ശുനകപുരാണം
ശുനകപുരാണം
1. മി. ജാക്കി'ച്ചാന്‍.
ഇവന്‍ ജാക്കി. വളരെ അനുസരണശീലമുള്ള നാടന്‍ ഇനം നായ. ഇവന്റെ അധികാരപരിധിയില്‍വരുന്ന ഭൂപ്രദേശത്ത് വേറെ ഒരു നായയേയും അടുപ്പിക്കില്ല. പരിചയമില്ലാത്തരെ കണ്ടാല്‍ കുരച്ച്‌തുരത്താന്‍ നോക്കും. പിന്നെ വീട്ടിലുള്ളവര്‍ പറയണം അടങ്ങിയിരിക്കാന്‍.
പോര്‍ട്രെയിറ്റ്.
ആരാ അവിടെ? ജാഗ്രതയോടെ.
ഒരു ഗ്ലാസ്സില്‍ പച്ചവെള്ളം കുടിക്കുന്നതു കണ്ടാലും ഓടിയെത്തും, ചായയാണെങ്കിലോ എന്നു കരുതി. ചായയാണെങ്കില്‍ ബാക്കിയുള്ളത് തറയില്‍ ഒഴിച്ചുകൊടുത്താല്‍ നക്കി കുടിച്ചോളും. എന്തു ചെയ്യാനാ, ചായ ഒരു വീക്‌ക്‍നെസ്സായിപോയി. ഇടക്കിടക്ക് ചായയുടെ ബാക്കി ഒഴിച്ചു കൊടുത്ത്‌ശീലമാക്കിയതല്ലേ.
ഇതാണ് 'ശ്വാനാസനം'.
വ്യായാമത്തിന്റെ കാര്യത്തില്‍ ഇവന്‍ ഒട്ടും പുറകിലല്ല.
കണ്ടില്ലേ, മി.ഡോഗ് ആകാനുള്ള തയ്യാറെടുപ്പുകള്‍.ഒന്നു വിശ്രമിച്ചുകളയാം.
പകല്‍ ഇടക്കിടക്ക് ഓരോ പ്രദക്ഷിണം കഴിഞ്ഞുവന്നാല്‍ പിന്നെ ഉറക്കം തന്നെ ജോലി. ആഹാരത്തിന്റെ സമയമാകുമ്പോള്‍ അതിന്റെ മണം പിടിച്ച് ഇങ്ങെത്തിക്കോളും. പിന്നെഇരിപ്പുറക്കുകയില്ല. വാലാട്ട് തന്നെ വാലാട്ട്. എന്നിട്ടും മൈന്റ് ചെയ്യുന്നില്ലെങ്കില്‍ ചില ശബ്ദങ്ങളൊക്കെഉണ്ടാക്കി ശ്രദ്ധ ആകര്‍ഷിക്കും.
ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഇവന്‍ ഇപ്പോള്‍ ഈ ലോകത്ത് ഇല്ല. ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു കൊല്ലത്തിലേറെയായി.
***
2. മിസ്സ് ഏഞ്ചല്‍.
ഏഞ്ചലിനാ ഷോലിയെപ്പോലെ സുന്ദരിയായ ഇവള്‍ ഡാല്‍മേഷ്യന്‍ ഇനത്തില്‍ പെട്ടതാണ്. നല്ലശൗര്യത്തോടെയും ശബ്ദത്തോടേയും കുരക്കുന്ന ഇവള്‍ മിക്കവാറും ഇവളുടേതായ 'വീട്ടി'നുള്ളിലാണ്‌കഴിയുന്നത്.ഏഞ്ചല്‍ കൂട്ടിനകത്ത്.
വളരെ നല്ല ഘ്രാണശക്തിയുള്ള ഇവള്‍, വീടുടമസ്ഥരുടെ കാറോ ഇരുചക്രവാഹനമോ ഒരു കി.മി. അടുത്തെത്തിയാല്‍ ഘ്രാണശക്തികൊണ്ട് തിരിച്ചറിയുകയും കൂട്ടിനുള്ളില്‍ വട്ടത്തില്‍ കറങ്ങാന്‍തുടങ്ങുകയും ശബ്ദം പുറപ്പെടുവിക്കയും ചെയ്യുന്നു. വീട്ടുകാര്‍ക്ക് ഇത് ഒരു സിഗ്നലാണ് നല്‍കുന്നത്. വാഹനം അടുത്തെന്നുന്നതോടൊപ്പം പ്രത്യേക ശബ്ദത്തില്‍ കുരക്കുന്നു. ആദ്യമൊക്കെ ഇവളുടെ ഈവിക്രിയ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്.
അപരിചിതര്‍ വീട്ടിനടുത്തെത്തിയാല്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. അതേസമയം പരിചയമുള്ളവരും, പതിവുകാരും, പത്രക്കാര്‍, പാല്‍ക്കാര്‍ എന്നിവര്‍ വന്നാല്‍ ഒന്നോരണ്ടോ കുരച്ച് മിണ്ടാതിരിക്കും. അല്ലാത്ത സമയത്ത് കൂട്ടിനകത്ത് ഉറക്കമായിരിക്കും. ഉറക്കമാണെങ്കിലും ചെറിയ ശബ്ദമോ പരിചയമുള്ള മണമോ കിട്ടിയാല്‍ ആളുണരും.
ഒന്നുകില്‍ കൂട്ടില്‍ അല്ലെങ്കില്‍ ആശാന്റെ ലുങ്കിയില്‍. ഒരു സ്നേഹപ്രകടനം.
എന്തായിവിടെ ഒരനക്കം - ഒരു ഇന്‍സ്പെക്ഷന്‍.
ഇവള്‍ക്ക് ഒരു ജോഡി ഉണ്ടായിരുന്നു. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട ഇനം - ലക്കി. ഇടക്ക് ഒരു വാതിലുള്ള അടുത്തടുത്ത കൂട്ടില്‍. അവര്‍ രണ്ടുപേരുമുള്ളപ്പോള്‍ വളരെ രസകരമായിരുന്നുവെന്ന് വീട്ടുകാര്‍പറയുന്നു. രണ്ടുപേരും കൂടി കുര തുടങ്ങിയാല്‍ പേടിച്ചിട്ട് ആ പ്രദേശത്തെങ്ങും വേറെ പട്ടികളൊന്നുംവരില്ല.ഇനി കൂട്ടിലേക്ക്.
ഇപ്പോള്‍ ഇവള്‍ ഏകയാണ്. ഇവളുടെ ജോഡി 'ലക്കി' അസുഖം കാരണം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവളെ വിട്ട്‌പിരിഞ്ഞുപോയി. വിരഹം കാരണം ഇന്നിവള്‍ ഏറെക്കുറെ ശാന്തയാണ്. ഇടക്ക് നടക്കാനുംവ്യായാമത്തിനും മറ്റും കൂട്ടിന് വെളിയിലാക്കുന്ന ഇവള്‍ വളരെ അനുസരണശീലമുള്ളവളാണ്.
(കുറച്ച് പരിചയമായപ്പോള്‍ ഇവള്‍ ചില ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചെങ്കിലും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകാരണം ചിത്രങ്ങള്‍ വിചാരിച്ചപോലെ കിട്ടിയില്ല.)
28 comments | അഭിപ്രായങ്ങള്‍:
"വളരെ നല്ല ഘ്രാണശക്തിയുള്ള ഇവള്‍, വീടുടമസ്ഥരുടെ കാറോ ഇരുചക്രവാഹനമോ ഒരു കി.മി. അടുത്തെത്തിയാല്‍"
1 KM സ്വല്‍പ അഡ്ജസ്റ്റ് മാടി കൂടെ ;)
എന്റെവീടിനടൌത്തും ഇതേ പോലെ ടൈഗര്‍ എന്ന ഒരു പൊതുനായ ഉണ്ടായിരുന്നു.പല വീട്റ്റിലും ഒരേ സമയത്ത് സന്ദര്‍ശകനായിരുന്നു മൂപ്പീലാന്‍. പിന്നീടെപ്പെഴോ കടിപിടി കൂടി ചത്ത് പോയി.
കൊള്ളാം.
-സുല്‍
കൃഷേ പോലീസ്സില്‍ ഇപ്പോള്‍ ശുനകന്മാരെ എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ടിരുന്നോ? പട്ടികളുടെ സല്യുട്ട് ? ഇവര്‍ക്കും ഒരു ചാന്‍സ് കൊടുത്ത് കൂടെ?
കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍
ശുംഭനൊ അതൊ ശുനകനൊ..
പണ്ട് രാജന്‍ കൊല്‍ക്കേസിലെ രാജന്‍ കരുണകരനെ നോക്കി ഇങ്ങനെ പാടിയെന്നും അതില്‍ പിന്നെ രാജന്‍ പാട്ട് പാടിയിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു. എന്നെക്കൊണ്ടും പാടിക്കാനാണൊ ക്രിഷേ ഈ പരിപാടി??
ഫോട്ടൊകള്‍ കൊള്ളാം..
കോറോത്തേ നന്ദി. അഡ്ജസ്റ്റ് മാടി കൂടാത്.
1 കി.മി. എന്നത് ഒരു ഏകദേശ ദൂരമാണ്. വീട്ടുടമസ്ഥന്റെ വാഹനം വീട്ടീലെത്തുന്നതിനു 3-4 മിനുറ്റ് മുന്‍പേ ഇവള്‍ കൂട്ടിനകത്ത് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങും. ഇത് ഞാന്‍ പലവട്ടം കണ്ടതാണ്. ആ വാഹനത്തിന്റെ ശബ്ദം പരിചയമുള്ളതും മറ്റും കൊണ്ടായിരിക്കണം ഇത്.
രഘുനാഥാ, മി. ജാക്കി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഏഞ്ചലിനെ അവര്‍ വിട്ടുകൊടുക്കുകയുമില്ല. അത്ര അറ്റാച്ച്മെന്റാ.
ഫൈസല്‍: നന്ദി.
സുല്‍ : നന്ദി.
ശിശു: നന്ദി. പാട്ടുകാരന്‍ കുട്ടീ, പാടാന്‍ മുട്ടിയിട്ടിരിക്യാ.
‘കല്ല് വെച്ച് കീച്ചരുതേ നാട്ടാരേ” എന്നാണോ പാടുന്നത്. പാടിക്കോ, ബട്ട് ഉലക്കയെടുപ്പിക്കരുതേ. :)
സുന്ദരന്റെയും സുന്ദരിയുടേയും കഥകളൊക്കെ കൊള്ളാം.. പക്ഷെ അവരുടെ പൂര്‍ണ്ണനഗ്ന രൂപങ്ങള്‍ അതേപടി പോട്ടം പിടിച്ച് ഇവിടേ കൊണ്ടുവന്നിട്ടത് ഒട്ടും ശരിയായില്ല...പാവം ഏഞ്ചലും ജാക്കിയും! ഈ പാപ്പാരാസിയ്ക്കെതിരെ കേസു കൊടുക്കൂ...!
bestwishes
ചേട്ടായേ...
പട്ടി പിടുത്തം തുടങ്ങിയാ..!
അയ്യോ..അല്ല! പട്ടീടെ പടം പിടിച്ചു തുടങ്ങിയാന്ന്!
പുള്ളിക്കുത്തുകാരിയെ എനിക്കിസ്ടായി..:)
മാഷേ അടിപൊളി ആയിരിക്കുന്നു ശുനകപുരാണം. എന്നാലും ഈ ശുനകന്മാര്‍ ഇത്ര ദൂരെ ഒരു വാഹനം എത്തുമ്പോഴേക്കും എങ്ങനെയറിയും? ചിലപ്പോള്‍ വാഹനത്തിനു സൈലന്‍സര്‍ ഇല്ലായിരിക്കും അല്ലേ? എന്റെ ഒരു കസിന്‍ പണ്ട് ഒരു യെസ്ഡി ഉപയോഗിച്ചിരുന്നു. സൈലന്‍സര്‍ ഒന്നും ഉപയോഗിക്കാറില്ല. അവര്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി 4-5 കി.മി. ദൂരം കയറ്റമാണ്. അതിനാല്‍ വളരെ ദൂരെ നിന്നും ആ വാഹനം വരുമ്പോള്‍ തന്നെ ആ നാട്ടിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു ആരാണ് വരുന്നതെന്ന്. ചെവി കേള്‍ക്കാന്‍ വയ്യാത്ത മുത്തശ്ശിമാര്‍ പോലും ആ ശബ്ദം കേട്ടാല്‍ വഴിവക്കില്‍ നിന്നും കഴിയുന്നത്ര ഒഴിഞ്ഞുനില്‍ക്കുമത്രേ. ;)
ശുനകനും സ്റ്റാര്‍(ഏത് നായക്കും ഒരു കാലം വരും).
ശുനകപുരാണം !! ചിത്രവും കൂടെ കഥ പോലെ വിവരണവും നന്നായിരിക്കുന്നു.. ശരിയാണ് പട്ടികള്‍ക്ക് ആ കഴിവുണ്ട് ഉടമസ്ഥന്‍ ദൂരെ എത്തുമ്പോഴേ അറിയും
ഈ പട്ടിക്കു മെനു ഉണ്ടോ?
CID mooooosa!!
എനിക്കിഷ്ടപ്പെട്ടത് എഞ്ചലിനെയാ കെട്ടോ.. അതങ്ങനെത്തന്നേ ആവത്തൊള്ളൂ.. പിന്നെ പോസ്റ്റും ഫോട്ടൊസും കലക്കി.
ഹോ ഈ പട്ടികളുടെ ഒരു കാലമേ !!!! ബൂലോകത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഉള്ള ഒരു ഭാഗ്യം കിട്ടീല്ലേ
എനിക്ക് ആ നാടനെ നല്ല ഇഷ്ടായി..എന്റെ വീട്ടില്‍ ഉണ്ടാരുന്ന നാടനെ കള്ളന്‍ ഏതാണ്ടു ചെയ്തു.കള്ളന്‍ കയറിയതില്‍ പിന്നെ അതു ഭകഷണം കഴിക്കില്ലാരുന്നു..ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചത്തും പോയി !! പിന്നെ ഞാന്‍ പട്ടിയെ വളര്‍ത്തീട്ടില്ല..
നന്നായിട്ടുണ്ട് കൃഷേ, കോറോത്തിന്റെ കമന്റും ചിരിപ്പിച്ചു, പക്ഷേ അതില്‍ അതിശയോക്തി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്:)
മനുഷ്യനേക്കാളും എന്തായാലും ഇവരെ വിശ്വസിക്കാം...അത് ഉറപ്പ്
നല്ല ചിത്രങ്ങള്‍
അണ്ണന്‍ പട്ടിപിടുത്തോം തുടങ്ങിയോ..
രസികന്‍ പിക്സ്
എനിക്കും നാടനെയാ ഇഷ്ടമായെ..
ഏഞ്ചല്‍ നു പുള്ളി ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം..
കൃഷ് ഭായ്,
“ദ ഗ്രേറ്റ് ഇന്ത്യന്‍ ക്ലിച്ചോ“ വിഭാഗത്തില്‍ പെടുന്ന ജാക്കി അച്ചായനെ ആണ് എനിക്കിഷ്ടം.
പിന്നെ “പുള്ളിക്കാരിയുടെ ” ഒരു കി.മി എന്നത് അല്പം കൂറ്ച്ചുകൂടെ? ഒരു കോമ്പ്രമൈസ് എന്ന നിലയില്‍ വല്ല ഫര്‍ലോങ് എന്നോ മറ്റോ, അതാവുമ്പോള്‍ ആര്‍ക്കും പിടീം കിട്ടില്ല.
ജാക്കിയെ കണ്ടപ്പോൾ പത്തുകൊല്ലം മുമ്പ് ഇഹലോകവാസം വെടിഞ്ഞ ഞങ്ങളുടെ ജാക്കിയേയും ഓർത്തുപോയി(അവൻ നാടനല്ലായിരുന്നു). അവന് ഞങ്ങളോടുണ്ടായിരുന്ന സ്നേഹം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. പക്ഷേ ഞങ്ങളല്ലാതെ ഒരു മനുഷ്യജീവിയെയും കാണുന്നതേ അലർജിയായിരുന്ന അവൻ ദേഷ്യം സഹിക്കാതെ ചങ്ങലയും വലിച്ചുപൊട്ടിച്ച് പാഞ്ഞോടുമായിരുന്നു!
സുമേഷ്: നന്ദി. അയ്യോ, നയന്‍സിനെ പോലെ ഇവര്‍ക്ക് തുണിയോട് അലര്‍ജിയാ. അതോണ്ട് കേസ് നിലനില്‍ക്കില്ല.
ജയരാജ്: നന്ദി.
പ്രയാസി: നന്ദി. കണ്‍ഫൂഷണുണ്ടാക്കാതെ. പുള്ളിക്കുത്തുകാരിയെ ഇഷ്ടായതില്‍ സന്തോഷം.
മഴത്തുള്ളി: നന്ദി. അതവര്‍ മണത്തറിയും, പിന്നെ ശബ്ദം തിരിച്ചറിയാനും കഴിയും. അച്ചായന്‍ അന്നൊക്കെ ആ യെസ്‌ഡ്യിലായിരുന്നോ ചെത്ത് പരിപാടി.
സഗീര്‍: നന്ദി. അതെ, ഏത് നായക്കും ഒരു കാലം വരും. ചിത്രം കൊള്ളാം.
മാണിക്യം: നന്ദി.
കുമാരന്‍: നന്ദി. ജാക്കിക്ക് പ്രത്യേകിച്ച് ഒരു മെനുവും ഇല്ല. നമ്മള്‍ കഴിക്കുന്ന എന്തും കഴിക്കും. ഏഞ്ചല്‍-ന്റെ മെനു ഓരോ പാത്രം ചോറാണ്, പിന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇറച്ചിയും.
ശ്രീ: നന്ദി.
നരിക്കുന്നന്‍: നന്ദി.
കാന്താരിക്കുട്ടി: നന്ദി. അതേയ്, കള്ളന്‍ നല്ല കോഴിബിരിയാണി കൊടുത്തുകാണും. ആദ്യമായി കിട്ടിയ അതു പിന്നീട് കിട്ടാതായപ്പോള്‍ നിരാഹാരം കിടന്ന് ചത്തതായിരിക്കും. പട്ടി വളര്‍ത്തുമ്പോള്‍ വല്ലതും അതിനും കഴിക്കാന്‍ കൊടുക്കണം ട്ടോ. :)
സാജന്‍ : നന്ദി.
മാറുന്ന മലയാളി: നന്ദി. തീര്‍ച്ചായും വിശ്വസിക്കാം. മനുഷ്യരോട് ഏറ്റവും കൂടുതല്‍ കൂറു പുലര്‍ത്തുന്നതും വിശ്വസ്തരുമാണ് ശുനകന്മാര്‍.
ജി.മനു: നന്ദി. ഇനി വല്ല ചെല്ലക്കിളികളുടെ പടമിട്ടാല്‍ എന്താണാവോ പറയുക. എനിക്കു വയ്യാ. ഉന്നൈ ശുട്ടിടുവേന്‍!!
സ്മിത: നന്ദി. മേയ്ക്കപ്പിട്ടപ്പോള്‍ കൂടിയതാരിക്കും. പുള്ളികള്‍ കുറയ്ക്കാന്‍ ഒന്നു പറഞ്ഞുനോക്കാം അല്ലേ? :)
അനില്‍: നന്ദി. ജാക്കി 'ദി ഗ്രേറ്റ് ഇന്ത്യന്‍ ക്ലിച്ചോ' ഇനത്തില്‍ ആണെന്നു പറഞ്ഞു തന്നതിനു നന്ദി.
ഒരു കോമ്പ്രമൈസ് എന്ന നിലക്ക് 1 കി.മി.യില്‍ നിന്നും ഒരു നൂറ് മില്ലി കുറച്ചേക്കാം അല്ലേ. :)
ചാണക്യന്‍: നന്ദി.
ബിന്ദു : നന്ദി. ഇപ്പോള്‍ ഇതുപോലുള്ള ഇനമൊന്നും വീട്ടിലില്ലല്ലോ. എന്നാല്‍ വീട്ടില്‍ വരുന്നവരുടെ കാര്യം കട്ടപ്പൊഹ. :)
കൊള്ളാം ലെവ്ന്മാരെ എനിക്ക് പിടിച്ചു
അനൂപ്: നന്ദി.
ശുനകന്‍: ഞങ്ങള്‍ ശുനകന്മാര്‍ മനുഷ്യര്‍ക്ക് എപ്പോഴും നല്ലതല്ലേ ചെയ്തിട്ടുള്ളൊ. ഞങ്ങളെപ്പോലെ ഇത്രയും വിശ്വസ്തര്‍ വേറെയുണ്ടോ. രാത്രി മുഴുവന്‍ കാവല്‍ കിടന്ന് നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും കള്ളന്മാരെ ഓടിക്കുകയും ചെയ്യുന്നില്ലേ. നിങ്ങളുടെ തല്ലും ഏറും സഹിച്ചിട്ടും കിട്ടിയതും കഴിച്ച് വിശ്വസ്തരായി നിങ്ങള്‍ മനുഷ്യരോടൊപ്പം കഴിയുന്ന ഞങ്ങളെ ഇങ്ങനെ ‘പട്ടി‘ എന്നു പറഞ്ഞ് അധിക്ഷേപിക്കണോ.
“പട്ടി പോലും തിരിഞ്ഞുനോക്കില്ലത്രേ”.
എന്താ ഞങ്ങള്‍ പട്ടികള്‍ അത്ര അധഃപതിച്ചവരാണോ? പറയൂ..
It agree, very good message
This variant does not approach me.
Post a Comment