാം, വളരെ നല്ല ചിത്രങ്ങള്‍.
ശരിക്കും കൊതിപ്പിച്ചു കളഞ്ഞു..വായില്‍ വെള്ളം ഊറി..നല്ല പോസ്റ്റ്.
ചുമ്മാ കൊതിപ്പിക്കല്ലേ, ദോഷം കിട്ടും
പടം നന്നായിട്ടുണ്ട് കേട്ടോ:)
:) നല്ല പച്ച മാങ്ങ.
ന്റെ വ്യാകൂള്‍ മാതാവേ, ഞാനെന്നാദീ കേക്കണേ....
ഓര്‍മകള്‍ ,
നേരാ ഇന്നത്തെ കുട്ടികള്ക്ക് പച്ചമാങ്ങയുടെ രുചിയേക്കാള്‍ മാങ്കോഫ്രൂട്ടിയെഓര്‍മ്മകാണു!
നല്ല പോസ്റ്റ് മങ്ങാ അരിഞ്ഞ്
ഉപ്പും മുളകും കൂട്ടി ഒരു പിടി പിടിച്ചാല്‍ ഹായ്യ്!
എന്നാലും എന്തിനാ ഇതെല്ലാം ഓര്‍മ്മിപ്പിച്ചത്?
ഒരു മാവ് കണ്ടിട്ട് വര്‍ഷം രണ്ടായി!!
ശ്രീ, കുറച്ച് മാങ്ങ വാങ്ങി ആ പറഞ്ഞപോലെ കഴിച്ചുനോക്കൂ.. ഓര്‍മ്മയും പുതുക്കാം പഴയ സ്വാദും.
റെയര്‍ റോസ്, ഇപ്പോള്‍ കുപ്പികളിലല്ലേ തൊട്ടുനക്കാനുള്ളത് കിട്ടുന്നത്.
അരീക്കോടന്‍, ഇന്ത്യഹെറിറ്റേജ്, കുഞ്ഞന്‍: നന്ദി.
സുല്‍: ഉപ്പും മുളകും ഉണ്ടേ.
പ്രയാസി, ഈ പ്രയാസീടെ ഒരു കാര്യം. പല്ല് പണിമുടക്കിലായോ. എല്ലാം മിക്സീലടിച്ചാണോ കഴിക്കുന്നത്.
കാന്താരി, കാന്താരിമുളകിനെപോലും വെറുതെ വിടാത്ത കാന്താരി, പച്ചമാങ്ങ കണ്ടാല്‍ വിടുമോ.
ഹാഹ.. പിന്നെ, ഉപ്പുമാങ്ങയെപറ്റി മിണ്ടിപോകരുത്. എന്റെയും വീക്ക്നസ്സാ.
അനില്‍: അതെ, പാലക്കാട് ചിറ്റൂര്‍ താലുക്കില്‍ ചില ഭാഗങ്ങളില്‍ മാങ്ങാ തോട്ടങ്ങള്‍ ഉണ്ട്. പ്രതേകിച്ചും മുതലമട ഭാഗങ്ങളില്‍.
റെയിന്‍ഡ്രോപ്സ്: സൂസി, ഡാകിനി, അമ്പിളി... ഇതൊക്കെ മാങ്ങായുടെ പേരുകളാണോ അതോ അടുത്ത വീട്ടിലെ ആരുടെയെങ്കിലുമോ? :)
സ്മിതാ, ഫോട്ടോഗ്രാഫര്‍, നൊമാദ്, സെമൂസ് : നന്ദി.
മാണിക്യം: നന്ദി, മാവ് കണ്ടില്ലേലും മാങ്ങാ കണ്ടില്ലേ. മുളകും ഉപ്പും ചേര്‍ത്ത് ഇനി ഒരു പിടി പിടിച്ചേ!
കൊള്ളാം.,മാങ്ങ :) നല്ല ചിത്രങ്ങള്‍ വിവരണവും
കുറച്ച് ഉപ്പ് കൂടി വേണമായിരുന്നു... :)
കൃഷ് ചേട്ടാ..
കൊതിപ്പിക്കുന്ന ഇമേജസ്. നല്ല വിവരണം. നന്ദി.
ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍,പച്ചമാങ്ങയും പിന്നെ നെല്ലിക്കയും പുളിയും ഒക്കെ എറിഞ്ഞ് വീഴ്‌ത്തി ബാഗിലിട്ട് സ്കൂളില്‍ പോയിരുന്ന കാലം ഓര്‍മ്മ വന്നു...
ഓഫ് ടോപ്പിക്ക്:
"ഉപ്പുകൂട്ടി പച്ച മാങ്ങാ.. നമ്മളെത്ര തിന്നൂ...
ഉപ്പുകൂട്ടി പച്ച മാങ്ങാ.. നമ്മളെത്ര തിന്നൂ...
ഇപ്പോളക്കഥകളേ നീ അപ്പടി മറന്ന്..."
ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി കേട്ടോണ്ടിരിക്കുന്ന ഒരു മലയാളം ഗസല്‍ ഉണ്ട്. അതിലെ വരികളാണു ഇത്.. ഷെഹ്ബാസ് അമന്‍ പാടിയത്. വെരി നൈസ്. ഗുഡ് ഫീല്‍. ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
“കോന്തലക്കല് നീയെനിക്കായ് കെട്ടിയ നെല്ലിക്കാ...
കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്കാ..
ഓത്തുപള്ളീലന്നുനമ്മള്‍ പോയിരുന്നകാലം..
എന്ന് തുടങ്ങുന്നത്... തീര്‍ച്ചയായും കേള്‍ക്കണേ.. എന്തായാലും ഇഷ്ടപ്പെടും.
സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...
കാണാമറയത്ത് : നന്ദി.
ഇത്തിരിവെട്ടം: നന്ദി. കൂടുതല്‍ ഉപ്പ് തിന്നാല്‍ പിന്നെ വെള്ളം, വെള്ളം ന്ന് ചോദിക്കരുത്.
അഭിലാഷ്: നന്ദി.
“കോന്തലക്കല് നീയെനിക്കായ് കെട്ടിയ നെല്ലിക്കാ...
കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്കാ..
ഓത്തുപള്ളീലന്നുനമ്മള്‍ പോയിരുന്നകാലം.. “
ഈ ഗസല്‍ ഡൌണ്‍ലോഡ് ചെയ്ത് കേട്ടു.
നന്നായിട്ടുണ്ട്. അഭിപ്രായം പറയാന്‍ വൈകിയതില്‍ ക്ഷമി.
ഇതു മൂവാണ്ടന്‍ മാങ്ങാ അല്ലെ?ഇവിടെ ബാഗ്ലൂര്‍ ല് ഞാന്‍ 2 കിലോ മാങ്ങാ വിതം വാങ്ങും ഓഫീസില്‍ നിന്നു വരുമ്പോള്‍.. അത് തീരുമ്പോ ഓടി പോയി പിന്നേം..അവസാനം സീസണ്‍ തീര്ന്നു. കൊതി മൂത്ത്, കിലോയ്ക്ക് 90 രൂപ കൊടുത്തു പിന്നേം വാങ്ങി ഒരു കിലോ....
ക്രിഷേ, ചുമ്മാ പച്ചമാങ്ങാ പച്ചമാങ്ങാ എന്ന് പറഞ്ഞ് കുടുമ്മത്ത് വക്കാണംണ്ടാക്കല്ലേ ! (എന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ.) :) ഈ പോസ്റ്റ് എത്രയും വേഗം ഡെലിറ്റ് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു :)
മേരിക്കുട്ടി: നന്ദി.
ഇതെന്താ മാങ്ങാ തന്നെയാണോ മുഖ്യാഹാരം. അതോ മാങ്ങായില്‍ കൊതിമൂത്തിരിക്കുന്ന സമയമോ?
:)
നന്ദകുമാര്‍: പച്ചമാങ്ങാ തിരക്കി വന്നതില്‍ നന്ദി.
ഈ പോസ്റ്റ് ഡിലിറ്റ് ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. ഒന്നുരണ്ടു മാസം കഴിഞ്ഞ് പച്ചമാങ്ങാ അന്വേഷിച്ച് കിട്ടാതായാല്‍ ഇതിന്റെ പടമെങ്കിലും കാണിച്ചുകൊടുത്ത് തടിയൂരാമല്ലോ!
:)
Kollammm Very nice
Post a Comment