Tuesday, April 27, 2010
Friday, April 23, 2010
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
പ്രസിദ്ധമായ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം വടക്കുംനാഥക്ഷേത്രസന്നിധിയില്‍ നാളെ (24.4.2010) ആഘോഷിക്കുകയാണല്ലോ. വളരെയേറെ വര്‍ഷങ്ങളായി പൂരത്തിനോ പങ്കെടുക്കാന്‍ പറ്റിയില്ല. എന്നാല്‍ പിന്നെ, പ്രസിദ്ധമായി പൂരം നടക്കുന്ന വടക്കുംനാഥക്ഷേത്രപരിസരവും തേക്കിന്‍കാട് മൈതാനവും തിരക്കൊഴിഞ്ഞ നേരത്തെ കാഴ്ചകള്‍ ഒന്നു കാണാം.
വടക്കുംനാഥക്ഷേത്രത്തിലെ മുഖ്യപ്രവേശനകവാടവും ഗോപുരവും.
കിഴക്കേഗോപുരവും കവാടവും.
പൂരത്തിന്‍ നാള്‍ തിരുവമ്പാടി വിഭാഗത്തിലെയും പാറമേക്കാവ് വിഭാഗത്തിലേയും തിടമ്പേന്തിയ കരിവീരന്മാര്‍ മുഖാമുഖം അണിനിരക്കുന്ന പ്രസിദ്ധമായ ‘തെക്കോട്ടിറക്ക‘വും കുടമാറ്റവും നടക്കുന്ന തെക്കേഗോപുരകവാടത്തിനുമുന്നിലെ മൈതാനം.
പടിഞ്ഞാറെ നടപ്പാത.
കിഴക്കേനടപ്പാതയും പാറമേക്കാവ് ഭഗവതി ക്ഷേത്രവും.
Posted by krish | കൃഷ് at 8:31 PM 6 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, തൃശ്ശൂര്‍, വടക്കുംനാഥ ക്ഷേത്രം.





