ശുനകപുരാണം
ശുനകപുരാണം
1. മി. ജാക്കി'ച്ചാന്‍.
ഇവന്‍ ജാക്കി. വളരെ അനുസരണശീലമുള്ള നാടന്‍ ഇനം നായ. ഇവന്റെ അധികാരപരിധിയില്‍വരുന്ന ഭൂപ്രദേശത്ത് വേറെ ഒരു നായയേയും അടുപ്പിക്കില്ല. പരിചയമില്ലാത്തരെ കണ്ടാല്‍ കുരച്ച്‌തുരത്താന്‍ നോക്കും. പിന്നെ വീട്ടിലുള്ളവര്‍ പറയണം അടങ്ങിയിരിക്കാന്‍.
പോര്‍ട്രെയിറ്റ്.
ആരാ അവിടെ? ജാഗ്രതയോടെ.
ഒരു ഗ്ലാസ്സില്‍ പച്ചവെള്ളം കുടിക്കുന്നതു കണ്ടാലും ഓടിയെത്തും, ചായയാണെങ്കിലോ എന്നു കരുതി. ചായയാണെങ്കില്‍ ബാക്കിയുള്ളത് തറയില്‍ ഒഴിച്ചുകൊടുത്താല്‍ നക്കി കുടിച്ചോളും. എന്തു ചെയ്യാനാ, ചായ ഒരു വീക്‌ക്‍നെസ്സായിപോയി. ഇടക്കിടക്ക് ചായയുടെ ബാക്കി ഒഴിച്ചു കൊടുത്ത്‌ശീലമാക്കിയതല്ലേ.
ഇതാണ് 'ശ്വാനാസനം'.
വ്യായാമത്തിന്റെ കാര്യത്തില്‍ ഇവന്‍ ഒട്ടും പുറകിലല്ല.
കണ്ടില്ലേ, മി.ഡോഗ് ആകാനുള്ള തയ്യാറെടുപ്പുകള്‍.
ഒന്നു വിശ്രമിച്ചുകളയാം.
പകല്‍ ഇടക്കിടക്ക് ഓരോ പ്രദക്ഷിണം കഴിഞ്ഞുവന്നാല്‍ പിന്നെ ഉറക്കം തന്നെ ജോലി. ആഹാരത്തിന്റെ സമയമാകുമ്പോള്‍ അതിന്റെ മണം പിടിച്ച് ഇങ്ങെത്തിക്കോളും. പിന്നെഇരിപ്പുറക്കുകയില്ല. വാലാട്ട് തന്നെ വാലാട്ട്. എന്നിട്ടും മൈന്റ് ചെയ്യുന്നില്ലെങ്കില്‍ ചില ശബ്ദങ്ങളൊക്കെഉണ്ടാക്കി ശ്രദ്ധ ആകര്‍ഷിക്കും.
ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഇവന്‍ ഇപ്പോള്‍ ഈ ലോകത്ത് ഇല്ല. ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു കൊല്ലത്തിലേറെയായി.
***
2. മിസ്സ് ഏഞ്ചല്‍.
ഏഞ്ചലിനാ ഷോലിയെപ്പോലെ സുന്ദരിയായ ഇവള്‍ ഡാല്‍മേഷ്യന്‍ ഇനത്തില്‍ പെട്ടതാണ്. നല്ലശൗര്യത്തോടെയും ശബ്ദത്തോടേയും കുരക്കുന്ന ഇവള്‍ മിക്കവാറും ഇവളുടേതായ 'വീട്ടി'നുള്ളിലാണ്‌കഴിയുന്നത്.
ഏഞ്ചല്‍ കൂട്ടിനകത്ത്.
വളരെ നല്ല ഘ്രാണശക്തിയുള്ള ഇവള്‍, വീടുടമസ്ഥരുടെ കാറോ ഇരുചക്രവാഹനമോ ഒരു കി.മി. അടുത്തെത്തിയാല്‍ ഘ്രാണശക്തികൊണ്ട് തിരിച്ചറിയുകയും കൂട്ടിനുള്ളില്‍ വട്ടത്തില്‍ കറങ്ങാന്‍തുടങ്ങുകയും ശബ്ദം പുറപ്പെടുവിക്കയും ചെയ്യുന്നു. വീട്ടുകാര്‍ക്ക് ഇത് ഒരു സിഗ്നലാണ് നല്‍കുന്നത്. വാഹനം അടുത്തെന്നുന്നതോടൊപ്പം പ്രത്യേക ശബ്ദത്തില്‍ കുരക്കുന്നു. ആദ്യമൊക്കെ ഇവളുടെ ഈവിക്രിയ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്.
അപരിചിതര്‍ വീട്ടിനടുത്തെത്തിയാല്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. അതേസമയം പരിചയമുള്ളവരും, പതിവുകാരും, പത്രക്കാര്‍, പാല്‍ക്കാര്‍ എന്നിവര്‍ വന്നാല്‍ ഒന്നോരണ്ടോ കുരച്ച് മിണ്ടാതിരിക്കും. അല്ലാത്ത സമയത്ത് കൂട്ടിനകത്ത് ഉറക്കമായിരിക്കും. ഉറക്കമാണെങ്കിലും ചെറിയ ശബ്ദമോ പരിചയമുള്ള മണമോ കിട്ടിയാല്‍ ആളുണരും.
ഒന്നുകില്‍ കൂട്ടില്‍ അല്ലെങ്കില്‍ ആശാന്റെ ലുങ്കിയില്‍. ഒരു സ്നേഹപ്രകടനം.
എന്തായിവിടെ ഒരനക്കം - ഒരു ഇന്‍സ്പെക്ഷന്‍.
ഇവള്‍ക്ക് ഒരു ജോഡി ഉണ്ടായിരുന്നു. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട ഇനം - ലക്കി. ഇടക്ക് ഒരു വാതിലുള്ള അടുത്തടുത്ത കൂട്ടില്‍. അവര്‍ രണ്ടുപേരുമുള്ളപ്പോള്‍ വളരെ രസകരമായിരുന്നുവെന്ന് വീട്ടുകാര്‍പറയുന്നു. രണ്ടുപേരും കൂടി കുര തുടങ്ങിയാല്‍ പേടിച്ചിട്ട് ആ പ്രദേശത്തെങ്ങും വേറെ പട്ടികളൊന്നുംവരില്ല.
ഇനി കൂട്ടിലേക്ക്.
ഇപ്പോള്‍ ഇവള്‍ ഏകയാണ്. ഇവളുടെ ജോഡി 'ലക്കി' അസുഖം കാരണം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവളെ വിട്ട്‌പിരിഞ്ഞുപോയി. വിരഹം കാരണം ഇന്നിവള്‍ ഏറെക്കുറെ ശാന്തയാണ്. ഇടക്ക് നടക്കാനുംവ്യായാമത്തിനും മറ്റും കൂട്ടിന് വെളിയിലാക്കുന്ന ഇവള്‍ വളരെ അനുസരണശീലമുള്ളവളാണ്.
(കുറച്ച് പരിചയമായപ്പോള്‍ ഇവള്‍ ചില ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചെങ്കിലും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകാരണം ചിത്രങ്ങള്‍ വിചാരിച്ചപോലെ കിട്ടിയില്ല.)