Thursday, July 2, 2009

ഗുല്‍‌മോഹര്‍

ഗുല്‍‌മോഹര്‍.(മയില്‍‌കൊന്ന)



(ഗുല്‍മോഹര്‍ കുടുംബത്തില്‍ പെട്ട മയില്‍‌കൊന്ന/രാജമല്ലി)

13 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് July 2, 2009 10:18 AM  

ഗുല്‍‌മോഹര്‍ വിരിഞ്ഞപ്പോള്‍.

രഘുനാഥന്‍ July 2, 2009 6:30 PM  

മനോഹരം...തന്നെ .!!!

കുട്ടു | Kuttu July 2, 2009 7:36 PM  

ഇത് ഗുല്‍മൊഹറല്ലല്ലൊ.. മയിലിക്കൊന്ന എന്ന പേരില്‍ നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരു ചെടിയാണ്.
ഗുല്‍മൊഹര്‍ റോഡ്സൈഡിലൊക്കെ നില്‍ക്കുന്ന ചുവന്ന പൂക്കളുള്ള മരമാണ്.പൂവാക എന്നും അതിന് പറയാറുണ്ട്.

ramaniga July 2, 2009 7:40 PM  

padam kollam!

സുല്‍ |Sul July 2, 2009 7:44 PM  

പടം നന്നായിട്ടുണ്ട്.

ഇതു ഗുല്‍മോഹര്‍ അല്ലല്ലോ :)

-സുല്‍

krish | കൃഷ് July 2, 2009 8:40 PM  

നന്ദി, രഘുനാഥന്‍, കുട്ടു,രമണിക, സുല്‍.
പൂവിന്റെ ആകൃതിയും മൊട്ടും കണ്ടപ്പോള്‍ ആദ്യം ഗുല്‍മോഹര്‍ ആണെന്നാണ് കരുതിയത്.
കുട്ടുവും സുല്ലും പറഞ്ഞപ്പോഴാണ് ഞാനും കൂടുതല്‍ ശ്രദ്ധിച്ചത്. ഇനിയിപ്പോള്‍ അത് അല്ലെങ്കില്‍ തന്നെ കാണാന്‍ ഗുല്‍മോഹര്‍ പോലത്തെ ഒരു പൂവെന്ന് കരുതി ക്ഷമി. അല്ലാപിന്നെ. :)
(ഇതിന്റെ ശരിക്കുള്ള മലയാളം/ബോട്ടാണിക്കല്‍ പേര്‍ എന്താണ്, ഏതു ഫാമിലിയില്‍ ഉള്ളതാണ് എന്ന് അറിയാവുന്നവര്‍ പറഞ്ഞാല്‍ മനസ്സിലാക്കാമായിരുന്നു. ബോട്ടണി പഠിക്കാത്തതിന്റെ ഒരു കുഴപ്പമേ!!)

ഹരീഷ് തൊടുപുഴ July 3, 2009 7:33 AM  

കൃഷേട്ടാ;

ഇതിനു നമ്മുടെ നാട്ടില്‍ വിളിക്കുന്ന പേരാണ് ‘രാജമല്ലി’. ഇവയ്ക്ക് ഇനിയും കുറേ പേരുകള്‍ കൂടിയുണ്ട്.

ഞാനും ഇത് ഗുല്‍മോഹര്‍ പൂവാണെന്ന് മുപൊക്കെ തെറ്റിദ്ധരിച്ചു വച്ചിരുന്നു. പക്ഷേ, ഈ പൂവും ഗുല്‍മോഹര്‍ കുടുംബം തന്നെയാണ്. ഇവതമ്മിലുള്ള പ്രധാന വ്യത്യാസം രാജമല്ലിച്ചെടി ഒരു കുറ്റിച്ചെടി പോലെയാണ്. അവ 20‘ പൊക്കം വരെ കുറ്റിച്ചെടിപോലെയാണു കാണപ്പെടുന്നത്. അതേസമയം, പൂവാക വലിയ ഒരു വൃക്ഷമാകുന്നു. പൂവാക പൂക്കുന്നത് ഏപ്രില്‍-മേയ് മാസങ്ങളിലാണു സാധാരണ കാണപ്പെടുന്നത്. അതേസമയം രാജമല്ലി വര്‍ഷം മുഴുവനും പൂത്തുനില്‍ക്കുന്നു. രാജമല്ലിപ്പൂവ് 4 നിറത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
മഞ്ഞ, റോസ്, ചുവപ്പ്, ഓറഞ്ച്. അതേസമയം ഗുല്‍മോഹര്‍ കടുംചുവപ്പുനിറത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ.
കൂടാതെ ഇവയുടെ ഇലകളും, പൂക്കളും തമ്മിലും വ്യത്യാസമുണ്ട്. ഗുല്‍മോഹര്‍ പൂക്കളിലെ ഒരു ദളം ഭാഗികയായി വെള്ളയായിരിക്കും. അതില്‍ ഇരുണ്ട റോസ് നിറത്തിലാണെന്നു തോന്നുന്നു രണ്ടുമൂന്നു വരകളും ഉണ്ടാകും. ഇവ പുഷ്പിക്കുന്നതിനു മുന്‍പുള്ള മൊട്ട് കാണാന്‍ തന്നെ വല്ലാത്ത ഒരു ഭംഗിയാണ്. കഴിഞ്ഞ മേയ് മാസത്തില്‍, ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാനുള്ള എന്റെ നീരീക്ഷണങ്ങളില്‍ നിന്നും മനസ്സിലായ വസ്തുതകളാണിവ.

http://saptavarnangal.blogspot.com/2008/10/blog-post.html

ദാ, ഇവിടെയുണ്ട് ഗുല്‍മോഹര്‍

പി.സി. പ്രദീപ്‌ July 3, 2009 9:03 AM  

കുഴപ്പം ഇല്ല. തെറ്റു ക്ഷമിച്ചിരിക്കുന്നു.)

Areekkodan | അരീക്കോടന്‍ July 3, 2009 11:19 AM  

We also call it Rajamalli.

Typist | എഴുത്തുകാരി July 3, 2009 11:55 AM  

ഞങ്ങള്‍ ഇതിനെ കൊന്നപ്പൂവ്` എന്നാണു` വിളിക്കുന്നതു്.

കല്യാണിക്കുട്ടി July 3, 2009 5:19 PM  

manoharam thanne.............

krish | കൃഷ് July 3, 2009 11:09 PM  

ഹരീഷ് തൊടുപുഴ, വിശദമായ കമന്റിനു നന്ദി. ഒരു കുടുംബത്തില്‍ നിന്നുതന്നെയാണല്ലോ, സമാധാനം!! :)

നന്ദി,
പി.സി.പ്രദീപ്,
അരീക്കോടന്‍,
എഴുത്തുകാരി,
കല്ല്യാണിക്കുട്ടി.

siva // ശിവ July 5, 2009 6:19 PM  

ഇത് എന്റെ നാടില്‍ രാജമല്ലി എന്ന് അറിയപ്പെടുന്നു...

About Me

My Photo
krish | കൃഷ്
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.
View my complete profile

Labels

Blog Archive

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP