Monday, June 22, 2009

ഇതിന്റെ പേര് പറയാമോ?

ഇതിന്റെ പേര് പറയാമോ?



ചിത്രത്തില്‍ കാണുന്ന ഈ ചെടിയുടെ മലയാളത്തിലെ പേര് പറയാമോ?

26 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് June 22, 2009 at 10:29 AM  

ഈ ചെടിയുടെ മലയാളത്തിലെ പേര് പറയാമോ?

ശ്രദ്ധേയന്‍ | shradheyan June 22, 2009 at 11:06 AM  

ഇത് നമ്മുടെ കൃഷ്ണ തുലസിയല്ല്യോ..?

ഹന്‍ല്ലലത്ത് Hanllalath June 22, 2009 at 11:10 AM  

തുളസിക്കതിര്‍..!!

കുട്ടു | Kuttu June 22, 2009 at 11:39 AM  

ഒന്നുകില്‍ കൃഷ്ണതുളസി.
അല്ലെങ്കില്‍,
കാട്ടുതൃത്താവ് എന്നൊരു ചെടിയുണ്ട്. അതിന്റെ കതിരും ഏകദേശം ഇതുപോലെത്തന്നെ.

krish | കൃഷ് June 22, 2009 at 12:13 PM  

നന്ദി, ശ്രദ്ധേയൻ, ഹൻല്ലലത്ത്‌, കുട്ടു.

(ക്ലൂ: രസകരമായ ഒരു പേരാണ്‌ ഇതിന്‌.)

Kannapi June 22, 2009 at 12:22 PM  

പൂച്ച കുരുവിന്റെ ആണ്ണോ ?????

കുഞ്ഞന്‍ June 22, 2009 at 1:55 PM  

രാമത്തുളസി..???

പടം മികച്ചത്. ഫോക്കസ് ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു.

Junaiths June 22, 2009 at 2:05 PM  

ഇവിടാര്‍ക്കെങ്കിലും അറിയാമോന്നു നോക്കട്ടെ അത് കഴിഞ്ഞു ഞാന്‍ പറയാം.(സ്വകാര്യം:അവര് പറഞ്ഞത് കേട്ട്)

Typist | എഴുത്തുകാരി June 22, 2009 at 3:49 PM  

ഇല കണ്ടിട്ടു നല്ല പരിചയം. കാട്ടുതുളസി തന്നെ അല്ലേ?

[ nardnahc hsemus ] June 22, 2009 at 3:51 PM  

തെരിയാതിങ്കെ..

ബഷീർ June 22, 2009 at 5:57 PM  

തുളസിയാണെന്ന് തോന്നുന്നു

ചാണക്യന്‍ June 22, 2009 at 6:11 PM  

തുളസിക്കതിരാണെന്ന് തോന്നുന്നു..തോന്നലുമാത്രമാണേ..ശരിയാണോന്നറിയില്ല....പലരും അത് തന്നെയല്ലെ പറഞ്ഞിരിക്കുന്നത്..

Ziya June 22, 2009 at 6:59 PM  

ഉമ്മം (?)

nandakumar June 22, 2009 at 8:14 PM  

ഇതോ?!! ഇതാണ്.....

“കൃഷ് തുളസി കതിര്‍”

ശരിയല്ലേ ? :)

കണ്ണനുണ്ണി June 22, 2009 at 9:48 PM  

അതെ ..തുളസി കതിര് അല്ലെ

പി.സി. പ്രദീപ്‌ June 22, 2009 at 10:25 PM  

കോമ്പറ്റീഷനാണോ?

krish | കൃഷ് June 22, 2009 at 10:31 PM  

ഇത് ഗോമ്പറ്റീഷനൊന്നുമല്ലേ.

(ക്ലൂ 2: ഒരു ജീവിയുടെ പേരുമായി ബന്ധമുണ്ട്)

മഴത്തുള്ളി June 22, 2009 at 11:44 PM  

ഇത് ചൊറിയണം എന്ന ചെടിയല്ലേ

ശ്രീ June 23, 2009 at 10:21 AM  

തുളസി അല്ലേ?

krish | കൃഷ് June 23, 2009 at 11:55 AM  

ഇത്‌ ഒരു ഉദ്യാനത്തിൽ നിന്നും പകർത്തിയതാണ്‌. കണ്ടപ്പോൾ ഒരു സാധാരണം ചെടി പോലെയെ തോന്നിയുള്ളൂ. പക്ഷേ അതിനു ചുവട്ടിൽ എഴുതിയ പേരു കണ്ടാണ്‌ കൂടുതൽ ശ്രദ്ധിച്ചതും പടമെടുത്തതും. കതിർ കാണുമ്പോൾ തുളസിക്കതിർ പോലെ തോന്നുമെങ്കിലും തുളസിയല്ല. ഇതിന്റെ ഇലകൾ തുളസിയിലയേക്കാൾ വലുതും കട്ടിയുള്ളതുമാണ്‌. ഇതിന്റെ മലയാളത്തിലെ പേർ എഴുതിവെച്ചിരിക്കുന്നത്‌ "പൂച്ചമീശ" എന്നാണ്‌. ഇംഗ്ലീഷ്‌/ബോട്ടാണിക്കൽ നാമം ഇപ്പോൾ ഓർമ്മയില്ല.

കണ്ണാപ്പി മുകളിൽ പറഞ്ഞ പൂച്ച കുരു തന്നെയാണോ പൂച്ചമീശ എന്ന വ്യക്തമായി അറിയില്ല. ഇതിന്റെ ഇംഗ്ലീഷ്‌/ബോട്ടാണിക്കൽ പേർ അറിയുന്നവർ പറയുമല്ലോ.

ഉത്തരം പറയാൻ ശ്രമിച്ച കണ്ണാപ്പി, കുഞ്ഞൻ, ജുനൈത്ത്‌, എഴുത്തുകാരി, സെമൂസ്‌, ബഷീർ വെള്ളറക്കാട്‌, ചാണക്യൻ, സിയാ, നന്ദകുമാർ, കണ്ണനുണ്ണി, പി.സി.പ്രദീപ്‌, മഴത്തുള്ളി, ശ്രീ എന്നിവർക്ക്‌ നന്ദി.

Praveen $ Kiron June 23, 2009 at 5:09 PM  

ഞങ്ങള്‍ എത്തിച്ചേരാന്‍ വൈകിപ്പോയ്..എന്തായാലും "പൂച്ചമീശ" കൊള്ളാം.ആദ്യമായാണു കാണുന്നത്.

ജിജ സുബ്രഹ്മണ്യൻ June 23, 2009 at 7:50 PM  

കൃഷ്ണതുളസി ആണെന്നാ ഞാൻ കരുതിയത്.പക്ഷേ
പൂച്ച മീശ ആണെന്നത് രസകരമായി തോന്നി

Jayasree Lakshmy Kumar June 23, 2009 at 8:03 PM  

“പൂച്ചമീശ” ആദ്യമായി കേൾക്കുകയാ ആ പേര്. ചെടി കണ്ടിട്ടുള്ളതു പോലെ തൊന്നുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 23, 2009 at 10:40 PM  

ചെടിയുടെ പേര്‍ ഏതാണെന്നറിയില്ല പക്ഷെ ആ പൂവിന്റെ തണ്ടില്‍ ഇരിക്കുന്ന ചെറിയ ജന്തു തവളക്കുഞ്ഞാണ്‌

ബിന്ദു കെ പി July 9, 2009 at 8:03 PM  

കൃഷ്,
പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.
ഈ ചെടി അടുത്തിടെ ഒരു ബന്ധുവീട്ടിൽ പോയപ്പോൾ കണ്ടിരുന്നു. പൂച്ചമീശ എന്നാണ് അവിടെയുള്ളവരും പേര് പറഞ്ഞത്. ഇതിന്റെ പൂവിന്റെ പ്രത്യേകതകൊണ്ടാണ് അങ്ങിനെ വിളിയ്ക്കുന്നത്. പൂവിന്റെ പടം ഇവിടെ കാണാം. ഇതിനെ പൂച്ചമീശ എന്ന് എങ്ങിനെ വിളിയ്ക്കാതിരിയ്ക്കും...!!!!

Vinayaraj V R September 24, 2012 at 4:25 PM  

orthosiphon aristatus

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP