Saturday, August 16, 2008

കുളിസീന്‍.

കുളിസീന്‍.


ആഹാ, വന്നല്ലോ വനമാല.

കുളിസീന്‍ എന്നു കേട്ടതും ഓടിയെത്തിയതാല്ലേ. എന്തായാലും വന്നതല്ലേ, എന്നാല്‍ പിന്നെ ഒരു കുളിസീന്‍ കണ്ടിട്ടുതന്നെ പോകാം. ന്താ സന്തോഷായില്ലേ.
ഇതൊരു മെഗാകുളിസീനാ, എന്നുവെച്ച്‌ ഷക്കീലയുടേതൊന്നുമല്ലാട്ടോ.


ഇതാണ്‌ 'ജംബോ' കുളിക്കുള്ള പുറപ്പാട്.
തൊട്ടടുത്ത്‌ നദിയൊന്നും ഇല്ലാത്തതുകൊണ്ടും, കുളത്തിലറങ്ങിയാല്‍ പിന്നെ രണ്ട്‌ ദിവസം വേറെയാര്‍ക്കും കുളത്തില്‍ കുളിക്കാന്‍ പറ്റാത്തതുകൊണ്ടും കുളി സ്റ്റൈല്‍ ഒന്നു മാറ്റിക്കളയാം.
ഇവിടെ നിന്നോണ്ട്‌ കുളിക്കുന്നത്‌ അത്ര പന്തിയല്ല.
എന്നാപ്പിന്നെ, '
ചരിയാനേ'

ഒന്നു താങ്ങികൊടുത്തുനോക്കാം. ഇവനെയൊക്കെ നമ്മള്‍ ചൂണ്ടാണിയില്‍ നിര്‍ത്തീട്ടുള്ളതല്ലേ.


ആദ്യം വെള്ളമൊഴിച്ചുകളയാം, ഒന്നു കുതിരട്ടെ.

ആന: ‘ എല്ലായിടത്തും വെള്ളം നിറയെ ഒഴിക്കണംട്ടോ. ഒന്നു തണുക്കട്ടെ’.


ഏറെ വെള്ളമൊഴിക്കിഷ്ടാ.
ന്റെ മേത്ത്‌ വെള്ളം തെറിപ്പിക്കാതെ ആനേടെ മേത്ത്‌ ഒഴിക്കഡാ.


ദേ ഇവ്ടെ ഒരു മറുക്’‘

മറുകല്ലടാ.. അത് ഞാന്‍ ഇരുന്നതിന്റെ തഴമ്പാ
ഒന്നു
ഉഷാറായി തേക്കിഷ്ടാ

ആശാനെ ഒരാനെയെ കുളിപ്പിക്കാന്‍ എത്ര ബക്കറ്റ്‌ വെള്ളം വേണ്ടിവരും.

തേച്ചിട്ടും തേച്ചിട്ടും നിറം വരാത്തതെന്തേ കരിവീരാ.


ഇതെന്താ എത്ര തേച്ചിട്ടും വെളുക്കണില്ലല്ലോ.

പത്ത്‌ മുപ്പത്‌ രാധാസ്‌ സോപ്പ്‌ കിട്ടിയിരുന്നെങ്കില്‍ ഇവനെ ഒന്നു സുന്ദരനാക്കാമായിരുന്നൂ.

ആനയെ കുളിപ്പിക്കാന്നു വെച്ചാല്‍ വല്യ ഒരു പണി തന്നേയ്‌.

ആനക്കാരനുമല്ലുടമയുമല്ലാ
പാവമാമൊരാനപ്രേമി
അരികെനില്‍പ്പാനുരുള്‍ഭയം
കൊണ്ടകന്നുനില്‍പ്പൂ ദേഹി.


(നാട്ടിലെ ഉത്സവദിവസം രാവിലെ, ദേവിയുടെ തിടമ്പ്‌ ഏറ്റാനുള്ള ഗജരാജനെ കുളിപ്പിക്കാന്‍ അടുത്തൊരു വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍. ഉത്സവമെല്ലാം കഴിഞ്ഞ്‌ അടുത്ത ദിവസം, വേറൊരു ഉത്സവസ്ഥലത്തേക്ക്‌ കൊണ്ടുപോകാനായി ലോറിയില്‍ കയറ്റുമ്പോള്‍ ഇവന്‍ ചെറുതായൊന്ന് ഇടയുകയും ലോറിയെ കുലുക്കുകയും വേറെ ആനയെ ചെറുതായൊന്നു മുട്ടി വിരട്ടുകയും ചെയ്തു. സമയത്ത്‌ ഇവന്റെ ചിന്നം വിളി വീട്ടിലിരുന്ന് ഞാന്‍ കേട്ടുവെങ്കിലും അതത്ര കാര്യമാക്കിയില്ല. പിന്നീടാണ്‌ അറിഞ്ഞത്‌ ഇവനുണ്ടാക്കിയ പൊല്ലാപ്പുകള്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം പാപ്പാന്‍ ആനയെ ശാന്തനാക്കി ലോറിയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു)

31 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് August 16, 2008 at 10:35 AM  

ഇതാ ഒരു കുളിസീന്‍.

പാമരന്‍ August 16, 2008 at 10:40 AM  

കൊള്ളാം കുളിസീന്‍.. :)

Ziya August 16, 2008 at 11:11 AM  

ഗുഡ് :)

അനാഗതശ്മശ്രു August 16, 2008 at 11:38 AM  

കാര്‍ റ്റൂണിസ്റ്റ് സജീവ് കാണണ്ട..

മാണിക്യം August 16, 2008 at 11:46 AM  

ചേച്ചീ‍ ദേ കുളിസീന്‍ കാണണ്ടെ?
എന്നു ചോദിചു കിളിവാതിലില്‍ വന്ന് മുട്ടിവിളിച്ചപ്പോള്‍
സ്ക്രീന്‍ ഷോട്ട് എടുത്ത് വയ്ക്കാന്‍ പോയതാ
എന്നാലും ഒളികണ്ണാല്‍ ഒന്ന് നൊക്കിട്ടാവാം
എന്നു വച്ചു വന്നതാ ..ഹി ഹി
നീ എന്നെ ആക്കിയതാ ല്ലേ?
ഹോ ! ക്യാനഡയില്‍‌ വന്നേ പിന്നെ
ഇന്നാണു ഒരു കുളിസീന്‍ കണ്ടത്..

sandoz August 16, 2008 at 11:53 AM  

ശ്ശെ..ആനക്കും വേണം ഒരു കുളിമുറി...

കുഞ്ഞന്‍ August 16, 2008 at 12:11 PM  

അയ്യൊ..ശ്ശേ..ചമ്മിപ്പോയല്ലൊ..

എന്തായാലും കൃഷ് ഭായിയുടെ വീട് കാണാന്‍പറ്റിയല്ലൊ. ആന നിങ്ങളുടേതല്ലെന്ന് പറഞ്ഞത് വിശ്വസിച്ചു പക്ഷെ വീട്ടുടമ നിങ്ങളാകുന്നതില്‍ വിരോധമൊന്നുമില്ലല്ലൊ. ഓഫീസീല്‍ പോകാനൊരു കാറ്, ഷോപ്പിങ്ങിന് ഒരു കാറ്, ബൂലോഗ മീറ്റിനു പോകാനൊരു കാറ്..!

ശ്രീവല്ലഭന്‍. August 16, 2008 at 12:20 PM  

ഇദ്ദേഹത്തിന്റെ പടം ആയതിനാല്‍ വല്ല ഉറുമ്പിന്റെയോ പട്ടീടെയോ കുളിസീന്‍ ആണെന്ന് കരുതി വന്നതാ. തൃപ്തിയായി!

മഴത്തുള്ളി August 16, 2008 at 12:29 PM  

രാവിലെ കുളിസീനെന്നും പറഞ്ഞു വന്നിരിക്കുന്നു @#$#$%@

ഞാന്‍ ആ ടൈപ്പല്ല എന്നു പറഞ്ഞുനോക്കി. എന്നാലും വന്നു കാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ ഒരു കണ്ണടച്ചുപിടിച്ച് നോക്കിയതാ. ഭാഗ്യം. കൃഷ് ആനയെ കുളിപ്പിക്കുന്ന പടമായിരുന്നെന്നറിഞ്ഞപ്പോഴാ ഒരു ആശ്വാസമായത് :)

krish | കൃഷ് August 16, 2008 at 12:46 PM  

പാമരന്‍, സിയ : നന്ദി.
അനാഗതശ്മശ്രു: നന്ദി. കാര്‍ട്ടൂ കാണണ്ടാല്ലേ. ഇനി ചുമ്മാ ഒന്ന് കുളിക്കണം തോന്ന്യാ വെഷമായില്ലേ.
:)
മാണിക്യം: ആഹാ, ഒളിച്ചു നോക്കിയിട്ട് സ്ക്രീന്‍ഷോട്ട് എടുക്കാന്‍ വന്നതാല്ലേ. എന്താ പൂതി.
ഹും.. കാനഡയിലെ കാര്യം മിണ്ടരുത്. (ക്യൂബയെപ്പോലെ)

സാന്‍ഡോസ്: നന്ദി. അതെ ബല്യ ഒരു കുളിമുറി വേണ്ടിവരും. ഇനിപ്പോ ഷഡ്ഡി ഇടീക്കണം എന്നൊന്നും പറേല്ലേ. തുണിക്കൊക്കെ എന്താ ഇപ്പോ വില. :)

കുഞ്ഞന്‍: നന്ദി. വീട് നുമ്മടേയല്ലേ. പിന്നെ കുഞ്ഞന്‍ പറഞ്ഞാല്‍ ഉടമയാകുന്നതിലെന്താ വിരോധം. അവര്‍ കൂടി സമ്മതിക്കണമെന്നുമാത്രം. ഓ മീറ്റിനുപോകാന്‍ കാറുണ്ടല്ലോ, മഴക്കാറ്.

ശ്രീവല്ലഭന്‍: നന്ദി. ഹോ ശുനകസ്നാനം കാണാനെന്താ മോഹം.

മഴത്തുള്ളി: നന്ദി. അച്ചായനെ നിരാശപ്പെടുത്തിയതില്‍ വളരെയധികം ഖേദിക്കുന്നു. നിരാശമാറ്റാന്‍ ഇനിയിപ്പോ നൂണ്‍ ഷോക്ക് കയറിനോക്കുക.
മഴത്തുള്ളി മഴത്തുള്ളിന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ഇതെങ്കിലും കണ്ട് തുള്ളി വെള്ളമെങ്കിലും മേത്തൊഴിക്കട്ടെയെന്ന് കരുതിയല്ലെ പറഞ്ഞത്.
ശപഥം ചെയ്താല്‍ എന്താ ചെയ്യുക.
:)

nandakumar August 16, 2008 at 1:21 PM  

‘ദേ ഇവ്ടെ ഒരു മറുക്’‘ hahaha

nalla chithrangal krish. nice & thnx

nandan

അനില്‍@ബ്ലോഗ് // anil August 16, 2008 at 1:29 PM  

കൊള്ളാം,
തലക്കെട്ട് അതിലേറെ ഉഷാര്‍.

Rare Rose August 16, 2008 at 2:26 PM  

ഇത്ര ധൈര്യത്തോടെ കുളി സീന്‍ കാണിക്കാന്നു വിളിച്ചു പറയുന്നതു കേട്ടപ്പോഴെ എനിക്കറിയാരുന്നു ഇതൊരാനക്കുളിയായിരിക്കും ന്നു...;)..അതു കൊണ്ടു ഞാന്‍ ചമ്മിയിട്ടേയില്ല...:)
പിന്നെ ആനേടെ മറുകിനെ ചുറ്റിപ്പറ്റിയുള തര്‍ക്കം കൊള്ളാം ട്ടാ..:)

ബഷീർ August 16, 2008 at 2:44 PM  

ഈ ആനകള്‍ക്കൊരു നാണകമില്ലേ അണ്ണാ..

ആനപ്പാറേലച്ചമ്മയുടെ അയല്‍ക്കാനാ അല്ലേ..

ഫോട്ടംസ്‌ കിടിലന്‍സ്‌ തന്നെ..

Visala Manaskan August 16, 2008 at 3:00 PM  
This comment has been removed by the author.
Visala Manaskan August 16, 2008 at 3:01 PM  

പടങ്ങള്‍ കലക്കി.

പിന്നെ, കുളിസീന്‍ ഓപ്പണായി ഇങ്ങിനെ കാണുന്നതിലും ത്രില്ല് വല്ല തെങ്ങിന്റെ കൊരക്കിലോ പൊന്തക്കുള്ളിരുന്നോ കാണുന്നതാണ്.. ന്നാണ്, ഇന്നാള് ഒരു ബ്ലോഗര്‍ പറഞ്ഞേ! ;)

അജ്ഞാതന്‍ August 16, 2008 at 3:43 PM  

;)

smitha adharsh August 16, 2008 at 4:05 PM  

നല്ല കുളി സീന്‍...ചിത്രങ്ങളും,തലക്കെട്ടും കലക്കി..

പ്രയാസി August 16, 2008 at 4:55 PM  

സീന്‍ പിടിക്കാന്‍ ബൈനൊക്കുലറും കൊണ്ടാ വന്നത്..:)

കൊള്ളാട്ടാ..

ജിജ സുബ്രഹ്മണ്യൻ August 16, 2008 at 8:10 PM  

ഹോ ആ തലക്കെട്ട് കണ്ട് തലയില്‍ കൂടെ മുണ്ടിട്ട് ഓടി വന്നതാ.. ചമ്മി !!എന്നാലും ആനയെ പൈപ്പു വെള്ളത്തില്‍ കുളിപ്പിക്കുന്നത് കാണാന്‍ പറ്റി..നാട്ടിലൊക്കെ ആനയെ തോട്ടിലിറക്കിയാ കുളിപ്പിക്കാറ്..എന്തായാലും നല്ല ഫോട്ടോകള്‍

അഭിലാഷങ്ങള്‍ August 16, 2008 at 11:35 PM  

ഇയാളൊരുമാതിരി.. ചുമ്മ... ആളെപറ്റിക്കാൻ.. ഇല്ലാത്ത ടൈമുണ്ടാക്കി വന്നത് വേസ്റ്റായി... കുളിസീൻ പോലും.. മിണ്ടൂല്ല... :-(

നരിക്കുന്നൻ August 17, 2008 at 12:45 AM  

ഇമ്മാതിരി പറ്റീരായിരിക്കുമെന്ന് കരുതിയില്ല. വല്ല പട്ടിയുടേയോ, പൂച്ചയുടേയോ കുളിസീനാന്ന ഞാന്‍ കരുതീത്. ഇത് ഒരുമാതിരി ആനയെകുളിപ്പിക്കണത്.. ആരെങ്കിലും കണ്ടൊ ആവോ....

ബിന്ദു കെ പി August 17, 2008 at 7:09 PM  

ഹ..ഹ ചിത്രങ്ങളും അടിക്കുറിപ്പുകളും ഉഗ്രന്‍. പ്രത്യേകിച്ച് ആ നാലാമത്തെ ചിത്രത്തിന്റെ അടിക്കുറിപ്പ്.

krish | കൃഷ് September 16, 2008 at 10:21 AM  

നന്ദകുമാര്‍: നന്ദി.
അനില്‍: നന്ദി.
റെയര്‍ റോസ്‌: നന്ദി. ചമ്മിയിട്ടേയില്ലാ?
ബഷീര്‍: നന്ദി. ആ അമ്മച്ചിയുടെ അയല്‍ക്കാരനല്ലേയല്ല.
വിശാലമനസ്കന്‍: നന്ദി. മണ്ടരി ബാധിച്ച തെങ്ങിന്റെ മണ്ടയില്‍ തന്നെ കയറണം.
അജ്ഞാതന്‍: നന്ദി.
സ്മിതാ ആദര്‍ശ്‌: നന്ദി.
പ്രയാസി: നന്ദി.
കാന്താരിക്കുട്ടി: നന്ദിനിക്കുട്ടി. തലയില്‍ ഇട്ട വിശാലന്റെ മുണ്ട്‌ തിരിച്ചുകൊടുക്കണേ.
അഭിലാഷ്‌: നന്ദി. ഉദ്ദേശിച്ച കാര്യം കാണാന്‍ പറ്റാത്തതിലുള്ള രോഷമാണല്ലേ.
നരിക്കുന്നന്‍: നന്ദി. പറ്റിപ്പായല്ലേ.
ബിന്ദു: നന്ദി.

പകല്‍കിനാവന്‍ | daYdreaMer May 10, 2009 at 12:41 AM  

കൊള്ളാല്ലോ ഗുളിസീന്‍
:)

നിരക്ഷരൻ May 10, 2009 at 12:57 AM  

ടൈറ്റില് കണ്ടപ്പോഴേ മനസ്സിലായി ആരുടെ കുളിസീനാണെന്ന്. പോരാത്തതിന് നാട്ടില് പൂരം നടക്കുന്ന സമയം. ആനയല്ലാതെ പിന്നെ ഐശ്വര്യാ റായ് വന്നുനിന്ന് കുളിക്കുമോ ബ്ലോഗിലൊക്കെ :) :) :)

നരിക്കുന്നൻ May 10, 2009 at 1:37 AM  

പഴയ പോസ്റ്റാണല്ലേ... ഈ പേര് അഗ്രി കാണിച്ചപ്പോഴേ ഒരു ഇത് സ്മല്ലിയിരുന്നു. മുമ്പ് ഇങ്ങനെ ഒരു പോസ്റ്റ് തുറന്ന് ആനയെ കുളിപ്പിക്കണ സീൻ കണ്ടത് ആദ്യം ഓർമ്മ വന്നു. ഇവിടെ വന്നപ്പഴല്ലേ മനസ്സിലായത്. ഇത് അത് തന്നെയാണന്ന്. ഏതായാലും ഒരിക്കൽകൂടി പറ്റിച്ചു.

വീകെ May 10, 2009 at 4:34 PM  

എന്നാലും ഇങ്ങനെയുണ്ടൊ ഒരു കുളി.അതും കരപ്പുറത്ത് കിടന്നൊരു കുളി...

asdfasdf asfdasdf May 10, 2009 at 5:08 PM  

ഇപ്പൊ ദാ പണീല്ല്യോ ? :)

പി.സി. പ്രദീപ്‌ May 12, 2009 at 5:50 PM  

തലയില്‍ തോര്‍ത്തിടാതെ എങ്ങും പോകാന്‍ പറ്റില്ലാന്നു വെച്ചാ...., നന്ദന്‍ , കുഞ്ഞന്‍, വല്ലഭന്‍ അങ്ങിനെ എല്ലാരും ഉണ്ടല്ലോ ഇവിടെ. എന്താ .. ഒരു തിരക്ക്....
ശ്ശേ... നിങ്ങള്‍ ആളെ പറ്റിക്കുവാ!?
എന്തായാലും പറ്റിയതു പറ്റി.തോര്‍ത്ത് ഏതായാലും ഞാന്‍ തലയില്‍ നിന്ന് എടുക്കുന്നില്ല.എന്നേക്കാള്‍ മുന്‍പേ വന്നവര്‍ ഇനി എന്നേ കൂടെ കണ്ട് ചമ്മണ്ട..... യേത്:)
അപ്പ ശരി. ബൈ...
ശ്ശോ.. ഒരു കാര്യം പറയാന്‍ മറന്നു. നന്നായിട്ടുണ്ട്.ഏപ്രില്‍ ഒന്നിനെങ്ങാനും ആയിരുന്നേല്‍ കുറച്ചു കൂടി സൂപ്പെര്‍ ആയിരുന്നേനെ.

IndianSatan August 1, 2010 at 5:36 PM  

പറ്റിച്ചു അല്ലേ............ ;-)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP