ഉദയാസ്തമനദൃശ്യങ്ങള്‍.
ഉദയാസ്തമനദൃശ്യങ്ങള്‍.
പ്രഭാതം, സുപ്രഭാതം.
പ്രഭാതം പൊട്ടിവിടര്‍ന്നൂ കുന്നിന് ചെരിവില്‍...
പുലര്‍കാല മഞ്ഞിനെ ചുംബിച്ചുണര്‍ത്തുന്നു സൂര്യകിരണങ്ങള്‍.
സന്ധ്യയോടടുക്കുമ്പോള്‍ ആകാശവും പറന്നടുക്കുന്ന ഹെലികോപ്റ്ററും.
പകല്‍ മുഴുവന്‍ ഓടിത്തളര്‍ന്ന സൂര്യേട്ടനും തല ചായ്ക്കാന്‍ നേരമായ്..
വിടവാങ്ങലിനു സാക്ഷി.
അസ്തമനം കണ്ടാസ്വദിക്കുന്ന ഒരാളെ കാണുന്നില്ലേ ഈ ചിത്രത്തില്‍.
സൂക്ഷിച്ചുനോക്കൂ, ഇടതുവശത്ത് ഒരു കെട്ടിടത്തിന്റെ മുകളില്‍ ഒരാള്‍ നില്‍പ്പുണ്ട്.
അങ്ങാകാശച്ചെരുവില് മുങ്ങാംകുഴിയിടാം, വീണ്ടും പൊങ്ങിവരാം അടുത്ത കടവില്‍..
വേറൊരു സന്ധ്യ.
കുങ്കുമപൊട്ടണിഞ്ഞ സന്ധ്യാംബരം.
സന്ധ്യതന്‍ കവിള് നാണം കൊണ്ടു ചുവന്നതോ അതോ മാരന് മുത്തിച്ചുവപ്പിച്ചതോ.
യാത്രാമൊഴിക്കു മുമ്പ്.
നാളെയും കാത്ത്,
ഒരു പുതിയ പ്രതീക്ഷയുടെ പ്രഭാതകിരണവുമായി.