പൂവാലന്റൈൻസ്.
പൂവാലന്റൈൻസ്. അറിഞ്ഞില്ലേ ഡാർലിങ്സ്, ഇന്നാണ് പൂവാല-ന്റൈൻസ് ദിനം.
അപ്പൊ ഞങ്ങൾക്ക് ഗിഫ്റ്റ് വല്ലതും കാണുമല്ലോ, ല്ലേ.
ഉവ്വല്ലോ. ങേ, ഏതോ ഒരു വായിനോക്കി ഇവിടേക്ക് വരുന്നുണ്ടെന്ന് തോന്നുന്നു.
ഹും ഇവനൊക്കെ ഇടത്തും വലത്തും ഓരോന്ന്. ഒന്നു മുട്ടിനോക്കിയാലോ, ഒരു പൂവാലിയെ കിട്ടിയാൽ ഇന്നത്തെ ദിനം ഉഷാറാക്കാം. ഉവ്വുവ്വ്, ഇങ്ങ് വാ നിന്നെ ശരിയാക്കിത്തരാം.
അവനോട് മുട്ടിയാൽ തടികേടാകുമെന്നാ തോന്ന്ണേ. പൂവാലിയില്ലാതെ എന്തരു പൂവാലന്റൈൻസ് ഡേ. ഇനി ഇത് വല്ലതും കൊത്തിതിന്ന് വിശപ്പടക്കാം.
അപ്പോ, എല്ലാവർക്കും പൂവാലന്റൈൻസ് ദിന ആശംസകൾ!!