ഗതകാലസ്മരണകളുമായി..
‘കാട്‘ കുലുക്കി വിറപ്പിച്ച് നടന്ന ആ പഴയ പ്രതാപകാലത്തെ മധുരസ്മരണകള്‍ അയവിറക്കികൊണ്ട് ഇനി ഇങ്ങനെ കിടക്കാം. അല്ലേലും ... പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ.
(ഒരു ക്യാച്ച് എടുക്കാന്‍ പോലും പഴയപോലെ പറ്റുന്നില്ലാന്നേ! ശൌര്യവും വീര്യവുമെല്ലാം പോയി. കാട്ടിലെ ‘ദാദാ’യാണെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോള്‍ ഈ അവസ്ഥയില്‍ കൊച്ചുപിള്ളേര്‍ പോലും ‘ഡാ..ഡാ’ എന്നല്ലേ കളിയാക്കി വിളിക്കുന്നത്! പിന്നേയും പിന്നേയും തോല്‍വിയും കുത്തുവാക്കും ഏറ്റുവാങ്ങാന്‍ ഈ ജീവിതം ബാക്കി.)
