ഓർമ്മകളെ തൊട്ടുണുർത്തുമ്പോൾ.
കടുത്ത വേനലിന് ആശ്വാസം നൽകികൊണ്ട് മാനത്ത് മഴമേഘങ്ങൾ അടിഞ്ഞുകൂടുമ്പോൾ മനസ്സിനും ഒരു ആശ്വാസമുണ്ടാകില്ലേ. പക്ഷേ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്തു തുടങ്ങിയപ്പോൾ എല്ലാവർക്കും അത് ഒരു ആനന്ദത്തിന്റെ കുളിരേകി. കുട്ടികൾ മഴത്തുള്ളികളെ ഏറ്റുവാങ്ങാനായി മുറ്റത്തേക്കിറങ്ങിനിൽക്കുന്നു. പെട്ടെന്നാണ് മഴക്ക് ശക്തി പ്രാപിച്ചത്. പതുക്കെ തുടങ്ങിയ മഴ കോരിച്ചൊരിയാൻ തുടങ്ങി. ഒപ്പം മിന്നലും ഇടിവെട്ടും. അതോടെ കുട്ടികൾ വീട്ടിനകത്തേക്ക് കയറി. കാറ്റിനു നല്ല തണുപ്പായി. മഴച്ചാറലുകൾ കാറ്റിൽ വീട്ടിനകത്തേക്കും അടിച്ചുതുടങ്ങി. തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ വേനൽമഴ തകർത്തുപെയ്യുകയാണ്. മുറ്റം മുഴുവൻ ഒരു കുഞ്ഞു പുഴപോലായി.

കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം മനസ്സിനു കുളിരേകുമ്പോള്..

പഴയ ഓർമ്മകളെ തൊട്ടുണർത്താം.
ഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ.